2 പത്രോ 2:20-22
മത്താ.11:11 – 19
‘സ്വർഗ്ഗരാജ്യം ബലപ്രയോഗത്തിനു വിഷയമായിരിക്കുന്നു.’ കൂടെയുള്ള കർത്താവിന്റെ ഒപ്പം നിൽക്കുവാനുള്ള സ്വാതന്ത്ര്യമായ തീരുമാനമാണ് എന്റെ വിശ്വാസ ജീവിതമെങ്കിൽ അതിൽ നിലനിൽക്കാൻ ഞാൻ വില കൊടുത്തേ മതിയാകൂ. പിതാക്കന്മാരുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ആത്മീയ സമരം… ഞാൻ ആരുടെ ഒപ്പം നിൽക്കുന്നുവോ ആ കർത്താവിന്റെ ഇഷ്ടം നിറവേറ്റുവാൻ ഞാൻ സദാ തയ്യാറാകുന്നു. കർത്താവും കർത്താവിന്റെ വചനങ്ങളം ആയിരിക്കും എന്റെ ജീവിതത്തിന്റ മാനദണ്ഡം. ഈമാനദണ്ഡമനുസരിച്ച് മുന്നോട്ടു പോകണമെങ്കിൽ ഞാൻ എന്നോടു തന്നെ ഒരു യുദ്ധം ചെയ്തെ മതിയാകൂ. പലപ്പോഴും നാം കർത്താവിന്റെ ഒപ്പമാണെന്ന് പറയുമെങ്കിലും പ്രവൃത്തികൾ അതിന് നേരെ വിപരീതമായിരിക്കും. ഉദാഹരണത്തിന് കർത്താവിന്റെ വചനം പറയുന്നു ‘നിഷ്പ്രയോജനമായ മുറുമുറുപ്പിൽപ്പെടരുത്, പരദൂഷണം പറയരുതു്, രഹസ്യം പറച്ചിലിന് പ്രത്യാഘാതമുണ്ടാകും, നുണ പറയുന്ന നാവ് ആത്മാവിനെ നശിപ്പിക്കുന്നു.( ജ്ഞാനം 2: 11 )
കർത്താവിന്റെ വചനം ഇങ്ങനെ പറയുമെങ്കിലും ഞാൻ എനിക്ക് ഇഷ്ടമുള്ളതുപോലെ എന്റെ നാവിനെ ഉപയോഗിക്കും. അങ്ങനെ പലതും… പ്രിയമുള്ളവരെ നമ്മുടെ വിശ്വാസത്തെ പ്രവൃത്തികളാൽ നമ്മുക്ക് നീതികരിക്കാം .. അതിനായി നമ്മുക്ക് നമ്മോട് തന്നെ യുദ്ധം ചെയ്യാം അങ്ങനെ സ്വർഗ്ഗരാജ്യം സ്വന്തമാക്കാം…. അതിനുള്ള കൃപകർത്താവ് നമുക്ക് നൽകട്ടെ… ആമ്മേൻ
Sr Grace SABS