ചങ്ങനാശേരി: ആലപ്പുഴ-ചങ്ങനാശേരി റോഡ് സന്പൂർണ്ണമായി ആകാശപാതയായി (എലിവേറ്റഡ് റോഡ്) നിർമിച്ച് കുട്ടനാട് ടൂറിസം ഇടനാഴിയായി പ്രഖ്യാപിക്കണമെന്ന് കേരളാ കോണ്ഗ്രസ്(ജോസഫ്)വിഭാഗം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം വി.ജെ. ലാലി ആവശ്യപ്പെട്ടു. കേരളത്തിന്റെ പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിന്റെ സാന്പത്തികസാമൂഹ്യ വളർച്ചയ്ക്കും വൻകുതിപ്പിനും കാരണമാകുന്ന ഈ പാത ഇന്ത്യയിലെ ഏറ്റവും വലിയ ആകാശപാതയായ ഉത്തർപ്രദേശിലെ ഹിൻഡൻ ആകാശപാതയുടെ മാതൃകയിൽ നിർമിക്കാവുതാണെും അദ്ദേഹം ചൂണ്ടിക്കാട്ടി. 1800 കോടി രൂപവരെ മുതൽ മുടക്കുണ്ടാകുന്ന 28 കിലോമീറ്റർ പാത കുട്ടനാടിന്റെ ദൃശ്യഭംഗിയും ഭക്ഷ്യരുചിക്കൂട്ടുകളും പൈതൃകവും പൗരാണികതയും ഒത്തുചേർത്തുള്ള ടൂറിസം ഇടനാഴിയായി മാറും. കേന്ദ്രസംസ്ഥാന ഗവൺമെന്റുകൾ ചേർന്നുള്ള പ്രത്യേക ഉദ്ദേശ കന്പനി(എസ്വിപി) രൂപീകരിച്ച് നിർമാണം നടത്തുവാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ലോക ടൂറിസം കന്പനി കാണണമെന്ന് നിർദേശിച്ചിരിക്കുന്ന 25 മനോഹര പാതകളിൽ കുട്ടനാട്ടിലൂടെ കടുപോകുന്ന ചങ്ങനാശേരി-ആലപ്പുഴപാതയും കനാലും ഉൾപ്പെടുത്തിയിട്ടുണ്ടെന്നത് ഈ പാതയുടെ ടൂറിസം സാധ്യത വർധിപ്പിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ ഗാസിയാബാദ് നാഷണൽ ഹൈവേയിലുള്ള ഹിൻഡൻ ആകാശ പാതയുടെയും കൊച്ചി മെട്രോയുടെയും നിർമാണത്തിലെ ഒറ്റത്തൂണ്(സിംഗിൾ തൂണ് പ്രോജക്ട്) സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡിനും കനാലിനുമിടയിലൂടെ തൂണുകൾ നിർമിച്ച് ഈ ആകാശപാത നിർമിക്കുവാൻ കഴിയും. ഇപ്പോഴത്തെ റോഡ് നിലനിർത്തിയും റോഡ് അടച്ചിടാതെയും സ്ഥലം കുറച്ചു സ്ഥലംമാത്രം ഏറ്റെടുത്തും നിർമ്മാണം പൂർത്തീയാക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നതായും ലാലി പറഞ്ഞു. ഇരുവശത്തും വയലുകളും ഒരു വശത്ത് റോഡിനോട് ചേർന്ന് മനുഷ്യ നിർമിത കനാലുമുള്ള ഈ പാതയിൽ കുട്ടനാടിന്റെ തനതു ഭംഗിയും പാരന്പര്യ കൃഷി രീതികളും ദർശിക്കുവാനും തനതു ഭക്ഷ്യ വിഭവങ്ങൾ ആസ്വദിക്കുവാനും കഴിയുന്നതരത്തിൽ ആവശ്യാനുസരണമുള്ള ബൈറോഡുകളോടുകൂടി പാത നിർമിക്കാവുന്നതാണ്.മഹാപ്രളയത്തെ തുടർന്ന് ചങ്ങനാശേരി-ആലപ്പുഴ റോഡിൽ വെള്ളംപൊങ്ങിയ സാഹചര്യത്തിൽ ഭീഷണിയെ നേരിടുതിനായി 12 സ്ഥലങ്ങളിൽ ഫ്ളൈ ഓവറുകൾ പണിയുമെന്നും ഇതിന് മുന്നൂറുകോടി രൂപ ചെലവാകുമെന്നും പൊതുമരാമത്ത് വകുപ്പുമന്ത്രി പ്രഖ്യാപിച്ചിരിന്നു.
ആലപ്പുഴ-ചങ്ങനാശേരി റോഡ് സമ്പൂർണ്ണമായി ആകാശപാതയാക്കണമെന്ന് നിര്ദേശം…
