വാർത്തകൾ
🗞🏵 *വാ. മറിയം ത്രേസ്യക്ക് ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി* . മാനവികതയ്ക്കായി ജീവിതം സമർപ്പിച്ച മദർ ലോകത്തിലെ നല്ല മാതൃക നൽകിയ വ്യക്തി എന്നും പ്രധാനമന്ത്രി. മൻകി ബാത്ത് റേഡിയോ പ്രഭാഷണത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. ഒക്ടോബർ 13ന് ഫ്രാൻസിസ് മാർപാപ്പ മദറിനെ വിശുദ്ധപദവിയിലേക്ക് ഉയർത്തുകയാണ്. ഇത് സകല ഭാരതീയനും അഭിമാനത്തിന് ഉതകുന്ന വസ്തുതയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ വാക്കുകളെ ക്രൈസ്തവസമൂഹം ഹൃദയത്തിൽ സ്വീകരിക്കുന്നു എന്ന് സിബിഎസ്ഇ ലെയ്റ്റി കൗൺസിൽ സെക്രട്ടറി അഡ്വക്കേറ്റ് വി സി സെബാസ്റ്റ്യൻ പ്രതികരിച്ചു. ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തിന് ലഭിച്ച ആദരവ് ആണ് ഇത് എന്നും അദ്ദേഹം വിലയിരുത്തി.
🗞🏵 *അരൂരില്‍ ഷാനിമോളെ നിശ്ചയിച്ചത് കാന്തപുരമാണെ1ന്ന ആരോപണവുമായി വെള്ളാപ്പള്ളി നടേശന്* . ഒക്ടോബര്‍ 21 ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരൂരിലും കോന്നിയിലും ന്യൂനപക്ഷങ്ങളെ സ്ഥാനാര്‍ത്ഥികളാക്കരുതെന്ന് ആവശ്യപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേരത്തെ വന്നിരുന്നു. ഈഴവ സ്ഥാനാര്‍ത്ഥികളെ രംഗത്ത് ഇറക്കിയില്ലെങ്കിലും രണ്ട് മണ്ഡലത്തിലും ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ തന്നെ മത്സരിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടരുന്നു.
🗞🏵 *പെൺകുട്ടികളുടെ ഫ്രണ്ട് റിക്വസ്റ്റ് അക്സപ്റ്റ് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്.* ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നമ്മളെ തേടിയെത്തുന്ന ഒരു പെൺകുട്ടിയുടെ ഫ്രണ്ട് റിക്വസ്റ്റിലൂടെ ആയിരിക്കും തട്ടിപ്പിന്റെ തുടക്കമെന്നും സൗഹൃദം ഊട്ടിയുറപ്പിച്ച ശേഷം അവർ തന്നെ നമ്മളെ വീഡിയോ കാളിനു ക്ഷണിക്കുമെന്നും തുടർന്ന് ബ്ലാക്മെയ്ൽ ചെയ്യുമെന്നും കേരള പോലീസ് വ്യക്തമാക്കുന്നു.
🗞🏵 *സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം .* സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടുത്ത 24 മണിക്കൂറില്‍ 45 മുതല്‍ 55 km വരെ വേഗതയില്‍ കോമോറിയന്‍ മേഖലയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്
🗞🏵 *ബിജെപി ആസ്ഥാനത്ത് പ്ലാസ്റ്റിക് ബോട്ടിലുകൾക്ക് നിരോധനം ഏർപ്പെടുത്തി* . പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ക്ക് പകരം ഗ്ലാസ് ജാറുകള്‍ ഉപയോഗിക്കാനാണ് പുതിയ തീരുമാനം. ഒക്ടോബര്‍ 2 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും നിരോധിക്കാനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു.
🗞🏵 *വയനാട്-മൈസൂര്‍ ദേശീയപാത പൂർണ്ണമായും അടയ്ക്കാൻ അനുവദിക്കില്ലെന്ന് സമരക്കാർ.* ദേശീയപാത 766 പൂര്‍ണമായും അടയ്ക്കാനുള്ള നീക്കത്തിനെതിരെ സമരം ശക്തമാകുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ച് യുവജന സംഘങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിനം പിന്നിട്ടു.
