ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ ആർച്ച്ബിഷപ് ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ അന്‍പതാം ചരമവാർഷികാചരണം ഒക്ടോബർ ഒന്നു മുതൽ ഒന്പതുവരെ ദൈവദാസൻ കബറടങ്ങിയിരിക്കുന്ന സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽആചരിക്കുമെന്നു വികാരി ഫാ.കുര്യൻ പുത്തൻപുര, ഫാ. മാത്യു മറ്റം, ജനറൽകണ്‍വീനർ ഡോ.ആന്റണി മാത്യൂസ് കണ്ടങ്കരി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
1950 നവംബർ ഒന്പതിനു റോമിൽ ചങ്ങനാശേരി രൂപതയുടെ മെത്രാനായും 1959ൽ ചങ്ങനാശേരി രൂപതയെ അതിരൂപതയായി ഉയർത്തിയപ്പോൾ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായും മാർ മാത്യു കാവുകാട്ട് ഉയർത്തപ്പെട്ടു. സ്നേഹചൈതന്യത്തിൽ സേവനം എന്ന മുദ്രാവാക്യം സ്വീകരിച്ചു മാർ കാവുകാട്ട് അതിരൂപതയെ 19 വർഷക്കാലം നയിച്ചു. 1969 ഒക്ടോബർ ഒന്‍പതിന് അദ്ദേഹം ദിവംഗതനായി.
ഒന്നു മുതൽ ഒന്പതുവരെ തീയതികളിൽ വിവിധ സ്ഥലങ്ങളിൽനിന്നുള്ള തീർഥാടനങ്ങൾ എത്തിച്ചേരും. എട്ടുവരെ തീയതികളിൽ 4.15ന് ആരാധന, 4.45ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന. ദൈവദാസന്റെ അന്‍പതാം ചരമവാർഷിക ദിനമായ ഒന്പതിനു രാവിലെ അഞ്ചിനു മോണ്‍.ജോസഫ് വാണിയപ്പുരയ്ക്കൽ, 6.30ന് ഫാ.മാത്യു മറ്റം, എട്ടിന് ഫാ.കുര്യൻ താമരശേരി, 9.30ന് ബിഷപ് മാർ ജോസഫ് പള്ളിക്കാപറന്പിൽ, 11ന് ആർച്ച്ബിഷപ് മാർ ജോർജ് കോച്ചേരി എന്നിവർ വിശുദ്ധ കുർബാനയ്ക്കു കാർമികരായിരിക്കും. 6.30നുള്ള വിശുദ്ധ കുർബാന മധ്യേ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ സന്ദേശം നൽകും. 12.15ന് നേർച്ച ഭക്ഷണം വെഞ്ചരിപ്പ്. 12.45ന് ഫാ. ജോസ് വിരുപ്പേൽ, ഫാ.ജോസഫ് ചൂളപപ്പറന്പിൽ, ഫാ.ഏബ്രഹാം കരിപ്പിങ്ങാംപുറം എന്നിവർ വിശുദ്ധ കുർബാന അർപ്പിക്കും.
2.30ന് തക്കല രൂപതാ വികാരി ജനറാൾ മോണ്‍.തോമസ് പവ്വത്തുപറന്പിൽ തമിഴിൽ വിശുദ്ധ കുർബാന അർപ്പിക്കും. 4.30ന് വിശുദ്ധ കുർബാന ഫാ.ജോസ് പി. കൊട്ടാരം. പത്രസമ്മേളന ത്തിൽ ഫാ.ജോസഫ് പള്ളിച്ചിറയിൽ, ഫാ. വർഗീസ് കിളിയാട്ടുശേരിൽ, കൈക്കാരന്മാരായ സി.വി.തോമസ് ചെറ്റക്കാട്, കുര്യച്ചൻ ഒളശ, റ്റോജോ സേവ്യർ പടനിലം, കണ്‍വീനർമാരായ ജിജി പേരകശേരി, ജോബി തൂന്പുങ്കൽ, വിന്നി കല്ലൂക്കളം എന്നിവരും പങ്കെടുത്തു.