കെ സി എസ് എൽ കാഞ്ഞിരപ്പള്ളി രൂപത സാഹിത്യോത്സവം കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് റവ. സി. ഡേയ്സ് മരിയ സിഎംസി ഉദ്ഘാടനം ചെയ്തു. ലോറേഞ്ച് മേഖലയിലെ മത്സരങ്ങൾ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഹൈസ്കൂളിൽ വച്ചും ഹൈറേഞ്ച് മേഖലയിലെ മത്സരങ്ങൾ കട്ടപ്പന സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ചും നടത്തപ്പെട്ടു. രൂപതയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. രൂപത ഡയറക്ടർ റവ. ഫാ. തോമസ് നരിപ്പാറയിൽ, പ്രസിഡന്റ്‌ സോജൻ പാലക്കുടിയിൽ, വൈസ് പ്രസിഡന്റ്‌ സിസ്റ്റർ സിൽവി ജേക്കബ് SH, ഓർഗനൈസർ അജാക്സ് ജോൺസൺ, സംസ്ഥാന ഓർഗനൈസർ സിറിയക് നരിതൂക്കിൽ, ജോസഫ് മാത്യു പതിപ്പള്ളിൽ, എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.