2 പത്രോ 1: 20-23
മത്താ 15:1-9
‘അവർ മാനുഷിക നിയമങ്ങൾ പ്രമാണങ്ങളായി പഠിപ്പിച്ചു കൊണ്ട് വ്യർത്ഥമായി എന്നെ ആരാധിക്കുന്നു.’ ഈ അപകടത്തിൽ നാം പെടാതിരിക്കണമെങ്കിൽ കർത്താവിന്റെ മനസ്സറിയുന്നവരാകണം. പൗലോസ് ശ്ലീഹാ പറയുന്നു ഞങ്ങൾ കർത്താവിന്റെ മനസ്സറിയുന്നു. കർത്താവിന്റെ മനസ്സറിയുന്നതെങ്ങനെയാണ്? സഭ നമുക്ക് നൽകിയിരിക്കുന്ന വി.ഗ്രന്ഥത്തിലൂടെയും സഭയുടെ പ്രബോധനങ്ങളിലൂടെയും സഭയുടെ ആരാധനക്രമത്തിലുടെയുമാണ്.. ഇവയോടെല്ലാം നമുക്ക് പരിചയമുണ്ടാകുമ്പോഴും ഇവയെല്ലാം നമുടെ അനുദിന ധ്യാന വിഷയമാകമ്പോഴുമാണ് നാം കർത്താവിന്റെ മനസ്സറിയുന്നവരാകുന്നത്,, കർത്താവിനെ തിരിച്ചറിയുന്നവരാകുന്നത്. കർത്താവിന്റെ വക്ഷസ്സിൽ ചിരിക്കിടന്ന് അവിടുത്തെ ഹൃദയ തുടിപ്പുകൾ തിരിച്ചറിയുന്ന യോഹന്നാൻ സഭയുടെ പ്രതീകമാണ്. ഈ യോഹന്നാൻ ഉയിർപ്പിനു ശേഷം കടൽക്കരയിൽ എത്തുന്ന കർത്താവിന് ആദ്യം തിരിച്ചറിഞ്ഞ് അത് കർത്താവാണെന്ന് വിളിച്ചു പറയുന്നു. പ്രിയമുള്ളവരെ കർത്താവിന്റെ മനസറിയുന്ന സഭ ഇത് കർത്താവാണെന്ന് പറയുമ്പോൾ അതിൽ നമുക്ക് വിശ്വാസമർപ്പിക്കാം. സഭയുടെ പ്രബോധനങ്ങൾക്ക് നമുക്ക് വിധേയപ്പെടാം. സഭയുടെ പഠനങ്ങളും പ്രബോധനങ്ങളും അറിയാത്തതുകൊണ്ടല്ലേ നമുക്ക് പല കാര്യങ്ങളിലും തെറ്റ് പറ്റുന്നതും സഭയ്ക്കതിരെയുള്ള പ്രബോധനങ്ങളുടെ പിന്നാലെ പോകുന്നതും. പ്രിയമുള്ളവരെ, മുന്തിരിച്ചെടിയോട് ചേർന്ന് നിൽക്കുന്ന ശാഖകളെപ്പോലെ നമുക്ക് സഭയോട് ചേർന്ന് നിൽക്കാം.
Sr Grace Illampallil SABS