🗞🏵 *ജമ്മു കശ്മീരില്‍ പ്രതിപക്ഷ പാർട്ടികൾ വ്യാജ പ്രചരണം നടത്തുകയാണെന്നും അവിടെ യാതൊരു നിയന്ത്രണങ്ങളും ഇല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ* . ദേശീയ സുരക്ഷയെപ്പറ്റി ഡൽഹിയിൽ സംഘടിപ്പിച്ച ഒരു സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *മധ്യപ്രദേശിൽ ദളിത് കുട്ടികൾ കൊല്ലപ്പെട്ട സംഭവം പുതിയ വഴിത്തിരിവിൽ.* കുട്ടികൾ കൊല്ലപ്പെട്ടത് പൊതുസ്ഥലത്ത് വിസർജനം നടത്തിയതിന്റെ പേരിൽ അല്ലെന്ന് കുട്ടികളുടെ ബന്ധുക്കൾ ആരോപിച്ചു. കുട്ടികളെ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നെന്നാണ് ആരോപണം. കുട്ടികൾ അതിക്രൂരമായി മർദനം ഏൽക്കുന്നതിനു മുൻപ് പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ബന്ധു പറയുന്നു.
🗞🏵 *സംസ്ഥാനത്തെ എട്ട് ജില്ലയില്‍ യെല്ലോ അലര്‍ട്ട്.* ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ തിങ്കളാഴ്ചയും കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ചയും എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ബുധനാഴ്ചയുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അലര്‍ട്ട് പ്രഖ്യാപിച്ചത്.
🗞🏵 *ആധാറും റേഷന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള അവസാന തീയതി നാളെ.* ബന്ധിപ്പിക്കാത്തവര്‍ക്ക് ഒക്ടോബര്‍ മാസം മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
🗞🏵 *റെയിൽവേ ട്രാക്കിൽ നിന്ന് ടിക്ടോക് വിഡിയോ ചിത്രീകരിക്കുന്നതിനിടെ ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു.* ബംഗളുരു സ്വദേശികളായ മുഹമ്മദ്(22), അബ്സദ്(19) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. തീവണ്ടി വരുന്നതിന് മുമ്പ് ഓടി മാറിയുള്ള വിഡിയോയാണ് ഇവർ ചിത്രീകരിച്ചു കൊണ്ടിരുന്നത്. പക്ഷേ ഓടി മാറാൻ കഴിയുന്നതിന് മുമ്പ് ചിക്കബെല്ലാപൂർ- ബംഗളുരു എക്സ്പ്രസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് സലീബിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
🗞🏵 *കെ.സുരേന്ദ്രന് മല്‍സരിക്കാനെത്തുന്നത് പണം മോഹിച്ചെന്ന് എം.എം.മണി.* കെ.സുരേന്ദ്രന് ആനയല്ല, കോന്നിയിലെ വോട്ടര്‍മാര്‍ എല്ലാം വിലയിരുത്തിക്കഴിഞ്ഞു. കോണ്‍ഗ്രസിലെ കലഹം ഉള്‍പ്പെടെ എല്ലാ സാഹചര്യങ്ങളും എല്‍ഡിഎഫ് മുതലാക്കുമെന്നും എ.എം മണി പറഞ്ഞു.
🗞🏵 *ബന്ദിപ്പൂർ പാതയിലൂടെയുള്ള രാത്രിയാത്രനിയന്ത്രണം നീട്ടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചു ബത്തേരിയിൽ അനിശ്ചിതകാല നിരാഹാരമിരിക്കുന്ന ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.* വിവിധ യുവജന സംഘടനകളുടെ അഞ്ചു പേർ തുടർച്ചയായ അഞ്ചാം ദിവസമാണ് നിരാഹാരമിരിക്കുന്നത്.
