Lk 9:1-6
2 Thes 3:6-12

‘ഓക്ടോബർ പ്രത്യേകമാം വിധം മിഷൻ മാസമായി ആഗോളസഭ ആചരിക്കുമ്പോൾ ഇന്നത്തെ സുവിശേഷവും ലേഖനവും സഭയുടെ പ്രേഷിത സ്വാഭാവം വ്യക്തമാക്കുന്നു.’ അവൻ പന്ത്രണ്ടു പേരെയും വിളിച്ച് സകല പിശാചുകളുടെയും മേൽ അവർക്ക് അധികാരം ശക്തിയും കൊടുത്തു.അതോടൊപ്പം രോഗങ്ങൾ സുഖപ്പെടുത്തുവാനും ദൈവരാജ്യം പ്രസംഗിക്കുവാനും രോഗികളെ സുഖപ്പെടുത്താനുമായി അവൻ അവരെ അയച്ചു.’ നമുക്ക് ഇന്ന് ദൈവരാജ്യത്തെ കുറിച്ച് മാത്രം ചിന്തിക്കാം. ദൈവരാജ്യത്തിന്റെ സന്ദേശവുമായി വന്ന ദൈവരാജ്യമായി തന്നെ നമ്മുടെ ഇടയിൽ വസിച്ച കർത്താവീശോമിശിഹായുടെ അനുയായികളായ നാം എത്രമാത്രം ഈ ദൈവരാജ്യത്തിന്റെ പ്രചാരകരും പ്രഘോഷകരുമായി തീർന്നിട്ടുണ്ട്.. നമുക്കു് എപ്രകാരമാണ് ദൈവരാജ്യത്തിന്റെ വക്തക്കളായി മാറുവാൻ സാധിക്കുക. ഒരു മൈക്കും കൈയിൽ പിടിച്ച് വഴിയോരങ്ങളിലേയ്ക്ക് ഇറങ്ങിക്കൊണ്ട് വേണമോ??? ആവശ്യമില്ല, സുവിശേഷം പ്രഘോഷിച്ചു കൊള്ളുക ആവശ്യമുണ്ടെങ്കിൽ മാത്രം വാക്കുകൾ ഉപയോഗിക്കുക. നാം ആയിരിക്കുന്ന ഇടങ്ങളിൽ – കുടുംബങ്ങളിൽ, ഇടവകയിൽ, ജോലി സ്ഥലങ്ങളിൽ – വിദ്വേഷത്തിന് പകരം സ്നേഹം നൽകുമ്പോൾ ദ്രോഹിക്കുന്നവരോട് ക്ഷമിക്കുമ്പോൾ സംശയത്തിന്റെ ഇരുട്ടിൽ കഴിയുന്നവർക്ക് വിശ്വാസത്തിന്റെ ദീപമാകുമ്പോൾ നിരാശയിലും ദു:ഖത്തിലും കഴിയുന്നവർക്ക് പ്രത്യാശയുടെ കരങ്ങൾനീട്ടി കൊടുക്കുമ്പോൾ നാം ദൈവരാജ്യത്തിന്റെ പ്രചാരകരായിത്തീരുകയാണ്. ഈ ലോകത്തിൽ ക്രൈസ്തവരായ നമ്മുക്കുള്ള ദൗത്യം മറക്കാതിരിക്കാം. ദൈവരാജ്യത്തിന്റെ അംബാസിഡർമാരാണ് നാമോരോരു ത്തരും. നമ്മുടെ ദൗത്യം നമുക്ക് നിർവ്വഹിക്കാം. അതിനുള്ള കൃപ കർത്താവ് നമുക്ക് നൽകട്ടെ…
Sr Grace Illampallil SABS