സെപ്തംബര്‍ 25-Ɔο തിയതി ബുധനാഴ്ച പൊതുകൂടിക്കാഴ്ച പരിപാടിക്കുശേഷം പങ്കുവച്ചത്.
പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശം :

” ഇന്നലെകളിലെയും ഇന്നിന്‍റെയും രക്തസാക്ഷികളെ നോക്കി ധ്യാനിച്ചുകൊണ്ട് സുവിശേഷത്തോടു വിശ്വസ്തരായി ജീവിക്കാന്‍ അനുദിനം സഹായിക്കണമേ, എന്നു നമുക്കു ദൈവത്തോടു പ്രാര്‍ത്ഥിക്കാം.” #GeneralAudience

Let us ask the Lord that, by contemplating the martyrs of yesterday and today, we may learn to live the Gospel faithfully every day. #GeneralAudience

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സാമൂഹ്യശ്രൃംഖലകളില്‍ പങ്കുവച്ചു. ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന പതിവുള്ള പ്രതിവാര പൊതുകൂടിക്കാഴ്ച വേദിയില്‍ നല്കിയ പ്രഭാഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് പാപ്പാ രക്തസാക്ഷികളുടെ ജീവിത മാതൃകയെക്കുറിച്ചുള്ള സന്ദേശം കണ്ണിചേര്‍ത്തത്.