ചങ്ങനാശേരി: പ്രേമം നടിച്ചും പ്രലോഭിപ്പിച്ചും സമ്മര്‍ദം ചെലുത്തിയും ചതിച്ചും മതം മാറ്റുന്നതു ഹീനമായ പ്രവൃത്തിയാണെന്നും, ഇത് ന്യായീകരിക്കാന്‍ പറ്റില്ലെന്നും ചങ്ങനാശേരി അതിരൂപതാ പബ്ലിക്ക് റിലേഷന്‍സ് ജാഗ്രതാസമിതി. ഇത്തരം സംഭവങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെന്നും ഇതിനു പിന്നില്‍ സംഘടിത ശക്തികളുണ്ടെന്നും സമിതി വിലയിരുത്തി. ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകള്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും യോഗം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

അതിരൂപതാ കേന്ദ്രത്തില്‍ പി. ആര്‍.ഒ. അഡ്വ. ജോജി ചിറയിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം പാസ്റ്ററല്‍ കൗണ്സിനല്‍ സെക്രട്ടറി ഡോ. ഡൊമിനിക്ക് ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രഫ. ജെ. സി. മാടപ്പാട്ട് വിഷയാവതരണം നടത്തി. അഡ്വ. ജോര്‍ജ് വര്‍ഗീസ്, വര്‍ഗീസ് ആന്റണി, പി. എ കുര്യാച്ചന്‍, ഡോ.ആന്റണി മാത്യൂസ്, ടോം അറയ്ക്കപ്പറന്പില്‍, ലിബിന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.