ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എംപി രണ്ട് ദിവസത്തിനുള്ളിൽ വയനാട് സന്ദർശിക്കും. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. ഡൽഹി കേരള ഹൗസിലായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്.പ്രളയവും വയനാട്ടിലെ രാത്രിയാത്രാ നിരോധനവും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ചയായി. രാത്രിയാത്രാ നിരോധനം മൂലമുള്ള ബുദ്ധിമുട്ട് രാഹുൽ മുഖ്യമന്ത്രിയെ അറിയിച്ചു. ഇക്കാര്യം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും രാഹുൽ പറഞ്ഞു.വയനാട് രാത്രിയാത്രാ നിരോധനം നീക്കണമെന്ന ആവശ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ കേന്ദ്ര ഗതാഗതമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. രാത്രിയാത്രാ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് മുഖ്യമന്ത്രി നിവേദനം നൽകും. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
വയനാട് രാത്രിയാത്രാ നിരോധനം, മുഖ്യമന്ത്രിയുമായി രാഹുല്‍ ഗാാന്ധി ചര്‍ച്ച നടത്തി….
