ലക്നോ: ഭര്ത്താക്കന്മാര് മുത്തലാഖ് പ്രകാരം ബന്ധം വേര്‍പ്പെടുത്തിയ യുവതികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുത്തലാഖ് ഇരകള്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ നല്‍കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് യോഗി പറഞ്ഞു. ഇരകൾക്ക് സൗജന്യമായി നിയമ സഹായം നൽകും. ഇരകള്‍ക്ക് നീതി ലഭിക്കും വരെ ധനസഹായം ലഭ്യമാക്കുമെന്നും യോഗി കൂട്ടിച്ചേർത്തു. ഈ വര്‍ഷം ഓഗസ്റ്റ് ഒന്നിന് കേന്ദ്രസർക്കാർ മുത്തലാഖ് നിരോധിച്ച് നിയമം പാസാക്കിയിരുന്നു.
മുത്തലാഖിലൂടെ വിവാഹമോചനം നേടിയ യുവതികള്‍ക്ക് സഹായഹസ്തവുമായി യോഗി ആദിത്യനാഥ്
