വാർത്തകൾ
🗞🏵 *ഇംപീച്മെന്റ് നടപടികൾക്കൊരുങ്ങുന്ന ഡെമോക്രാറ്റിക് പാർട്ടി തന്നെ നിരന്തരം വേട്ടയാകുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.* തന്റെ യുഎൻ സന്ദർശനം താറുമാറാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
🗞🏵 *സ്വച്ഛ്ഭാരത് പദ്ധതി നടപ്പാക്കിയതിനുള്ള ബിൽ ആൻഡ് മെലിൻഡ ഫൗണ്ടേഷന്റെ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങി.* ബിൽഗേറ്റ്സാണ് ‘ഗ്ലോബൽ ഗോൾകീപ്പർ പുരസ്കാരം’ മോദിക്ക് സമ്മാനിച്ചത്. ഇത് തന്റെ മാത്രം നേട്ടമല്ലെന്നും സ്വച്ഛ്ഭാരത് ആശയങ്ങളെ ജീവിതചര്യയാക്കി മാറ്റിയ കോടിക്കണക്കിനു വരുന്ന ഇന്ത്യൻ ജനതയ്ക്കുള്ളതാണ് ഈ പുരസ്കാരമെന്നു മോദി പറഞ്ഞു.
🗞🏵 *സ്വകാര്യ ബസിൽവച്ച് യാത്രക്കാരിയുടെ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത തമിഴ്നാട് സ്വദേശിനി പിടിയിൽ.* തെങ്കാശി സ്വദേശിനിയായ മീനാക്ഷി(24)യാണ് നൂറനാട് പോലീസിന്റെ പിടിയിലായത്. ആനയടി വയ്യാങ്കര സ്വദേശിയായ വീട്ടമ്മയുടെ പണം അടങ്ങിയ ബാഗാണ് മോഷ്ടിച്ചത്.
🗞🏵 *ബിജെപി എംഎൽഎയായിരുന്ന കുൽദീപ് സെൻഗാറിനെതിരെ ലൈംഗീക പീഡന പരാതി നൽകിയതിനു പിന്നാലെ വാഹനാപകടത്തിൽപ്പെട്ട് രാജ്യതലസ്ഥാനത്തെ എയിംസിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ ഡിസ്ചാർജ് ചെയ്തു.* ബുധനാഴ്ച രാവിലെയാണ് പെൺകുട്ടിയെ ഡിസ്ചാർജ് ചെയ്തത്.
🗞🏵 *വിദേശത്തുനിന്നും അവധിക്കെത്തിയ യുവാവിനെ ക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.* കാഞ്ഞിരോട് എലുമ്പൻ ഹൗസിൽ പരേതനായ കുഞ്ഞിരാമൻ-സരോജിനി ദമ്പതികളുടെ മകൻ എ. സനേഷിനെ (35) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11 ഓടെ കാഞ്ഞിരോട് തെരു ഗണപതി മണ്ഡപം കുളത്തിലാണ് സനേഷിന്റെ മൃതദേഹം കണ്ടത്.
🗞🏵 *മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികൾ ഊർജിതമാക്കി സംസ്ഥാന സർക്കാർ.* ഫ്ലാറ്റ് പൊളിക്കാൻ സർക്കാർ ചുമതലപെടുത്തിയ സബ്കളക്ടർ സ്നേഹിൽ കുമാർ ഐഎഎസ് മരടിലെത്തി നഗരസഭാ സെക്രട്ടറിയുടെ അധിക ചുമതല ഏറ്റെടുത്തു.
🗞🏵 *ഇന്ത്യയിലേക്ക് പാക്കിസ്ഥാനിൽ ആയുധങ്ങൾ കടത്തിയെന്ന വാർത്തകളിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.* ദേശീയ സുരക്ഷയ്ക്ക് വിഘാതമാകുന്ന എന്ത് നടപടികളെയും നേരിടാൻ ഇന്ത്യൻ സൈന്യം സുസജ്ജമാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.
