മുംബൈ: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്കി കൊണ്ടുള്ള വിധിക്ക് ശേഷം തനിക്ക് നേരെ ഭീഷണിയുണ്ടായിയെന്ന് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ്. ശബരിമല വിധിക്ക് ശേഷം സമൂഹമാധ്യമങ്ങൾ വഴി ഭീഷണിയുണ്ടായി. കിട്ടിയതിലേറെയും ഭയപ്പെടുത്തുന്ന സന്ദേശങ്ങളെന്നും മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ശബരിമല വിധിക്ക് ശേഷം സമൂഹ മാധ്യമങ്ങളിൽ വന്ന സന്ദേശങ്ങളിൽ പലതും ഭയപ്പെടുത്തുന്നവ ആയിരുന്നു. അവ വായിക്കരുതെന്ന് ലോ ക്ലര്‍ക്കുമാരും, ഇന്റേണ്‍സും ആവശ്യപ്പെട്ടിരുന്നു. ജഡ്ജിമാരുടെ സുരക്ഷയില്‍ ഉള്ള ആശങ്ക മൂലം അവരില്‍ പലരുടെയും ഉറക്കം പോലും നഷ്ടപ്പെട്ടിരുന്നുവെന്നും ജസ്റ്റീസ് ചന്ദ്രചൂഡ് പറഞ്ഞു.യുവതീ പ്രവേശന വിധിയിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളുടെ ആരാധന സ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണ്. സ്ത്രീകളെ അകറ്റിനിര്‍ത്തുന്ന സമ്പ്രദായം തൊട്ടുകൂടായ്മയ്ക്ക് തുല്യമാണ്. എല്ലാ അഭിപ്രായങ്ങളും പരിഗണിച്ചാവണം ജഡ്ജിമാര്‍ തീരുമാനം എടുക്കേണ്ടതെന്നും ജസ്റ്റീസ് ചന്ദ്രചൂഡ് പറഞ്ഞു.യുവതീപ്രവേശനം അനുവദിച്ച വിധി പ്രസ്താവിച്ച ഭരണഘടന ബെഞ്ചിൽ അംഗമായിരുന്നു ജസ്റ്റീസ് ചന്ദ്രചൂഡ്. വിഷയത്തിൽ ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര സ്വീകരിച്ച വേറിട്ട നിലപാടിനെ മാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്കി കൊണ്ടുള്ള വിധിക്ക് ശേഷം തനിക്ക് നേരെ ഭീഷണിയുണ്ടായെന്ന് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ്.