🗞🏵 *ഉത്തരേന്ത്യയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 86 ആയി.* ഉത്തര്‍പ്രദേശില്‍ മാത്രം മരിച്ചത് 73 പേരാണ്. ഗംഗാനദി കരകവിഞ്ഞതിനെതുടര്‍ന്ന് പ്രയാഗ്രാജ്, വാരാണസി, പട്ന ഉള്‍പെടെയുള്ള നഗരങ്ങളും വൊള്ളപ്പൊക്ക ദുരിതത്തിലാണ്. പട്നയില്‍ മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര് കുടുങ്ങിക്കിടക്കുന്നു. ഉത്തര്‍പ്രദേശിലും ബിഹാറിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
🗞🏵 *കുമ്മനത്തെ ഒഴിവാക്കിയതല്ലെന്നും സ്വയം മൽസരത്തിൽ നിന്ന് പിൻമാറിയതാണെന്നും എം.ടി.രമേശ് പറഞ്ഞു.* യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന് കുമ്മനം കേന്ദ്രനേതൃത്വത്തെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സംസ്ഥാനനേതൃത്വം അയച്ച രണ്ടാമത്തെ പേര് സുരേഷിന്റേതായിരുന്നുവെന്നും എം.ടി.രമേശ് വ്യക്തമാക്കി.
🗞🏵 *പാലക്കാട്ട് ട്രെയിനിടിച്ച് മരിച്ച എആര്‍ ക്യാംപ് പൊലീസുകാരന് കുമാറിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നാലു പൊലീസുകാർക്കെതിരെ കേസെടുത്തു.* കുമാറിന്റെ മരണം സംബന്ധിച്ചുളള പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാര്‍ സമീപിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം.
🗞🏵 *തന്റെ പേര് സ്ഥാനാർഥി പട്ടികയിൽ നിന്നും ഒഴിവാക്കിയതിന്റെ കാരണം എന്താണെന്ന് അറിയില്ലെന്ന് കുമ്മനം രാജശേഖരൻ.* ലോകസഭാതിരഞ്ഞെടുപ്പിലെ പരാജയമാണ് കാരണമെന്ന് കരുതുന്നില്ല, കാരണം ഇതിന് മുൻപും പല പരാജയങ്ങളും അറിഞ്ഞ വ്യക്തിയാണ് താനെന്നും കുമ്മനം പറഞ്ഞു.
🗞🏵 *നിരാഹാരം പിൻവലിച്ച് ഒഴിപ്പിക്കലിന് വഴങ്ങി മരടിലെ ഫ്ലാറ്റ് ഉടമകൾ.* മൂന്നു ദിവസത്തിനകം തന്നെ ഒഴിയുമെന്ന് കലക്ടറുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ഉടമകൾ പറഞ്ഞു. ചില ഫ്ലാറ്റുകളിൽ നിന്ന് താമസക്കാർ ഒഴിഞ്ഞു തുടങ്ങി
🗞🏵 *സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് പി.എസ്.ശ്രീധരന് പിള്ള.* സംസ്ഥാനനേതൃത്വം അയച്ച പട്ടികയിലുള്ളവരെത്തന്നെയാണ് മല്‍സരിപ്പിക്കുന്നതെന്നും ശ്രീധരന്‍പിള്ള കോഴിക്കോട്ട് പറഞ്ഞു
🗞🏵 *യാക്കോബായ സഭാംഗങ്ങൾക്കെതിരായ അതിക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നു പാത്രിയാർക്കീസ് ബാവ.* ആരാധനയ്ക്ക് അവസരം നൽകാത്തത് ദൈവത്തിന് നിരക്കാത്ത പ്രവർത്തിയാണെന്ന് അന്ത്യോക്യയിലെ പരിശുദ്ധ ഇഗ്നേഷ്യസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ പറഞ്ഞു. അതേസമയം, രാജ്യത്തിന്റെ നിയമങ്ങളെ ബഹുമാനിക്കുന്നുവെന്നും പാത്രിയാർക്കീസ് ബാവ വ്യക്തമാക്കി.