🗞🏵 *കഴുത്തിൽ കയറിട്ട് ബൈക്കിൽ കിലോമീറ്ററുകളോളം കെട്ടിവലിച്ചുകൊണ്ടുവന്ന് യവാവിന്റെ മൃതദേഹം വിജനമായ സ്ഥലത്ത് തള്ളി.* കെട്ടിവലിച്ചകൊണ്ടുവരുന്നതിനിടെ റോഡിൽ ഉരഞ്ഞ് യുവാവിന്റെ ഇടത് കാൽ നഷ്ടമായി. മുഖത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും നിരവധി മുറിവ് ഉണ്ടായി മൃതദേഹം വികൃതമായി. മൃതദേഹത്തിൽ വെടിയുണ്ട തുളച്ചുകയറിയ മുറിവും കണ്ടെത്തിയിട്ടുണ്ട്.
🗞🏵 *കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ആദ്യമായി അവതരിപ്പിച്ച വിവിപാറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന്.* ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ വിവിപാറ്റ് ഉള്‍പ്പെടുത്തിയത് വോട്ടിംഗ് തിരിമറി എളുപ്പമാക്കിയെന്നും കണ്ണന് ആരോപിച്ചു.
🗞🏵 *ചാവേർ ബോംബാക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനേത്തുടർന്ന് രാജ്യത്ത വ്യോമ താവളങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.* ജമ്മുകാഷ്മീർ കേന്ദ്രീകരിച്ചുള്ള വ്യോമതാവളങ്ങൾക്കാണ് ആദ്യഘട്ടത്തിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്.
🗞🏵 *ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ തീപിടുത്തം.* ഷോർട്സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. രാവിലെ പത്തോടെയായിരുന്നു കളക്ട്രേറ്റ് കെട്ടിടത്തിലെ ഒരു മുറിയിൽ നിന്നും പുകയുയരുന്നത് കണ്ടത്.
🗞🏵 *വ്യക്തികളുടെ ആദായനികുതി ഒഴിവ് പരിധി ഉയർത്താനും നിരക്കുകൾ താഴ്ത്താനും ശിപാർശ.* പ്രത്യക്ഷ നികുതി കോഡ് (ഡിടിസി) തയാറാക്കാൻ നിയുക്തമായ കമ്മിറ്റിയാണ് ഈ ശിപാർശ നല്‍കിയത്. ശിപാർശ സർക്കാരിന്റെ പരിഗണനയിലാണ്
🗞🏵 *നിയമവിദ്യാർഥിനിയുടെ ലൈംഗീക പീഡന പരാതിയിൽ അറസ്റ്റിലായ മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദിനെ ബിജെപിയിൽനിന്നും പുറത്താക്കിയതായി പാർട്ടി.* ചിന്മയാനന്ദ് ഇപ്പോൾ ബിജെപി അംഗമല്ലെന്ന് ഉത്തർപ്രദേശ് പാർട്ടി വക്താവ് ഹരീഷ് ശ്രീവാസ്തവ അറിയിച്ചു. നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് ചിന്മയാനന്ദ് സംഭവത്തിൽ പാർട്ടി പ്രതികരിക്കുന്നത്.
🗞🏵 *ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ ബലാത്സംഗ പരാതി നൽകുകയും തുടര്‍ന്ന് പിടിച്ചുപറി കേസില്‍ അറസ്റ്റിലാവുകയും ചെയ്ത നിയമവിദ്യാർഥിയുടെ ജാമ്യാപേക്ഷ കോടതി തള്ളി* ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസില്‍ പെൺകുട്ടിയെ ഇന്നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്….
🗞🏵 *ഗൂഗിളിന്റെ ബ്രൗസര്‍ സേവനമായ ക്രോം ബ്രൗസറിന്റെ ഡെസ്ക്ടോപ്പ്, മൊബൈല്‍ അപ്ഡേറ്റുകള് എത്തുന്നു.* സെര്‍ച്ചിങ് കൂടുതല്‍ വേഗത്തിലാക്കുക, ഡെസ്ക്ടോപ് പതിപ്പിന് വേണ്ടി കൂടുതല്‍ മെച്ചപ്പെട്ട ടാബ് മാനേജ്മെന്റ് സംവിധാനം, ആന്‍ഡ്രോയിഡ് പതിപ്പില്‍ ടാബുകള്‍ക്ക് വേണ്ടി പുതിയ ഗ്രിഡ്ലേ ഔട്ട് എന്നിവ പുതിയ അപ്ഡേറ്റില്‍ ഉണ്ടാവുമെന്നാണ് സൂചന. ഈ പുതിയ അപ്ഡേറ്റ് എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല.
