കൊച്ചി: മരട് നഗരസഭയില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നു.ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തിലുളള സംഘമാണ് അനധികൃത ഫ്‌ലാറ്റുകള്‍ക്ക് അനുമതി നല്‍കിയ നഗരസഭയിലെ ഫയലുകള്‍ പരിശോധിക്കുന്നത്. ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരായ കേസിലാണ് നടപടി.
വഞ്ചനാക്കുറ്റം, നിയമലംഘനം മറച്ചുവെച്ച് വില്‍പ്പന നടത്തുക എന്നീ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 406, 420 വകുപ്പുകള്‍ പ്രകാരം ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്താണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. ഫ്‌ലാറ്റ് നിര്‍മ്മാണത്തിന് അനധികൃതമായി അനുമതി നല്‍കിയ മരട് നഗരസഭയിലെ ഫയലുകളും രേഖകളും ക്രൈംബ്രാഞ്ച് പരിശോധിച്ചു.നിര്‍മ്മാതാക്കളെ കൂടാതെ അനധികൃത നിര്‍മ്മാണത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പരിശോധന. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരം പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി ഫ്‌ലാറ്റ് നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ നേരത്തേ മരവിപ്പിച്ചിരുന്നു. ആല്‍ഫാ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ നിര്‍മ്മാണക്കന്പനികളുടെ ഉടമകളാണ് പ്രതികള്‍.
അതേസമയം, മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ഇനി ബാക്കിയുളളത് രണ്ടു ദിവസം മാത്രം. ഭൂരിപക്ഷം താമസക്കാര്‍ക്കും ഇതുവരെ താത്കാലിക താമസ സൗകര്യം ഒരുങ്ങിയിട്ടില്ല. എങ്കിലും പാക്കിങ് അടക്കം തിരക്കിട്ട ജോലികളിലാണ് ഫ്ലാറ്റ് ഉടമകള്‍.
മരട് നഗരസഭയില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നു
