തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനും കോന്നിയില്‍ ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രനും ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികളാകുമെന്ന് സൂചന.മത്സരിക്കാനില്ലെന്നുപറഞ്ഞ് മാറിനില്‍ക്കുകയായിരുന്നു രണ്ടുപേരും. ഇരുവരെയും സ്ഥാനാര്‍ഥികളാക്കാന്‍ ആര്‍.എസ്.എസ്. സമ്മതം മൂളിയതോടെ തീരുമാനം മാറുകയായിരുന്നു.ഇവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയ സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി സംസ്ഥാന ഘടകം പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് കൈമാറി.ബിജെപി മല്‍സരിക്കുന്ന നാലുമണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ ചുരുക്കപ്പട്ടികയാണ് കൈമാറിയിട്ടുള്ളത്. അരൂരില്‍ ബിഡിജെഎസ് മത്സരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ആ സീറ്റ് ഏറ്റെടുക്കാനും ബിജെപി ആലോചിക്കുന്നുണ്ട്. കുമ്മനത്തെ വീണ്ടും മല്‍സരിപ്പിക്കാന്‍ ആര്‍എസ്‌എസ് വീണ്ടും താല്‍പ്പര്യം കാണിക്കാതിരുന്നതാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിതത്വത്തിലായത്.ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കുമ്മനം രാജശേഖരന്‍ രണ്ടാമതെത്തിയതിനാല്‍ ഇത്തവണ വട്ടിയൂര്‍ക്കാവില്‍ ജയിക്കാമെന്ന ഉറച്ച കണക്കുകൂട്ടലിലാണ് ബി.ജെ.പി. ഈ നിഗമനത്തോട് ആര്‍.എസ്.എസിനു യോജിക്കേണ്ടിവന്നു. കുമ്മനത്തിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫുമായുള്ള വോട്ടുവ്യത്യാസം തീരെ കുറവുമായിരുന്നു. ഇതും കുമ്മനത്തിന് അനുകൂല നിലപാട് എടുക്കാന്‍ ആര്‍.എസ്.എസിനെ പ്രേരിപ്പിച്ചു. കുമ്മനത്തിന്റെ അനുമതിയോടെയാണ് അദ്ദേഹത്തിന്റെ പേരുള്‍പ്പെടുത്തി സാധ്യതാപട്ടിക
വട്ടിയൂര്‍ക്കാവില്‍ കുമ്മനവും കോന്നിയില്‍ കെ. സുരേന്ദ്രനും ബി.ജെ.പി. സ്ഥാനാര്‍ഥികളാകുമെന്ന് സൂചന