🗞🏵 *ഔദ്യോഗിക ഭാഷ ഹിന്ദി നടപ്പിലാക്കുന്നതില്‍ 2018-19 വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ചതിന് കൊച്ചി കപ്പല്‍ശാലയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ രാജ്ഭാഷാ കീര്‍ത്തി പുരസ്ക്കാരം ലഭിച്ചു.*
🗞🏵 *ജാര്‍ഖണ്ഡില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ജെഡിയു ദേശിയ വക്താവ് പവന് വര്‍മ്മ.* രാജ്യം ഒരു അപരിഷ്കൃത രാഷ്ട്രമായി മാറുന്നതിനുള്ള വക്കിലാണെന്നും അദ്ദേഹം പറഞ്ഞു. അപരിഷ്കൃത രാഷ്ട്രത്തിലേക്കാണ് നമ്മള് പോകുന്നതെന്ന് തരിച്ചറിയാന്‍ ഇനിയും എത്ര ആള്‍ക്കൂട്ട ആക്രമണങ്ങളാണ് കാണേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
🗞🏵 *തനിക്കെതിരായ സഹകരണ ബാങ്ക് അഴിമതിക്കേസില്‍ പ്രതികരണവുമായി എന്‍സിപി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍.* എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തനിക്കെതിരെ എടുത്ത കേസില്‍ ഭയമേതുമില്ലെന്ന് ശരത് പവാര്‍.ഇഡിയുടെ അന്വേഷണവുമായി സഹകരിക്കുമെന്നും വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഇഡി ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ഹാജരാകുമെന്നും അദ്ദേഹം അറിയിച്ചു.
🗞🏵 *സരോവരം പാര്‍ക്കിലെത്തിച്ച് ജ്യൂസ് നല്കി പെണ്‍കുട്ടിയെപീഡിപ്പിച്ച സംഭവത്തിന് പിന്നില്‍ ലൗജിഹാദ് പോലുള്ള ഗ്രൂപ്പാണന്ന കാര്യത്തില്‍ ഉറച്ച് നില്ക്കുന്നതായി പെണ്‍കുട്ടിയുടെ പിതാവ്.* കേസ് എന്‍.ഐ.എ ഏറ്റെടുക്കുന്നുവെന്ന ഘട്ടം വന്നപ്പോള്‍ മാത്രമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലും തയ്യാറായത്. കേരള പോലീസില്‍ നിന്ന് നീതി ലഭിക്കുമെന്ന് തോന്നുന്നില്ലെന്നും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ അച്ഛന് പ്രതികരിച്ചു.
🗞🏵 *ദളിത് കുട്ടികള്‍ പൊതു സ്ഥലത്ത് മലവിസര്‍ജനം നടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം കുട്ടികളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി.* മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ ഭവ്കേദി ഗ്രാമത്തിലാണ് സംഭവം. രോഷനി(12), അവിനാഷ്(10) എന്നീ കുട്ടികളാണ് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. ഭവ്കേദി പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന് മുന്നില്‍ ബുധനാഴ്ച രാവിലെ കുട്ടികള്‍ മലവിസര്‍ജനം നടത്തിയെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്.
🗞🏵 *വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്.* കുമ്മനം നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതോടെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട തര്‍ക്കം തുടരുകയാണ്. മറ്റിടങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമതീരുമാനം കൈക്കാള്ളാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ നാളെ സംസ്ഥാന ഭാരവാഹികളുടെ അടിയന്തര ഭാരവാഹി യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
🗞🏵 *കൊട്ടക്കമ്ബൂര്‍ ഭൂമിയിടപാടില്‍ ജോയ്സ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കിയ നടപടിക്ക് സ്റ്റേ.* ദേവികുളം സബ്കലക്ടറുടെ നടപടി ഒരു മാസത്തേക്ക് ഹൈക്കോടതിയാണ് സ്റ്റേ ചെയ്തത്.ഭൂമിയുടെ ഉടമാവകാശം തെളിയിക്കാനാവശ്യമായ രേഖകള്‍ ഹാജരാക്കാത്ത സാഹചര്യത്തിലാണ് ജോയ്സ് ജോര്‍ജിന്റെയും ബന്ധുക്കളുടെയും പട്ടയവും തണ്ടപ്പേരും ദേവികുളം സബ് കലക്ടര്‍ റദ്ദാക്കിയത്.
