തൊടുപുഴ: യുഡിഎഫിന്റെ ശക്തികേന്ദ്രമായ രാമപുരത്ത് വോട്ടു കുറഞ്ഞതിനു കാരണം കണ്ടെത്തി കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ്. ജോസ് കെ. മാണി വിഭാഗത്തിന്റെ വോട്ടുകള്‍ മറുപക്ഷത്തേക്കു പോയി എന്നതാണ് കാരണമായി ജോസഫ് മാധ്യമങ്ങളോടു പ്രതികരിച്ചത്. കൂടുതല്‍ വിശകലനങ്ങള്‍ക്കു ഫലം വരേണ്ടതുണ്ടെന്നും ജോസഫ് വ്യക്തമാക്കി.
രാമപുരം ഉള്‍പ്പെടെ 28 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍, മാണി സി. കാപ്പന് 757 വോട്ടുകള്‍ക്കു മുന്നിലാണ്. ജോസ് കെ. മാണി വിഭാഗം നേതാവായ റോഷി അഗസ്റ്റിന്റെ സ്വന്തം നാടുകൂടിയാണ് രാമപുരം. ഇത് വരുംദിവസങ്ങളില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുമെന്ന് ഉറപ്പാണ്.