വാർത്തകൾ
🗞🏵 *ക്രിസ്ത്യൻ പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനം നടത്താൻ ശ്രമിച്ച കേസിൽ പ്രതി ജാസിം മുഹമ്മദ് അറസ്റ്റിൽ .* പരാതി നൽകി രണ്ട് മാസം കഴിയുമ്പോഴാണ് അറസ്റ്റ് .ഉന്നതരാഷ്ട്രീയബന്ധമുള്ള പ്രതിയെ പിടികൂടാൻ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ പിതാവ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് നിർബന്ധിത മതപരിവർത്തന കേസുകൾ അന്വേഷിക്കുന്ന എൻ.ഐ.എ. പ്രത്യേകവിഭാഗം പെൺകുട്ടിയിൽനിന്നും പോലീസിൽനിന്നും പ്രാഥമിക വിവരങ്ങൾ ശേഖരിച്ചത് .കോഴിക്കോട്ടുള്ള പരീക്ഷാപരിശീലനകേന്ദ്രത്തിലെ വിദ്യാർഥിനിയായ പത്തൊമ്പതുകാരിയെയാണ് പീഡിപ്പിച്ചത്. .
🗞🏵 *സംസ്ഥാനത്ത് കടല്‍ പ്രക്ഷുബ്ധം, വ്യാപക മഴയും* .ബുധനാഴ്ച ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തൃശൂര്‍, എറണാകുളം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും ഇപ്പോള്‍ പരക്കെ മഴ കിട്ടുന്നുണ്ട്
🗞🏵 *ഫ്ലാറ്റുകൾ ഒഴിയണമെന്ന നഗരസഭ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ നാല് പാര്‍പ്പിട സമുച്ചയത്തിലെയും വൈദ്യുതി വിച്ഛേദിക്കാന്‍ നഗരസഭ കെഎസ്ഇബിക്ക് കത്തുനല്‍കി.* അതോടൊപ്പം, ഗ്യാസ് കണക്ഷന് വിച്ഛേദിക്കാൻ വിവിധ എണ്ണ കമ്പനികൾക്കും കത്ത് നൽകി. ഈ മാസം 27നകം വൈദ്യുതി, ഗ്യാസ് കണക്ഷന് വിച്ഛേദിക്കാനാണ് കത്തിൽ ആവശ്യപ്പെടുന്നത്.
🗞🏵 *കള്ളപ്പണം വെളുപ്പിക്കൽ ഇടപാടിൽ എൻ സിപി നേതാവ് ശരദ് പവാറിനെതിരെ എൻഫോഴ്സ്മെന്റ് കേസ് രജിസ്റ്റർ ചെയ്തു.* മഹാരാഷ്ട്ര സഹകരണ ബാങ്ക് കുംഭകോണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
🗞🏵 *അസമിലെ പന്‍ബാരി വനമേഖലയില്‍ വന്‍ ആയുധ വേട്ട.* നിരവധി സ്ഫോടക വസ്തുക്കളും യുദ്ധോപകരണങ്ങളും കണ്ടെടുത്തു. പൊലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ആയുധ ശേഖരങ്ങള്‍ കണ്ടെത്തിയത്. തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
🗞🏵 *മൂന്ന് വർഷമായി ഒളിവിലായിരുന്ന കൊടും ഭീകരൻ മുഹമ്മദ് കലിമുദ്ദീൻ മുജാഹിരിയെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു.’* മോസ്റ്റ് വാണ്ടഡ്’ പട്ടികയിൽ ഉണ്ടായിരുന്ന ഇയാൾ ഭീകര സംഘടനയായ അൽ ഖ്വയ്ദയിൽ അംഗമാണ്. അൽ ഖ്വയ്ദയിലെ മോസ്റ്റ് വാണ്ടഡ് തീവ്രവാദിയാണ് കലിമുദ്ദീൻ. ടാറ്റാനഗർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്.
🗞🏵 *മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചു.* നഗരസഭാ സെക്രട്ടറിയെ നീക്കി ഐഎഎസ് ഉദ്യോഗസ്ഥന് ചുമതല നല്കി. ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ സ്നേഹില്‍ കുമാറിനാണ് ചുമതല. സുപ്രീംകോടതിയില്‍നിന്ന് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് നീക്കം.
