മൂന്നാര്‍: ദേവികുളം സബ്​കലക്​ടര്‍ രേണുരാജിനൊപ്പം​ ചിന്നക്കനാലില്‍ ​ൈകയേറ്റം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ ഉത്തരവ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പിന്‍വലിച്ചു.അന്വേഷണസംഘത്തിലെ പത്തുപേരെയും തിരിച്ചുവിളിച്ച നടപടി ഏറെ വിവാദമായതിനെ തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍.
ചിന്നക്കനാലില്‍ വ്യാജപട്ടയം നിര്‍മിച്ച്‌ ഭൂമി കൈയേറിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മുംബൈ ആസ്ഥാനമായ അപ്പോത്തിയോസിസ് കമ്ബനിയുടെയും ആര്‍.ഡി.എസ്. കമ്ബനിയുടെയും പട്ടയങ്ങള്‍ റദ്ദാക്കിയിരുന്നു.മൂന്നാറില്‍ എണ്‍പതിലധികം കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച രേണു രാജിനെ പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായാണ് സ്ഥലംമാറ്റിയത്. ഇതിന് ദിവസങ്ങള്‍ക്ക് മുമ്ബ് ജോയ്സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും കൊട്ടാക്കമ്ബൂരിലെ ഭൂമിയുടെ പട്ടയവും തണ്ടപ്പേരും അനധികൃതമെന്ന് കണ്ട് രേണു രാജ് റദ്ദാക്കിയിരുന്നു.ജോയിസ് ജോര്‍ജ്ജിന്റെയും കുടുംബത്തിന്റെയും വിവാദ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് ദേവികുളം സബ് കലക്ടറിനെ മാറ്റി കൊണ്ടുള്ള തീരുമാനം മന്ത്രിസഭാ യോഗം കൈക്കൊണ്ടത്.ഉദ്യോഗസ്ഥരെ സംഘത്തിലേക്ക്​ തന്നെ തിരിച്ചെടുത്തുകൊണ്ട്​ ജില്ലാ കലക്​ടര്‍ പുതിയ ഉത്തരവ്​ പുറത്തിറക്കി. ചിന്നക്കനാലില്‍ കൈയേറ്റം അന്വേഷിക്കുന്ന 12 അംഗ സംഘത്തില്‍ പത്ത്​ പേരെയായിരുന്നു സ്ഥലം മാറ്റിയത്​.