തിരുവനന്തപുരം: മരടിലെ ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഫ്ലാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം നിര്‍മാതാക്കളില്‍നിന്ന് ഈടാക്കി നൽകുമെന്നും ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. മൂന്ന് മാസത്തിനകം ഫ്ലാറ്റുകൾ പൊളിച്ചു നീക്കേണ്ടി വരുമെന്നതിനാൽ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള കർമ പദ്ധതികൾ സുപ്രീംകോടതിയെ അറിയിക്കാനും യോഗത്തിൽ തീരുമാനമായി. ഫ്ലാറ്റുടമകളെ പുനരധിവസിപ്പിക്കുന്ന കാര്യത്തിൽ പദ്ധതികൾ തയാറാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മരട് ഫ്ലാറ്റ് വിഷയം പ്രധാന അജണ്ടയായിരുന്ന യോഗത്തില്‍ സുപ്രീംകോടതി വിധി സംബന്ധിച്ച തീരുമാനങ്ങൾ ചീഫ് സെക്രട്ടറി ടോം ജോസ് റിപ്പോര്‍ട്ട് ചെയ്തു.
മരടിലെ ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം…