🗞🏵 *ബോളിവുഡ് നടൻ അമിതാഭ് ബച്ചന് ഇന്ത്യൻ സിനിമാ മേഖലയിലെ പരോമന്നത അംഗീകാരമായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം.* സിനിമാ രംഗത്തെ സമഗ്ര സംഭവന പരിഗണിച്ചാണ് പുരസ്കാരം. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് അവാർഡ് പ്രഖ്യാപിച്ചത്.
🗞🏵 *കാസർഗോഡ് പെരിയയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകി.*
🗞🏵 *പാലാരിവട്ടം മേൽപ്പാലം പൊളിക്കാനുള്ള തിരുമാനത്തിൽനിന്നു സർക്കാർ പിന്മാറണമെന്ന് അസോസിയേഷൻ ഓഫ് സ്ട്രക്ചറൽ ആൻഡ് ജിയോ ടെക്നിക്കൽ കണ്‍സൾട്ടിംഗ് എൻജിനിയേഴ്സ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.* പാലം പൊളിക്കുന്നതു പരിസ്ഥിതി മലിനീകരണവും വൻ സാന്പത്തിക നഷ്ടവുമുണ്ടാക്കും. പാലത്തിൽ ലോഡ് ടെസ്റ്റ് നടത്തിയ ശേഷമാണു പൊളിക്കാനുള്ള തീരുമാനം എടുക്കേണ്ടത്.
🗞🏵 *വടക്കുകിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ഹികാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെന്നും അതേസമയം അറബിക്കടലിൽ മത്സ്യബന്ധനത്തിനു പോകുന്നവർ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.*
🗞🏵 *സംസ്ഥാനത്തു നാളെയും മറ്റന്നാളും ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത.* ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 11 സെന്റിമീറ്റർ വരെയുള്ള കനത്ത മഴ പെയ്യുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
🗞🏵 *പാലാരിവട്ടം മേൽപ്പാലം പൊളിച്ചുകളയാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ബലപരിശോധന നടത്തി ഫ്ളൈ ഓവർ ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നുമാവശ്യപ്പെട്ടു പെരുന്പാവൂർ സ്വദേശി പി. വർഗീസ് ചെറിയാൻ ഹൈക്കോടതിയിൽ ഹർജി നൽകി.* ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ വ്യവസ്ഥകൾ പ്രകാരം ലോഡ് ടെസ്റ്റ് നടത്തി ബലം ഉറപ്പാക്കാതെ ഫ്ളൈ ഓവർ പൊളിച്ചു പണിയരുതെന്നു ഹർജിയിൽ പറയുന്നു.
🗞🏵 *ബാങ്ക് ഓഫീസർമാരുടെ സംഘടനകൾ നാളെ അർധരാത്രി മുതൽ നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു.* ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷൽ സർവീസസ് സെക്രട്ടറിയുമായി ഇന്നലെ സംഘടനാ പ്രതിനിധികൾ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല സമീപനമുണ്ടാകുമെന്ന ഉറപ്പ് ചർച്ചയിൽ ലഭിച്ചതിനെ തുടർന്നാണ് പണിമുടക്ക് മാറ്റിവെച്ചതെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഏബ്രഹാം ഷാജി ജോണ്‍ അറിയിച്ചു.
🗞🏵 *ഫിഫയുടെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരം ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസിക്ക്.* ക്രിസ്റ്റ്യാനോ റൊണാൾഡോ, വിർജിൽ വാൻ ഡൈക് എന്നിവരെ പിന്തള്ളിയാണ് മെസി പുരസ്കാരം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലെ മിന്നും പ്രകടനമാണ് മെസിയെ പുരസ്കാര ജേതാവാക്കിയത്.
🗞🏵 *തിരൂരിൽ യുവാവിന് കുത്തേറ്റു.* ഉണ്യാൽ സ്വദേശി ഷെമീറിനാണ് കുത്തേറ്റത്. തിരൂരിൽ റെയിൽവേ പാളത്തിലൂടെ നടക്കുന്നതിനിടെ പിറകിൽ നിന്നെത്തിയ ഒരാൾ കുത്തുകയായിരുന്നുവെന്ന് ഷെമീർ പൊലീസിനോട് പറഞ്ഞു.