🗞🏵 *പരമ്ബാരാഗത ഇന്ധനങ്ങളെ രാജ്യത്തെ എല്ലാ ബസുകളില്‍ നിന്നും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഉപേക്ഷിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.* വൈദ്യുതിയോ അല്ലെങ്കില്‍ പാരമ്ബര്യേതര ഊര്‍ജ്ജം ഉപയോഗിക്കുന്നവയോ ആയി ബസുകള്‍ മാറുമെന്നും ഡല്‍ഹിയില്‍ നടന്ന മൈക്രോ, ചെറുകിട, ഇടത്തരം സംരംഭകരുടെ എനര്‍ജി എഫിഷ്യന്‍സി നാഷണല്‍ കോണ്‍ക്ലേവില്‍ സംസാരിക്കുന്നതിനിടെ അദ്ദേഹം വ്യക്തമാക്കി.
🗞🏵 *പ്രദേശിക നേതാക്കളുടെ കടുത്ത പ്രതിഷേധത്തെ മറികടന്ന് വട്ടിയൂർക്കാവിൽ എൻ പീതാംബരക്കുറുപ്പ് തന്നെ സ്ഥാനാർത്ഥിയാകാൻ സാധ്യത.* വട്ടിയൂർക്കാവിലെ സിറ്റിംഗ് എംഎൽഎ ആയിരുന്ന വി മുരളീധരന്റെ ശക്തമായ പിന്തുണ കൂടി ലഭിച്ചതോടെയാണ് പീതാംബരക്കുറിപ്പിന് സാധ്യതയേറിയത്.
🗞🏵 *കിഫ്ബിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്.* അഴിമതി തടയാനുള്ള കര്‍ശന വ്യവസ്ഥയോടെയാണ് കിഫ്ബി ആരംഭിച്ചതെന്ന് തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.
🗞🏵 *തിരഞ്ഞെടുപ്പിലെ ജാതി സമവാക്യങ്ങളൊക്കെ പഴയകാല ചിന്തയാണെന്ന് തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത്.* വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജാതിസമവാക്യങ്ങളൊന്നും ഇനി വട്ടിയൂര്‍ക്കാവില്‍ പ്രതിഫലിക്കാന്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വി.കെ. പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
🗞🏵 *യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ സാമ്ബത്തിക തട്ടിപ്പിനെതിരെ വീണ്ടും ഹൈക്കോടതി.* സംഘടനയിലെ തട്ടിപ്പ് നിസാരമായി കാണാന്‍ കഴിയില്ലെന്ന് സിംഗിള്‍ ബഞ്ച് പറഞ്ഞു. തുച്ഛമായ ശമ്ബളം കിട്ടുന്ന നഴ്സുമാരാണ് അസോസിയേഷന് മൂലം വഞ്ചിക്കപ്പെട്ടത്. പ്യൂണിന് പോലും 25000 രൂപ ശമ്ബളം കിട്ടുമ്ബോഴാണ് നഴ്സുമാര്‍ക്ക് പതിനായിരത്തില്‍ താഴെ പ്രതിഫലമുള്ളത്. നിപ്പ കാലഘട്ടത്തില്‍ നഴ്സുമാര്‍ ചെയ്ത സേവനം മറക്കാനാവില്ലെന്നും നഴ്സസ് അസോസിയേഷന് തട്ടിപ്പ് പരിഗണിക്കുന്ന ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ പറഞ്ഞു.
🗞🏵 *മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായുളള നടപടികള്‍ ആരംഭിച്ച് സര്‍ക്കാര്‍.* കുടിവെളള, വൈദ്യുതി വിതരണം വിച്ഛേദിക്കുമെന്ന് കാണിച്ച് മരടിലെ ഫ്ളാറ്റില്‍ നോട്ടീസ് പതിപ്പിച്ചു. കെഎസ്ഇബിയും വാട്ടര്‍ അതോറിറ്റിയുമാണ് ഫ്ളാറ്റില്‍ നോട്ടീസ് പതിപ്പിച്ചത്.
