പി​റ​വം: പി​റ​വം വ​ലി​യ​പ​ള്ളി​യി​ൽ പ്ര​തി​ഷേ​ധി​ച്ച യാ​ക്കോ​ബാ​യ വി​ഭാ​ഗം അറസ്റ്റു വരിച്ചു. ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് യാ​ക്കോ​ബാ​യ വി​ഭാ​ഗവുമായി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കു ശേ​ഷ​മാ​ണ് ഇ​വ​ർ അറസ്റ്റു വരിക്കാൻ തീരുമാനിച്ചത്. സു​പ്രീം​കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും ഹൈ​ക്കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലും അ​റ​സ്റ്റ് വ​രി​ക്കാ​ൻ വി​ശ്വാ​സി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നു പി​ന്നാ​ലെ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​റ​സ്റ്റു വ​രി​ച്ചു. ഇ​തി​നു​പി​ന്നാ​ലെ പ്ര​തി​ഷേ​ധി​ച്ച വൈദികരെയും വി​ശ്വാ​സി​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി.വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 1.45ന് ​മു​ൻ​പ് പ​ള്ളി​ക്കു​ള്ളി​ലും പ​രി​സ​ര​ത്തും നി​ൽ​ക്കു​ന്ന യാ​ക്കോ​ബാ​യ വി​ഭാ​ഗം ആ​ളു​ക​ളെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​തോ​ടെ​യാ​ണ് പി​റ​വം വ​ലി​യ പ​ള്ളി​ക്ക് മു​ന്നി​ൽ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.> ഹൈ​ക്കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം പ​ള്ളി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ എ​ത്തി​യെ​ങ്കി​ലും അ​ക​ത്തേ​ക്കു ക​ട​ക്കാ​നാ​യി​ല്ല. പ​ള്ളി​യു​ടെ ഗേ​റ്റു​ക​ളെ​ല്ലാം പൂ​ട്ടി​യ​നി​ല​യി​ലാ​യി​രു​ന്നു. യാ​ക്കോ​ബാ​യ വി​ഭാ​ഗം വി​ശ്വാ​സി​ക​ൾ പ​ള്ളി​ക്കു​ള്ളി​ലും മു​റ്റ​ത്തു​മാ​യി നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. ഇതോടെ പ​ള്ളി​യു​ടെ പ്ര​ധാ​ന ഗേ​റ്റി​നു മു​ന്നി​ൽ ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​വും പ​ള്ളി​മു​റ്റ​ത്തു യാ​ക്കോ​ബാ​യ വി​ഭാ​ഗ​വും ബു​ധ​നാ​ഴ്ച മു​ത​ൽ പി​രി​ഞ്ഞു​പോ​കാ​തെ പ്രതിഷേധിക്കുകയായിരുന്നു.