കോ​ട്ട​യം: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍കു​ട്ടി​യെ വ​ഞ്ചി​ച്ചു പീ​ഡി​പ്പി​ച്ചു മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നു നി​ർ​ബ​ന്ധി​ച്ച സം​ഭ​വ​ത്തി​ൽ​ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നു കെ​സി​വൈ​എം സം​സ്ഥാ​ന സ​മി​തി. കേ​സി​ൽ ഉ​ന്ന​ത അ​ധി​കാ​രി​ക​ളു​ടെ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ര​യാ​ക്ക​പ്പെ​ട്ട കു​ടും​ബാം​ഗ​ങ്ങ​ളോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും നാ​ളെ കേ​ര​ള​ത്തി​ലെ എ​ല്ലാ കെ​സി​വൈ​എം യൂ​ണി​റ്റു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​ണ​യ​ത്തി​ന്‍റെ ര​ക്ത​സാ​ക്ഷി​ക​ൾ എ​ന്ന പേ​രി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കാ​ൻ കെ​സി​വൈ​എം സം​സ്ഥാ​ന സ​മി​തി ആ​ഹ്വാ​നം ചെ​യ്തു. ഇ​ത്ത​രം അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തിരേ ജാ​തി​മ​ത രാ​ഷ്‌​ട്രീ​യ​ത്തി​ന​തീ​ത​മാ​യി പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് ചാ​ഴി​ക്കാ​ട​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ​രു പെ​ണ്‍കു​ട്ടി​ക്ക് ഇ​ത്ത​രം അ​നു​ഭ​വം നേ​രി​ടേ​ണ്ടി​വ​ന്നാ​ൽ, അ​ഭി​മാ​ന പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ലോ ഭീ​ഷ​ണി​യു​ടെ പേ​രി​ലോ പ​രാ​തി​പ്പെ​ടാ​നോ നി​യ​മ ന​ട​പ​ടി​ക​ളി​ലേ​ക്കു പോ​കാ​നോ മാ​താ​പി​താ​ക്ക​ൾ​ക്കു ക​ഴി​യു​ന്നി​ല്ല. 90 ശ​ത​മാ​നം സം​ഭ​വ​ങ്ങ​ളി​ലും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളും സ​മ്മ​ർ​ദം ചെ​ലു​ത്തി ഒ​ത്തു​തീ​ർ​പ്പു ന​ട​ത്തു​ന്ന​തി​നാ​ൽ തു​ട​ര​ന്വേ​ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നി​ല്ല. ഇ​തു പ്ര​തി​ക​ൾ​ക്കു പ്രോ​ത്സാ​ഹ​ന​മാ​ണ്. കൊ​ച്ചി രൂ​പ​ത​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന തീ​ര​ദേ​ശ ക്യാ​ന്പി​നോ​ട് അ​നു​ബ​ന്ധി​ച്ചു നാ​ളെ ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ ക്യാ​ന്പ​യി​ന് സം​സ്ഥാ​ന​ത​ല​ തു​ട​ക്കം കു​റി​ക്കും.