നാളെ ഫ്ളാറ്റുകളിലേക്കുളള വൈദ്യുതി വിതരണം വിച്ഛേദിക്കുമെന്നാണ് കെഎസ്ഇബി നോട്ടീസില്‍ പറയുന്നത്.
🗞🏵 *ഒക്ടോബര്‍ അഞ്ചിന് വയനാടില്‍ യുഡിഎഫ് ഹര്‍ത്താല്‍.* കേരളത്തെയും കര്‍ണാടകയെയും തമ്മില്‍ ബന്ദിപ്പിക്കുന്ന ബന്ധിപ്പൂര്‍ പാതയില്‍ പൂര്‍ണ്ണ ഗതഗത നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
🗞🏵 *മധുര വിമാനത്താവളത്തില്‍ നിന്നും തോക്കുകള്‍ പിടികൂടി.* ഏകദേശം 17 ലക്ഷം രൂപ വില വരുന്ന 23 തോക്കുകളാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സ്പൈസ്ജെറ്റ് വിമാനത്തില്‍ ദുബായില്‍ നിന്നും അനധികൃതമായി മധുരയിലേക്ക് കൊണ്ടു വന്നതായിരുന്നു തോക്കുകള്‍.
🗞🏵 *പാകിസ്ഥാനെ ടെററിസ്ഥാന്‍ എന്ന് പരാമര്‍ശിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍.* ഭീകരവാദം വ്യവസായമാക്കിയ പാകിസ്ഥാനുമായി ചര്‍ച്ചയില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി. ഇതിനിടെ കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് രാജ്യാന്തര പിന്തുണ നേടാനായില്ലെന്ന് ഇമ്രാന് ഖാന് സമ്മതിച്ചു.
🗞🏵 *മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കാസര്‍ക്കോട് ജില്ലാ പ്രസിഡന്റ് എംസി കമറുദ്ദീന് യുഡിഎഫ് സ്ഥാനാര്‍ഥി.* ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.കമറുദ്ദീന്റെ സ്ഥാനാര്‍ഥിത്വത്തില്‍ നേതൃതലത്തില്‍ നേരത്തെ ധാരണയായിരുന്നെങ്കിലും യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എതിര്‍പ്പുന്നയിച്ചു രംഗത്തുവന്നതോടെ പ്രഖ്യാപനം നീളുകയായിരുന്നു.
🗞🏵 *പാക് അധീന കശ്മീരില്‍ ചൊവ്വാഴ്ചയുണ്ടായ ഭൂകമ്ബത്തില്‍ 26പേര് മരിച്ചു.* മുന്നൂറിലധികംപേര്‍ക്ക് പരിക്ക്.5.8 തീവ്രത രേഖപ്പെടുത്തിയതായി പാക് കാലാവസ്ഥാവിഭാഗം അറിയിച്ചു. തീവ്രത 7.1 എന്നാണ് ശാസ്ത്രമന്ത്രി ഫവാദ് ചൗധരി പറഞ്ഞത്.പാക് അധീന കശ്മീരിലെ ന്യൂ മിര്‍പുര്‍ ആണ് പ്രഭവകേന്ദ്രമെന്ന് അമേരിക്കന്‍ ഭൂഗര്‍ഭശാസ്ത്ര സര്‍വേ അറിയിച്ചു.
🗞🏵 *അടൂര്‍ പ്രകാശിനെ കുലംകുത്തിയെന്ന് വിളിച്ച് അധിക്ഷേപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.* കോന്നി സീറ്റിലെ സ്ഥാനാര്‍ത്ഥി വിഷയത്തിലാണ് അടൂര്‍ പ്രകാശിനെതിരെ വെള്ളാപ്പള്ളി ഇടഞ്ഞത്.മതാധിപത്യം വളര്‍ത്തുന്ന അടൂര്‍ പ്രകാശിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
🗞🏵 *ആസന്നമായ ഉപതെരഞ്ഞെടുപ്പിൽ എറണാകുളത്ത് അഡ്വ. മനു റോയ് ഇടതുപക്ഷ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് റിപ്പോർട്ട്.* ഹൈക്കോടതി അഭിഭാഷകനായ മനു മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എം.റോയിയുടെ മകനാണ്.
