പാലാ: ആദ്യ റൗണ്ട് വോട്ടെണ്ണൽ അവസാനിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ 162 വോട്ടിന് ലീഡ് ചെയ്യുകയാണ്. കാപ്പന് 4,263 വോട്ടുകൾ ആദ്യ റൗണ്ടിൽ ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന് 4.101 വോട്ടുകളാണ് ലഭിച്ചത്. രാമപുരം പഞ്ചായത്തിലെ 14 ബൂത്തുകളാണ് ആദ്യ റൗണ്ടിൽ എണ്ണിയത്. 22 ബൂത്തുകളാണ് പഞ്ചായത്തിലുള്ളത്. ശേഷിക്കുന്ന ബൂത്തുകൾ രണ്ടാം റൗണ്ടിൽ എണ്ണും.യുഡിഎഫിന് മേൽകൈയുള്ള രാമപുരം പ്രദേശത്ത് കാപ്പൻ ലീഡ് ചെയ്തത് ജോസ് കെ. മാണി വിഭാഗത്തെ അമ്പരപ്പിച്ചിട്ടുണ്ട്. അതേസമയം 2016-ലെ തെരഞ്ഞെടുപ്പിൽ കെ.എം.മാണിക്കൊപ്പം തന്നെ കാപ്പനും രാമപുരത്ത് വോട്ട് നേടിയിരുന്നു. നേരിയ ലീഡ് മാത്രമാണ് മാണിക്കുണ്ടായിരുന്നത്.

എന്നാൽ നാല് മാസം മുൻപ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ എൽഡിഎഫ് സ്ഥാനാർഥിയേക്കാൾ ഇരട്ടി വോട്ടുകൾ നേടിയ പഞ്ചായത്താണ് രാമപുരം.