പൂന: കനത്ത ദുരിതം വിതച്ച് മഹാരാഷ്ട്രയിലെ പൂനയില്‍ മഴ തുടരുന്നു. നഗരത്തിലെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പലയിടത്തും ഗതാഗതം തടസപ്പെട്ടു. ഇതേത്തുടര്‍ന്നു പൂന നഗരം, പുരദാര്, ബരാമതി, ബോര്, ഹാവേലി എന്നിവിടങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.
മഴക്കെടുതിയില്‍ ഏഴു പേരാണ് ഇതുവരെ മരിച്ചത്. ബുധനാഴ്ച സഗര്നഗറില് മതിലിടിഞ്ഞു വീണ് ആറു പേര് കൊല്ലപ്പെട്ടിരുന്നു. വ്യാഴാഴ്ച രാവിലെ സിന്ഹാഗാദിലെ കനാലിന് സമീപം ഒഴുക്കില്‍പ്പെട്ട നിലയില്‍ കണ്ടെത്തിയ കാറില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയിരുന്നു.
പൂനയില്‍ കനത്ത മഴ തുടരുന്നു: മരിച്ചവരുടെ എണ്ണം 7 ആയി