🗞🏵 *പൊളളയായ നിരവധി വാക്കുകള്‍ അല്ല, യഥാര്‍ത്ഥ വാക്കുകളാണ് മാധ്യമ പ്രവര്‍ത്തനത്തിന് ആവശ്യമെന്നും ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ഉത്തരവാദിത്വം വളരെ വലുതാണെന്നും ഫ്രാന്‍സിസ് പാപ്പ.*
🗞🏵 *കോഴിക്കോട് ക്രൈസ്തവ വിശ്വാസിയായ പെണ്‍കുട്ടിയെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ചശേഷം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത കേസില്‍ പ്രതി നടുവണ്ണൂരിനടുത്ത കരുവണ്ണൂര്‍ സ്വദേശി കുറ്റിക്കണ്ടി വീട്ടില്‍ മുഹമ്മദ് ജാസിം (19) റിമാൻഡിൽ*
🗞🏵 *ഹൈന്ദവ വിശ്വാസങ്ങളെ അനുകരിച്ച് നെറ്റിയില്‍ തിലകകുറി ചാര്‍ത്തി കാവി ധരിച്ചു വിശുദ്ധ കുർബാന അർപ്പിച്ച, കർണാടകയിലെ ബെൽഗാം രൂപത മെത്രാൻ ഡെറിക് ഫെർണാണ്ടസിന്റെ നടപടി വിവാദത്തില്‍.* രുദ്രാക്ഷമാലയും, ഹൈന്ദവ വേഷവിധാനങ്ങളും ധരിച്ച് വിശുദ്ധ കുർബാന അർപ്പിച്ച മെത്രാന്റെ നടപടിക്കെതിരെ ക്രൈസ്തവ വിശ്വാസികളും, ഹൈന്ദവ വിശ്വാസികളും.
🗞🏵 *ഭാരതത്തില്‍ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണം വർദ്ധിക്കുന്നതായുള്ള അന്താരാഷ്ട്ര സംഘടനകളുടെ പഠനഫലം സ്ഥിരീകരിക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്.* കഴിഞ്ഞ ഒൻപത് മാസത്തിനിടെ ഇരുനൂറിലധികം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാണ് രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന്..
🗞🏵 *കോന്നി ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി ജനീഷ് കുമാർ മത്സരിക്കും.* സ്ഥാനാർത്ഥിയെ നിർണയിക്കാൻ ഇന്നലെ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്നിരുന്നു.
🗞🏵 *പൊലീസ് തലപ്പത്ത് വീണ്ടും പിണറായി സർക്കാരിന്റെ അഴിച്ചുപണി.* ക്രൈംബ്രാഞ്ച് മേധാവിയായി എഡിജിപി ടോമിൻ ജെ തച്ചങ്കരിയെ നിയമിച്ചു. ആംഡ് പൊലീസ് ബറ്റാലിയന്റെ അധിക ചുമതലയും തച്ചങ്കരിക്ക് നൽകി.
🗞🏵 *മരടിലെ അനധികൃത ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുത്ത് പോലീസ്.* അഞ്ച് കമ്പനികളുടെ ഉടമകള്‍ക്കെതിരെയാണ് ക്രിമിനല്‍ കേസ്. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കമ്പനി ഉടമകളെ പ്രതിയാക്കിയാണ് കേസെടുക്കുക. നിര്‍മ്മാതാക്കളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.അതേസമയം മരട് ഫ്ളാറ്റ് പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നു.
🗞🏵
*സ്ത്രീകള്‍ക്ക് മുന്നറിയിപ്പ് … റേപ്പ് ഡ്രഗ് എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച റോഹിപ്നോള്’ എന്ന മരുന്ന്’ കേരളത്തില്‍ വ്യാപകം.* ഇത് ഉള്ളില്‍ ചെന്നാല്‍ എന്താണ് സംഭവിച്ചതെന്ന് ഓര്മ നില്‍ക്കില്ല.വെള്ളത്തിലും ഭക്ഷണത്തിലും കലര്‍ത്തി നല്കി സ്ത്രീകളെ ബോധം കെടുത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ അവസരം ഒരുങ്ങുന്ന റേപ്പ് മരുന്നാണ് കേരളത്തില്‍ വ്യാപകമായിരിക്കുന്നത്. ‘റോഹിപ്നോള്’ എന്ന മയക്കുമരുന്നാണിത്, റേപ്ഡ്രഗ് ഏതെങ്കിലും രീതിയില്‍ ഉള്ളില്‍ ചെന്നാല്‍ പിറ്റേ ദിവസം വരെ സംഭവിക്കുന്ന കാര്യങ്ങള്‍ യാതൊന്നും ഓര്‍മ്മ നില്ക്കുകയില്ല. മാത്രമല്ല ഇത് കഴിക്കുന്നയാളെ ഈ മരുന്ന് എന്നെന്നേക്കുമായി വന്ധീകരിക്കുകയും ചെയ്യും. ഇത് സാധാരണയായി കുടിക്കുന്ന പാനീയങ്ങളില്‍ കലര്‍ത്തിയാണ് നല്‍കാറുള്ളത്. എളുപ്പത്തില്‍ ലയിക്കുന്ന ഗുളികയാണിത് നിറമോ മണമോ രുചിവ്യത്യാസമോ അറിയാന്‍ കഴിയുകയില്ല.
