സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും… കുറവിലങ്ങാട് സിസ്റ്റേഴ്സ് അനുഭവിച്ചു എന്ന് പറയുന്ന വ്യജ പീഡനത്തിനും എതിരെ ഘോര ഘോരം പ്രസംഗിക്കുകയും അവർക്ക് നീതി മേടിച്ച് കൊടുക്കാൻ കാറോടിച്ച് വഞ്ചി സ്ക്വയറിൽ വരെ പോയ മുൻ കന്യാസ്ത്രീ ലൂസി ചേച്ചിയുടെ…. അറിവോടെ അവരുടെ സ്വന്തം കുടുംബത്തിൽ നടന്ന മനഃസാക്ഷിക്ക് നിരക്കാത്ത ഒരു സംഭവമാണ് ഇവിടെ സൂചിപ്പിക്കുന്നത്.

ലൂസിയുടെ സ്വന്തം ചേച്ചിയുടെ മകൻ ഒരു പാവം നാട്ടിൻപുറത്തു കാരി പെൺകുട്ടിയോട് കാണിച്ച ക്രൂരതയ്ക്ക് ചൂക്കാൻ പിടിച്ച സ്ത്രീ ആണ് ഈ പറയുന്ന മുൻ കന്യാസ്ത്രീ ലൂസി…

ഏകദേശം 5 വർഷങ്ങൾക്ക് മുൻപ് മുൻപ്‌ കന്യാസ്ത്രീലൂസിയുടെ ചേച്ചിയുടെ മോൻ ഒരു ഫിലിപ്പീൻസ് പെൺകുട്ടിയെ കല്യാൺ കഴിച്ചു, ആ ബന്ധത്തിൽ ഒരു കുട്ടിയും ഉണ്ടായി,
ഈ വിവരം ലൂസിയും വീട്ടുകാരും അറിയുകയും ഈ പയ്യനെ നാട്ടിൽ വിളിച്ചു വരുത്തി ഒരു നാട്ടിൻ പുറത്തുകാരി പെൺകുട്ടിയെകൊണ്ട് മുൻ വിവാഹം മറച്ചു വച്ചു രണ്ടാമതു വിവാഹം കഴിപ്പിച്ചു.ഇത് അറിഞ്ഞ് മുൻ ഭാര്യ ഫിലിപ്പീൻ കാരി ഫേസ്ബുക്കിലൂടെ ഈ പെൺകുട്ടിയെ ബന്ധപ്പെടുകയും കാര്യങ്ങൾ വിശദികരിക്കുയും ചെയ്തു.
ആ കുട്ടിയുടെ വിവാഹ സർട്ടിഫിക്കറ്റും മറ്റ് രേഖകളും അയച്ചു കൊടുത്ത ശേഷം ആണ് നാട്ടിലുള്ള പെൺകുട്ടിയും വീട്ടുകാരും തങ്ങൾക്ക് പറ്റിയ ചതി മനസിലാക്കുന്നത്.

രണ്ടാമത്തെ വിവാഹത്തിന് എല്ലാ വിധത്തിലും ചുക്കാൻ പിടിച്ച ലൂസി പെണ്കുട്ടിയുടെ കണ്ണീരിനെ അവഗണിക്കുകയാണ് ചെയ്തത്. ഈ കാര്യങ്ങൾക്കായി പെണ്കുട്ടി പലപ്രാവിശ്യം വിളിച്ചു എങ്കിലും.. പണി പാളി എന്നു മനസിലാക്കിയ ലൂസി ഫോൺ പോലും എടുക്കാൻ ഉള്ള മര്യാദപോലും കാണിച്ചില്ല എന്നത് ആണ് സത്യം.

ഫേസ്ബുക്കിലൂടെയും മെസ്സഞ്ചറിലൂടെയും കോൺടാക്ട് ചെയ്തപ്പോൾ ബ്ലോക്ക് ചെയ്യുകയും ചെയ്തു….സ്വന്തം കുടുബത്തിൽ ഒരു പെൺകുട്ടിയെ ചതിച്ചു വിവാഹം നടത്താൻ കൂട്ട് നിന്ന മഹത് വ്യക്തി ആണ് സമൂഹത്തിൽ പീഢനമേൽക്കുന്നു എന്ന് പറയുന്നവർക്കും… കന്യാസ്ത്രീ മഠങ്ങളിൽ പീഡിപ്പിക്കുന്നു എന്ന് നുണപ്രചരണം നടത്തുന്നവർക്ക് വേണ്ടിയും ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ നടക്കുന്നത്.

നാട്ടിലുള്ളവർക്ക് മുഴുവൻ നീതി കൊടുക്കുമ്പോൾ സ്വന്തംവീട്ടിൽ നീതി കിട്ടാതെ കരയുന്ന ഈ പെണ്കുട്ടിയെ ലൂസി കാണുന്നെ ഇല്ല. ലൂസിയുടെ കണ്ണിൽ ഇതു നീതി നിഷേധത്തിൽ പെടില്ലായിരിക്കും. അതും ഒരു സ്ത്രീ അല്ലായിരുന്നോ….? നിങ്ങളുടെ ചേച്ചിയുടെ മകൻ അല്ലെ ആ പെൺകുട്ടിയുടെ ജീവിതം നശിപ്പിച്ചത്…?

ഒരു പാവം പെണ്കുട്ടിയെ സ്വന്തക്കാർക്കായി ചതിയിൽ പെടുത്താൻ അറിഞ്ഞു കൊണ്ട് കൂട്ടു നിന്ന ഇവർ ഏതു നീതിക്ക് വേണ്ടി വാദിക്കുന്നവർ ആണ്. കൂടെ നിന്നു കുട പിടിക്കുന്ന സ്ത്രീപക്ഷ വാദികൾ പറയുന്ന ആദര്ശത്തിന് ഇച്ചിരി എങ്കിലും വില കൊടുക്കുന്നുണ്ടെങ്കിൽ ഈ പെണ്കുട്ടിക്ക് അർഹമായ നീതി വാങ്ങിക്കൊടുക്കാൻ കൂടി കൂട്ടു നിൽക്കണം എന്നു അപേക്ഷിക്കുന്നു. ഇല്ലെങ്കിൽ നിങ്ങളുടെ ഉദ്ദേശ ശുദ്ധിയിൽ ഞങ്ങൾക്ക് സംശയമുണ്ട്.