🗞🏵 *കണ്ണൂർ ചെറുപുഴയിൽ നിർമാണ കരാറുകാരൻ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പാർട്ടിതല നടപടി വേണമെന്ന് കെ.പി.സി.സി. അന്വേഷണസമിതി.* നേതാക്കളുടെ പ്രവർത്തനം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും സമിതി വിലയിരുത്തി. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് കോൺഗ്രസ് നേതാക്കളേയും പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയേക്കും.
🗞🏵 *താലിബാന്റെ ബോംബാക്രമണങ്ങൾക്കിടെ അഫ്ഗാൻ ജനത പുതിയ പ്രസിഡന്റിനായി വോട്ടു രേഖപ്പെടുത്തി.* 68 അക്രമസംഭവങ്ങളിൽ കുറഞ്ഞത് അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 37 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാൻ ആഭ്യന്തരവൃത്തങ്ങൾ പറഞ്ഞു. അതേസമയം, വോട്ടെടുപ്പു കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വലുതും ചെറുതുമായ 314 ആക്രമണങ്ങൾ നടത്തിയെന്നും 159 സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചുവെന്നും താലിബാൻ അവകാശപ്പെട്ടു.
🗞🏵 *നരേന്ദ്ര മോദിയുടെ ഭരണത്തിൽ രാജ്യം നേരിടുന്നത് വലിയ വിപത്താണെന്നും തൊഴിൽമേഖല പൂർണമായും തകരാറിലാണെന്നും ഐഎൻടിയുസി അഖിലേന്ത്യാ പ്രസിഡന്റ് ഡോ. ജി. സഞ്ജീവ റെഡ്ഡി.* ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ ഐഎൻടിയുസി ദേശീയ പ്രവർത്തകസമിതി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *ലോകത്തിൽ ദൈവത്തിനു പ്രവർത്തിക്കാനുള്ള ഉപകരണങ്ങളാണു പ്രേഷിതരെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.* ഒക്ടോബർ മാസം കത്തോലിക്കാ സഭ പ്രേഷിതമാസമായി ആചരിക്കുന്നതിന്റെ ഭാഗമായി പിഒസിയിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
🗞🏵 *സിബിഐ ദൈവമല്ല, എല്ലാ കേസുകളും സിബിഐക്കു വിടേണ്ടതുമില്ല* ജസ്റ്റീസ് എൻ.വി. രമണ, ജസ്റ്റീസ് സഞ്ജീവ് ഖന്ന എന്നിവരുൾപ്പെട്ട സുപ്രീംകോടതി ബെഞ്ചിന്റെയാണു സുപ്രധാന നിരീക്ഷണം.
🗞🏵 *ആന്ധ്രാപ്രദേശും സന്പൂർണ മദ്യനിരോധനത്തിലേക്കു നീങ്ങുന്നു* ഇതിനു മുന്നോടിയായി സംസ്ഥാനത്തെ എല്ലാ മദ്യവിൽപ്പനശാലകളും ഒക്ടോബർ ഒന്നിനു സർക്കാർ ഏറ്റെടുക്കും. ഘട്ടംഘട്ടമായി സന്പൂർണ മദ്യനിരോധനം നടപ്പാക്കാനാണു ജഗൻ മോഹൻ സർക്കാർ പദ്ധതിയിടുന്നത്.
🗞🏵 *മരടുകളിലെ ഫ്ളാറ്റുകളിൽ ഒഴിപ്പിക്കൽ തുടങ്ങി.* മരട് നരഗസഭാ സെക്രട്ടറിയുടെ താത്കാലിക ചുമതലയുള്ള സബ് കലക്ടർ സ്നേഹിൽ കുമാറിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ. ആൽഫാ വെഞ്ചേഴ്സ്േ, ജെയിൻ ഹൗസിംഗ്, ഗോൾഡൻ കായലോരം എന്നീ മൂന്നു ഫ്ളാറ്റുകളിലാണ് ഞായറാഴ്ച ഒഴിപ്പിക്കൽ നടക്കുന്നത്. ബലം പ്രയോഗിച്ചുള്ള ഒഴിപ്പിക്കലിലേക്ക് അധികൃതർ ഇപ്പോൾ കടക്കില്ലെന്നാണു സൂചന.