റേപ്ഡ്രഗ് ഏതെങ്കിലും രീതിയില്‍ ഉള്ളില്‍ ചെന്നാല്‍ പിറ്റേ ദിവസം വരെ സംഭവിക്കുന്ന കാര്യങ്ങള്‍ യാതൊന്നും ഓര്‍മ്മ നില്ക്കുകയില്ല. മാത്രമല്ല ഇത് കഴിക്കുന്നയാളെ ഈ മരുന്ന് എന്നെന്നേക്കുമായി വന്ധീകരിക്കുകയും ചെയ്യും.
🗞🏵 *ഭീകരവാദത്തിനെതിരെ കടുത്തനിലപാട് സ്വീകരിക്കേണ്ട നിര്‍ണായക സമയമായെന്ന് ‘ഹൗഡി മോദി’യില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.* ഹൂസ്റ്റണിലെ എന്‍ ആര് ജി സ്റ്റേഡിയത്തിലെ നിറഞ്ഞുകവിഞ്ഞ സദസ്സ് മോദിയുടെ വാക്കുകള്‍ ആവേശത്തോടെ സ്വീകരിച്ചു.
🗞🏵 *കേരളത്തില്‍ ലവ് ജിഹാദ് ഇല്ല എന്ന വാദം അധികൃതര്‍ തിരുത്താന്‍ തയ്യാറാകണമെന്ന് തലശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.* വിദ്യാര്‍ഥിനിക്ക് ലഹരി കലര്‍ന്ന പാനീയം നല്കി പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിക്കുകയുംചെയ്ത സംഭവത്തില്‍ പരാതിക്കാരായ, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അടിയന്തരമായി നീതി ലഭ്യമാക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.ഗൂഢ ലക്ഷ്യത്തോടെയുള്ള ലൗ ജിഹാദ് കേരളത്തിലില്ല എന്ന നിലപാട് ഇനിയെങ്കിലും അധികൃതര്‍ തിരുത്തണം.
🍑🍑🍑🍑🍑🍑🍑🍑🍑🍑🍑
*ഇന്നത്തെ വചനം*
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ സ്നാപകയോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല. എങ്കിലും സ്വര്‍ഗരാജ്യത്തിലെ ഏറ്റവും ചെറിയവന് അവനെക്കാള്‍ വലിയവനാണ്.
സ്നാപകയോഹന്നാന്‍െറ നാളുകള്‍ മുതല്‍ ഇന്നുവരെ സ്വര്‍ഗരാജ്യം ബലപ്രയോഗത്തിനു വിഷയമായിരിക്കുന്നു. ബലവാന്മാര് അതു പിടിച്ചടക്കുന്നു.
യോഹന്നാന്‍വരെ സകല പ്രവാചകന്മാരും നിയമവും പ്രവചനം നടത്തി.
നിങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ ഇവനാണ് വരാനിരിക്കുന്ന ഏലിയാ.
ചെവിയുള്ളവന്‍ കേള്‍ക്കട്ടെ
ഈ തലമുറയെ എന്തിനോടാണു ഞാന്‍ ഉപമിക്കേണ്ടത്?
ചന്തസ്ഥലത്തിരുന്ന്, കൂട്ടുകാരെ വിളിച്ച്, ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി കുഴലൂതി. എങ്കിലും, നിങ്ങള്‍ നൃത്തം ചെയ്തില്ല; ഞങ്ങള്‍ വിലാപഗാനം ആലപിച്ചു എങ്കിലും, നിങ്ങള്‍ വിലപിച്ചില്ല എന്നുപറയുന്ന കുട്ടികള്‍ക്കു സമാനമാണ് ഈ തലമുറ.
