ഫാ. ജെയിംസ് ജോസഫ്‌

മാധ്യമ രംഗത്ത് തീവ്രവാദികളുടെ സ്വാധീനം വർദ്ധിക്കുകയാണ്. കേരളത്തിലെ മാധ്യമങ്ങളെ തീവ്രവാദികൾ പണം കൊണ്ടും ആളു കൊണ്ടും ഭീഷണി കൊണ്ടും ഹൈജാക്ക് ചെയ്തു കൊണ്ടിരിക്കുകയാണ്. അവരുടെ താളത്തിനൊത്ത് തുള്ളുന്ന കളിപ്പാവകൾ ആയി ഇവിടത്തെ മാധ്യമങ്ങൾ അധ:പതി കൊണ്ടിരിക്കുന്നു. മറ്റു മതങ്ങളെയും അവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും നിരന്തരം അധിക്ഷേപിക്കുക എന്ന തീവ്രവാദികളുടെ മൃഗീയ വിനോദങ്ങൾക്ക് കിടക്ക വിരിച്ചു കൊടുക്കുകയാണ് പല മാധ്യമങ്ങളുടെയും പ്രധാന പണി.

ഇതിന് മികച്ച ഉദാഹരണമാണ് വനാന്തരങ്ങളിൽ താപസ ജീവിതം നയിക്കുന്ന അഘോരി സന്യാസികളെ അധിക്ഷേപിച്ചു കൊണ്ട് മനോരമ പ്രസിദ്ധീകരിച്ച ഫീച്ചറുകൾ. ഇതിന്റെ പേരിൽ ചിലരൊക്കെ ക്രിസ്ത്യാനികൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ക്രൈസ്തവ സഭയ്ക്ക് ഈ പത്രവുമായി യാതൊരു ബന്ധവുമില്ല എന്ന വസ്തുത പലർക്കും അറിയില്ല. ക്രൈസ്തവരുടെ പുണ്യദിനമായ ദുഃഖവെള്ളിയാഴ്ച പോലും പ്രവർത്തി ദിവസം ആയിട്ടുള്ള ഒരു സ്ഥാപനമാണിത്. കുറച്ചു നാളുകൾക്ക് മുമ്പ് ക്രൈസ്തവരുടെ പരിപാവന ആചാരമായ വിശുദ്ധ കുമ്പസാരത്തെ അധിക്ഷേപിച്ചു കൊണ്ടുള്ള നിലവാരം കുറഞ്ഞ കോമഡി പ്രോഗ്രാം സംപ്രേഷണം ചെയ്തത് ഇതേ ഗ്രൂപ്പിൻറെ മഴവിൽ മനോരമ എന്ന ചാനലാണ്. പരസ്യങ്ങളുടെ ചെലവിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് പരസ്യ ദാതാക്കളുടെ രഹസ്യ അജണ്ടകൾ നടപ്പിലാക്കാതിരിക്കാൻ സാധിക്കില്ലല്ലോ.

ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരന്തരമായി അന്തി ചർച്ചകളിലേക്ക് വലിച്ചിഴച്ച് സഭയെ നിരന്തരമായി അധിക്ഷേപിച്ചു കൊണ്ടിരിക്കുന്ന ചാനൽ ജഡ്ജിമാരും തീവ്രവാദികളുടെ താടി തലോടുന്നവർ തന്നെയാണ്.

പീഡനങ്ങളിലോ കുറ്റകൃത്യങ്ങളിലോ ഒരു പ്രത്യേക സമുദായ അംഗങ്ങൾ ആണ് പ്രതികൾ എങ്കിൽ ഇവർക്കാർക്കും മിണ്ടാട്ടമില്ല. നാടിനെ നടുക്കിയ കോഴിക്കോട് ലവ് ജിഹാദ്ദ് സംഭവത്തെക്കുറിച്ച് ഒരു അക്ഷരം ഉരിയാടാൻ ഒരു കണ്ഠ കൗപീനക്കാരന്റെയും നാവു പൊന്തിയില്ല.

മാത്രമല്ല ലൗ ജിഹാദിനെ ന്യായീകരിക്കാനുള്ള നാണംകെട്ട ശ്രമങ്ങളും ചില ചാനലുകളുടെ ഭാഗത്തുനിന്നുണ്ടായി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഏഷ്യാനെറ്റ് ന്യൂസിൽ ഷാജഹാൻ അവതരിപ്പിച്ച മലബാർ മാനുവൽ എന്ന പ്രോഗ്രാം. ലൗ ജിഹാദ് ഇല്ല എന്നും കോഴിക്കോട്ടെ സംഭവം വെറും പ്രണയം മാത്രമായിരുന്നു എന്നു സ്ഥാപിക്കാനാണ് അവതാരകൻ ശ്രമിച്ചത്. പെൺകുട്ടിയെ തട്ടികൊണ്ടു പോകാനുള്ള ശ്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പലരും ഇതിനോടകം കണ്ടു കഴിഞ്ഞതാണ് അതിൽ നിന്ന് പല ഭാഗങ്ങളും എഡിറ്റ് ചെയ്തത് നടന്നതൊന്നും ജിഹാദ് അല്ല എന്ന് കാണിക്കാനുള്ള ശ്രമം പ്രേക്ഷകർ വിഡ്ഢികളാണെന്ന് അഹങ്കാരത്തിന് പുറത്തു ചെയ്തതാണ്. പ്രണയത്തിന്റെ ഏറ്റവും വലിയ തെളിവ് പ്രതിയുടെ വീട്ടിൽ നിന്ന് പോലീസിന് കൊന്ത ലഭിച്ചതും ഇരയുടെ വീട്ടിൽനിന്ന് പോലീസിനെ ഖുർആൻ ലഭിക്കുന്നില്ല എന്നതുമാണന്ന് അവതാരകൻ സ്ഥാപിക്കുന്നത് കാണുമ്പോൾ ഈ ചാനൽ ഏഷ്യാനെറ്റ് ന്യൂസ് ആണോ ഏഷ്യാനെറ്റ് കോമഡി ആണോ എന്ന് പ്രേക്ഷകർക്ക് തോന്നിയാൽ അവരെ കുറ്റം പറയാൻ പറ്റുകയില്ല.

തീവ്രവാദ അജണ്ടകൾ കുഴലൂത്ത് നടത്തുന്ന ഈ മാധ്യമ …… യങ്ങളിൽ തന്നെ വേണോ കുരുന്നുകളുടെ ആദ്യാക്ഷരം കുറിക്കാൻ എന്നും മാതാപിതാക്കൾ ചിന്തിക്കുന്നത് നല്ലതാണ്. അതിന് പല പുണ്യസ്ഥലങ്ങളും ഇല്ലാഞ്ഞിട്ടല്ലല്ലോ നാളെയുടെ നാമ്പുകളോട് ഈ കൊടും ക്രൂരത ചെയ്യുന്നത്.