🗞🏵 *ലൈംഗികാരോപണം നേരിടുന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെ ഭരണകൂടം സംരക്ഷിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.* ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലെ ഭരണകൂടം ചിന്മയാനന്ദിനെതിരെ മാനഭംഗക്കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു.
🗞🏵 *ദുർമന്ത്രവാദത്തിനു വിധേയനായ പത്തു വയസുകാരൻ മരിച്ചു.* പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണു സംഭവം. ജൻ നബി ഷെയ്ക് എന്ന ബാലനാണു മരിച്ചത്. നബിയുടെ സഹോദരൻ ആറു വയസുകാരൻ ജഹാംഗിർ ഷെയ്കും ദുർമന്ത്രവാദത്തിനു വിധേയനായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
🗞🏵 *ജമ്മു കാഷ്മീരിലെ അന്താരാഷ്ട്ര അതിർത്തിക്കു സമീപം ബിഎസ്എഫ് ജവാനെ കാണാതായി.* ആർഎസ് പുരയിലെ അർണിയ സെക്ടറിലാണ് ജവാനെ കാണാതായത്. സൈനിക പട്രോളിംഗിനിടെയാണ് ഇയാളെ കാണാതായിരിക്കുന്നത്.
🗞🏵 *കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ബിഹാറിൽ 25 മലയാളികൾ കുടുങ്ങി കിടക്കുന്നു.* പാറ്റ്നയിലെ രാജേന്ദ്ര നഗറിലാണ് മലയാളികൾ കുടുങ്ങി കിടക്കുന്നത്. ഗംഗാ നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിലാണ് ഇവർ കുടുങ്ങിയത്.
🗞🏵 *സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പിറവം സെന്റ് മേരീസ് വലിയപള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രവേശിച്ചു.* ഓർത്തഡോക്സ് വിഭാഗത്തിനു ഞായറാഴ്ച രാവിലെ കുർബാന നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. അതേസമയം, യാക്കോബായ വിഭാഗത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല. യാക്കോബായ വിഭാഗം പള്ളിക്കു സമീപം റോഡിൽ പ്രാർഥന നടത്തി.
🗞🏵 *ചൈനയിലെ ജിയാംഗ്സു പ്രവിശ്യയയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 36 പേർ മരിച്ചു.* മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജിയാംഗ്സുവിലെ എക്സ്പ്രസ് ഹൈവേയിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ബസിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് ബസ് ട്രക്കിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.
🗞🏵 *സംഘടിത സൈബര്‍ ക്രിമിനല്‍ ആക്രമണങ്ങള്‍ പെരുകിവരുന്ന കാലഘട്ടത്തില്‍ സൈബര്‍ ഇടങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയണമെന്നു നടന് മോഹന്‍ലാല്‍ പറഞ്ഞു.* കൊച്ചിയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന കൊക്കൂണ്‍ 12 എഡിഷന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ ബിഹാറിലെ മുസഫര്‍പൂര്‍ കോടതിയില്‍ കേസ്.* അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജയാണ് പാകിസ്ഥാന് പ്രധാനമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയെ സമീപിച്ചിട്ടുള്ളത്.
🗞🏵 *വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുമെന്ന സൂചന നൽകി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്.* 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുനിന്നു ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമെന്നും ശശി തരൂരിനെ പരാജയപ്പെടുത്തുമെന്നുമാണു ശ്രീശാന്തിന്റെ അവകാശവാദം.
🗞🏵 *പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പരിപാടിയായ മൻകി ബാത്തിൽ അതിഥിയായി ഇന്ത്യയുടെ വാനന്പാടി ലതാ മങ്കേഷ്കർ.* നവതി ആഘോഷിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ലത മൻകി ബാത്തിന്റെ ഭാഗമായത്.