യോഹന്നാന് ഭക്ഷിക്കാത്തവനും പാനം ചെയ്യാത്തവനുമായിവന്നു. അവന് പിശാചുബാധിതനാണെന്ന് അപ്പോള്‍ അവര്‍ പറയുന്നു.
മനുഷ്യപുത്രന് ഭക്ഷിക്കുന്നവനും പാനംചെയ്യുന്നവനുമായി വന്നു. അപ്പോള്‍ അവര്‍ പറയുന്നു: ഇതാ, ഭോജനപ്രിയനും വീഞ്ഞുകുടിയനും ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതനുമായ മനുഷ്യന്! എങ്കിലും ജ്ഞാനം അതിന്‍െറ പ്രവൃത്തികളാല്‍ നീതീകരിക്കപ്പെട്ടിരിക്കുന്നു.
മത്തായി 11 : 11-19
🍑🍑🍑🍑🍑🍑🍑🍑🍑🍑🍑
*വചന വിചിന്തനം*
2 പത്രോ 2:20-22
Mt.11:11 – 19
‘സ്വർഗ്ഗരാജ്യം ബലപ്രയോഗത്തിനു വിഷയമായിരിക്കുന്നു.’ കൂടെയുള്ള കർത്താവിന്റെ ഒപ്പം നിൽക്കുവാനുള്ള സ്വാതന്ത്ര്യമായ തീരുമാനമാണ് എന്റെ വിശ്വാസ ജീവിതമെങ്കിൽ അതിൽ നിലനിൽക്കാൻ ഞാൻ വില കൊടുത്തേ മതിയാകൂ. പിതാക്കന്മാരുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ആത്മീയ സമരം… ഞാൻ ആരുടെ ഒപ്പം നിൽക്കുന്നുവോ ആ കർത്താവിന്റെ ഇഷ്ടം നിറവേറ്റുവാൻ ഞാൻ സദാ തയ്യാറാകുന്നു. കർത്താവും കർത്താവിന്റെ വചനങ്ങളം ആയിരിക്കും എന്റെ ജീവിതത്തിന്റ മാനദണ്ഡം. ഈമാനദണ്ഡമനുസരിച്ച് മുന്നോട്ടു പോകണമെങ്കിൽ ഞാൻ എന്നോടു തന്നെ ഒരു യുദ്ധം ചെയ്തെ മതിയാകൂ. പലപ്പോഴും നാം കർത്താവിന്റെ ഒപ്പമാണെന്ന് പറയുമെങ്കിലും പ്രവൃത്തികൾ അതിന് നേരെ വിപരീതമായിരിക്കും. ഉദാഹരണത്തിന് കർത്താവിന്റെ വചനം പറയുന്നു ‘നിഷ്പ്രയോജനമായ മുറുമുറുപ്പിൽപ്പെടരുത്, പരദൂഷണം പറയരുതു്, രഹസ്യം പറച്ചിലിന് പ്രത്യാഘാതമുണ്ടാകും, നുണ പറയുന്ന നാവ് ആത്മാവിനെ നശിപ്പിക്കുന്നു.( ജ്ഞാനം 2: 11 )
കർത്താവിന്റെ വചനം ഇങ്ങനെ പറയുമെങ്കിലും ഞാൻ എനിക്ക് ഇഷ്ടമുള്ളതുപോലെ എന്റെ നാവിനെ ഉപയോഗിക്കും. അങ്ങനെ പലതും… പ്രിയമുള്ളവരെ നമ്മുടെ വിശ്വാസത്തെ പ്രവൃത്തികളാൽ നമ്മുക്ക് നീതികരിക്കാം .. അതിനായി നമ്മുക്ക് നമ്മോട് തന്നെ യുദ്ധം ചെയ്യാം അങ്ങനെ സ്വർഗ്ഗരാജ്യം സ്വന്തമാക്കാം…. അതിനുള്ള കൃപകർത്താവ് നമുക്ക് നൽകട്ടെ… ആമ്മേൻ
🍑🍑🍑🍑🍑🍑🍑🍑🍑🍑🍑
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*