🗞🏵 *കാഷ്മീർ വിഭജനം വിദ്യാർഥികളുടെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന സൂചന നൽകി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ.* നിരവധിപ്പേരാണ് ബിജെപി നേതാക്കളോടും മന്ത്രിമാരോടും ഈ ആവശ്യം ഉന്നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
🗞🏵 *ഭീകര സംഘടനയായ അൽക്വയ്ദയുടെ അഫ്ഗാനിസ്ഥാനിലെ ശക്തി കേന്ദ്രങ്ങളിൽ യുഎസ്-അഫ്ഗാൻ സംയുക്ത മിന്നലാക്രമണം.* മൂസ ക്വല, അസിം ഒമർ അടക്കമുള്ള താലിബാൻ- അൽക്വയ്ദ നേതാക്കൾ ആക്രമണത്തിന് ഇരകളായെന്നാണ് വിവരം. എന്നാൽ ഇക്കാര്യങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സംഭവത്തിൽ നാല് ഭീകരരും ഒരു സൈനികനുംകൊല്ലപ്പെട്ടെന്നാണ് വിവരം.
🗞🏵 *റഷ്യയെ പ്രധാന കായികമേളകളിൽ നിന്നെല്ലാം വിലക്കിയേക്കുമെന്ന് ലോക ഉത്തേജക വിരുദ്ധ സമിതി (വാഡ).* റഷ്യ വാഡക്ക് കൈമാറിയ സ്വന്തം താരങ്ങളുടെ ഉത്തേജക പരിശോധന ഫലങ്ങളിൽ കൃത്രിമത്വം കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. സംഭവത്തിൽ മൂന്നാഴ്ചക്കകം ബന്ധപ്പെട്ട ഏജൻസിക്ക് കൃത്യമായ റിപ്പോർട്ട് നൽകണമെന്നാണ് വാഡയുടെ നിർദേശം.
🗞🏵 *പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.* പ്രാദേശിക സമയം ഉച്ചയ്ക്ക് 12.15നാണ് കൂടിക്കാഴ്ചയെന്നാണ് വിവരം. വിദേശകാര്യ വക്താവ് രവീഷ്കുമാറാണ് ഇക്കാര്യം അറിയിച്ചത്.
🗞🏵 *ഭീകരവാദത്തിനെതിരെ ശക്തമായ നടപടികൾ വേണമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നേരേന്ദ്ര മോദി.* ഭീകരതയ്ക്കെതിരെയുള്ള പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിയിൽ സംസാരിക്കവേ മോദി ആവശ്യപ്പെട്ടു. നിലവിൽ ഭീകരതയ്ക്കെതിരെ രാജ്യങ്ങൾ ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണം. അത് ആഗോള-പ്രാദേശിക തലങ്ങളിലും ഉഭകക്ഷി തലങ്ങളിലും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
🗞🏵 *പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെ വീണ്ടും ചോദ്യം ചെയ്യും* മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ വെളിപ്പെടുത്തലിലാണു ചോദ്യം ചെയ്യൽ. സൂരജിനെ ജയിലിൽ ചോദ്യം ചെയ്യാൻ വിജിലൻസ് അനുമതി തേടി. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് അന്വേഷണ സംഘം അനുമതി തേടി അപേക്ഷ നൽകിയിരിക്കുന്നത്.
🗞🏵 *സിപിഎം സംസ്ഥാന സമിതി അംഗവും കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജൻ ബിജെപിയിൽ ചേരുമെന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ.* മലപ്പുറം എടവണ്ണ സ്വദേശി നൗഷാദിനെയാണ് കണ്ണൂർ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഫേസ്ബുക്ക് പേജ് അഡ്മിനായ ഇയാളെ കണ്ണൂർ പോലീസ് മലപ്പുറത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ ഭിന്നശേഷിക്കാരനാണ്.
🗞🏵 *ഇന്ധനവിലയിൽ വീണ്ടും വർധന.* പെട്രോൾ ലിറ്ററിന് ഇന്ന് 23 പൈസയാണു കൂടിയത്. ഡീസലിന് 15 പൈസയും വർധിച്ചു. തുടർച്ചയായ എട്ടാം ദിവസമാണ് ഇന്ധന വിലയിൽ വർധനവുണ്ടാകുന്നത്.