🗞🏵 *സൗദി അറേബ്യൻ രാജാവ് സൽമാന്റെ അംഗരക്ഷകൻ വെടിയേറ്റു കൊല്ലപ്പെട്ടു.* പടിഞ്ഞാറൻ നഗരമായ ജിദ്ദയിലെ സുഹൃത്തിന്റെ സ്വകാര്യ വസതിയിൽ നടന്ന വെടിവയ്പിലാണു മേജർ ജനറൽ അബ്ദുൾ അസീസ് അൽ ഫാഗം കൊല്ലപ്പെട്ടത്.
🗞🏵 *ഉള്ളി കയറ്റുമതി നിരോധിച്ചു കേന്ദ്ര സർക്കാർ.* ഉള്ളി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണു നടപടി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. എല്ലാ തരത്തിലുമുള്ള ഉള്ളിയും കയറ്റുമതി ചെയ്യുന്നതിനും നിരോധനമുണ്ടെന്ന് ഉത്തരവിൽ പറയുന്നു.
🗞🏵 *കുമ്മനം രാജശേഖരനെ ഒഴിവാക്കി ബിജെപി ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു.* വട്ടിയൂർക്കാവിൽ ജില്ലാ പ്രസിഡന്റ് എസ്. സുരേഷാണു സ്ഥാനാർഥി. കോന്നിയിൽ കെ. സുരേന്ദ്രനും അരൂരിൽ കെ.പി. പ്രകാശ് ബാബുവും എറണാകുളത്തു സി.ജി. രാജഗോപാലും മഞ്ചേശ്വരത്തു രവീന്ദ്ര തന്ത്രിയുമാണു ബിജെപി സ്ഥാനാർഥികൾ.
🗞🏵 *ലോകത്തിലെ തന്നെ വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നു.* 100 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്താനാണ് സൗദിയുടെ തീരുമാനം. എകദേശം 7.05 ലക്ഷം കോടി രൂപയോളം വരുമിത്.
🗞🏵 *ഇറുകിയ വസ്ത്രങ്ങൾ ധരിക്കുകയോ പൊതു സ്ഥലങ്ങളിൽവച്ച് ചുംബിക്കുകയോ ചെയ്യരുതെന്ന് സൗദി.* നിയമം ലംഘിച്ചാൽ വിദേശികളായ വിനോദസഞ്ചാരികളാണെങ്കിൽപ്പോലും കനത്ത പിഴയീടാക്കുമെന്ന് സൗദി വ്യക്തമാക്കി.
🗞🏵 *ബി.ജെ.പി മണ്ഡലം–ജില്ലാ ഘടകങ്ങളും പിന്നെ സംസ്ഥാനസമിതിയും വട്ടിയൂര്‍ക്കാവില്‍ നിര്‍ദ്ദേശിച്ച കുമ്മനം രാജശേഖരന് സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെടാത്തതിന് കാരണം നേതൃതലത്തിലെ കടുത്ത വിഭാഗീയത.* വിദേശ പര്യടനം കഴിഞ്ഞെത്തിയ കുമ്മനം പാര്‍ട്ടിപറഞ്ഞാല്‍ മല്‍സരിക്കുമെന്നും പിന്നീട് താല്പര്യമില്ലെന്നും പറഞ്ഞതിന് പിന്നില്‍ നേതാക്കളുടെ നിലപാടാണ് സ്വാധീനിച്ചത്. ജയസാധ്യതയുള്ള മണ്ഡലത്തില്‍ പാര്‍ട്ടിവോട്ടുകള്‍ ചോരാതെ പിടിച്ചുനിര്‍ത്തുകയെന്ന വെല്ലുവിളികൂടി എസ്. സുരേഷിന് നേരിടേണ്ടിവരും.
🗞🏵 *കൊല്ലം കടയ്ക്കലില്‍ ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ട കേസില്‍ ആറു സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍.* എ.രവീന്ദ്രനാഥിന്റെ കൊലപാതക കേസിലാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. കേസിലിനി രണ്ടു പേര് കൂടി പിടിയിലാകാനുണ്ട്.
