തിരുവനന്തപുരം: വട്ടിയൂർകാവിൽ തിരുവനന്തപുരം മേയർ വി.കെ.പ്രശാന്ത് സ്ഥാനാർഥിയായേക്കും. ഇതു സംബന്ധിച്ച് തീരുമാനമെടുക്കാൻ ചേർന്ന തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ നിർദേശം ഉണ്ടായത്. പ്രശാന്തിനെ സ്ഥാനാർഥിയാക്കണമെന്ന സംസ്ഥാന കമ്മിറ്റിയുടെ നിർദേശം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.വിജയരാഘവൻ യോഗത്തിൽ റിപ്പോർട്ട് ചെയ്തു.2015മുതൽ തിരുവനന്തപുരം നഗരസഭയുടെ മേയർ പദം അലങ്കരിക്കുന്ന പ്രശാന്തിന്റെ നേതൃത്വ മികവാണ് സ്ഥാനാർഥിത്വത്തിന് പരിഗണക്കപ്പെട്ടതെന്ന് പാർട്ടി നേതൃത്വത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും പ്രശ്നങ്ങൾ ഒന്നുമില്ലാതെ നഗരസഭാ ഭരണം മുന്നോട്ട് കൊണ്ടുപോകുന്നതും ഇക്കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാശ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ വ്യാപകമായി പ്രശംസയേറ്റുവാങ്ങിയതുമെല്ലാം പ്രശാന്തിന് ഗുണമായെന്നാണ് വിവരം
വട്ടിയൂർകാവിൽ തിരുവനന്തപുരം മേയർ വി.കെ.പ്രശാന്ത് സ്ഥാനാർഥിയായേക്കും…