❄❄❄❄❄❄❄❄❄❄❄
*ഇന്നത്തെ വചനം*
മനുഷ്യപുത്രന് വളരെയേറെ സഹിക്കുകയും ജനപ്രമാണികള്‍, പ്രധാനപുരോഹിതന്മാര്, നിയമജ്ഞര്‍ എന്നിവരാല്‍ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നു ദിവസങ്ങള്‍ക്കുശേഷം ഉയിര്ത്തെഴുന്നേല്ക്കുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്ന് അവന് അവരെ പഠിപ്പിക്കാന്‍ തുടങ്ങി.
അവന് ഇക്കാര്യം തുറന്നുപറഞ്ഞു. അപ്പോള്‍, പത്രോസ് അവനെ മാറ്റിനിര്‍ത്തിക്കൊണ്ട് തടസ്സംപറയാന്‍ തുടങ്ങി.
യേശു പിന്തിരിഞ്ഞു നോക്കിയപ്പോള്‍ ശിഷ്യന്മാര് നില്ക്കുന്നതു കണ്ട് പത്രോസിനെ ശാസിച്ചുകൊണ്ടു പറഞ്ഞു: സാത്താനേ, നീ എന്‍െറ മുമ്പില്‍നിന്നു പോകൂ. നിന്‍െറ ചിന്തദൈവികമല്ല, മാനുഷികമാണ്.
അവന് ശിഷ്യന്മാരോടൊപ്പം ജനക്കൂട്ടത്തെയും തന്‍െറ അടുത്തേക്കു വിളിച്ചുവരുത്തി അവരോടു പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന് തന്നെത്തന്നെ പരിത്യജിച്ച് തന്‍െറ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ.
സ്വന്തം ജീവന് രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവന് അതു നഷ്ടപ്പെടുത്തും; ആരെങ്കിലും എനിക്കുവേണ്ടിയോ സുവിശേഷത്തിനുവേണ്ടിയോ സ്വന്തം ജീവന് നഷ്ടപ്പെടുത്തിയാല്‍ അവന് അതിനെ രക്ഷിക്കും.
ഒരുവന് ലോകം മുഴുവന്‍ നേടിയാലും തന്‍െറ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അതുകൊണ്ട് അവന് എന്തു പ്രയോജനം?
മനുഷ്യന് സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും?
പാപം നിറഞ്ഞതും അവിശ്വസ്തവുമായ ഈ തലമുറയില്‍ എന്നെക്കുറിച്ചോ എന്‍െറ വചനങ്ങളെക്കുറിച്ചോ ലജ്ജിക്കുന്നവനെപ്പറ്റി മനുഷ്യപുത്രനും തന്‍െറ പിതാവിന്‍െറ മഹത്വത്തില്‍ പരിശുദ്ധ ദൂതന്മാരോടുകൂടെ വരുമ്പോള്‍ ലജ്ജിക്കും.
മര്‍ക്കോസ് 8 : 31-38
❄❄❄❄❄❄❄❄❄❄❄
*വചന വിചിന്തനം*
പീഡാനുഭവ പ്രവചനം
ഈശോയുടെ സഹനവും മരണവും ദൈവ പദ്ധതിയാണ്. അതിലേയ്ക്ക് താൻ നടന്നടുക്കുകയാണന്ന് ഈശോ പറയുമ്പോൾ പത്രോസ് മാറ്റി നിർത്തി തടസം പറയുകയാണ്. തടസം പറയുന്ന പത്രോസിനെ ഈശോ സാത്താൻ എന്ന് വിളിക്കുന്നു. സഹനത്തിലും പീഡാനുഭവങ്ങളിലും ഇടർച്ച തോന്നുന്നവരെ ഈശോ ഇന്നും ഈ നാമം തന്നെ ഉപയോഗിച്ച് ശാസിക്കും എന്നത് തീർച്ചയാണ്. തന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവർ കുരിശെടുത്ത് അനുഗമിക്കാനാണ് ആഹ്വാനം: കുരിശ് കളയാനല്ല. സഹനത്തിലൂടെയേ രക്ഷ കൈവരികയുള്ളു എന്ന് നമ്മൾ മറക്കരുത്.
❄❄❄❄❄❄❄❄❄❄❄
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*