🗞🏵 *വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനുശേഷം യുഎസിനൊപ്പം കൈകോർത്തതു പാക്കിസ്ഥാൻ നടത്തിയ ഏറ്റവും വലിയ മണ്ടത്തരമായിരുന്നെന്നു പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.* യുഎസിനൊപ്പം കൈകോർത്ത ജനറൽ പർവേസ് മുഷാറഫിന്റെ തീരുമാനത്തെ വിമർശിച്ച് ന്യുയോർക്കിൽ സംസാരിക്കവെയായിരുന്നു ഇമ്രാന്റെ പരാമർശം.
🗞🏵 *കൊച്ചിയിലെ റോഡ് അറ്റകുറ്റപണി അനിശ്ചിതമായി വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥരെ ശകാരിച്ചു ജില്ലാ കളക്ടർ എസ്. സുഹാസ്.* അറ്റകുറ്റപ്പണി നടത്താൻ നിർദേശിച്ച റോഡുകളിൽ പണിയുടെ പേരിൽ തട്ടിപ്പുപണി നടത്തിയാൽ ഉദ്യോഗസ്ഥരുടെ ശന്പളം പിടിക്കുമെന്നാണു ഇതു സംബന്ധിച്ചു വിളിച്ചു ചേർത്ത യോഗത്തിൽ ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്.
🗞🏵 *പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് പേരുമാറ്റി.* മജ്ലിസ് വുരാസ ഇ ഷഹുദാ ജമ്മു വാ കാഷ്മീർ എന്നാണു പുതിയ പേര്. കാഷ്മീരിലെ രക്തസാക്ഷികളുടെ പിന്തുടർച്ചക്കാർ എന്നാണ് ഈ പേര് അർഥമാക്കുന്നത്. ആഗോള നിരീക്ഷണങ്ങളിൽനിന്ന് ഒഴിവാകാനാണ് പുതിയ പേരിൽ പ്രവർത്തിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
🗞🏵 *നെയ്യാറ്റിൻകരയിലെ ബൈക്ക് വർക്ക്ഷോപ്പിൽ വൻ അഗ്നിബാധ.* ആലുമൂടിനു സമീപത്തുള്ള വർക്ക്ഷോപ്പിലാണു തീപിടിച്ചത്. രണ്ടു യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ കെടുത്താൻ ശ്രമിക്കുന്നു. സമീപത്തെ കടകളിലേക്കു തീ പടരാനുള്ള സാധ്യത പരിഗണിച്ചു മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ട്.
🗞🏵 *പാലാരിവട്ടം പാലം പണിയാന്‍ ഒരു രൂപ പോലും മുടക്കില്ലെന്ന് സര്‍ക്കാര്‍,* മുഴുവന്‍ തുകയും നിര്‍മാണകമ്പനി മുടക്കണം, കമ്പനിയെ വിലക്കാനും നീക്കം
🗞🏵 *പാലാരിവട്ടം മേൽപാലം നിർമാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ അന്വേഷണം തടയാൻ താത്പര്യമില്ലെന്നു ഹൈക്കോടതി.* കേസിൽ അറസ്റ്റിലായി റിമാൻഡൽ കഴിയുന്ന പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ. സൂരജ്, ആർഡിഎസ് പ്രോജക്ട് എംഡി സുമിത് ഗോയൽ, എം.ടി. തങ്കച്ചൻ, ബെന്നി പോൾ എന്നിവരുടെ ജാമ്യഹർജി പരിഗണിക്കവെയാണു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
🗞🏵 *രാജ്യത്ത് ഒരു ഭാഷയും നിർബന്ധപൂർവം അടിച്ചേൽപ്പിക്കേണ്ടതില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു.* കോട്ടയ്ക്കലിൽ ഒരു ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
🗞🏵 *സ്വർണ വിലയിൽ ഇന്നും മാറ്റമില്ല.* തുടർച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില മാറാതെ നിൽക്കുന്നത്. പവന് 27,920 രൂപയിലും ഗ്രാമിന് 3,490 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
🗞🏵 *എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് യുവാക്കളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ.* കൊച്ചി കോർപ്പറേഷൻ ഓഫീസിനു മുന്നിലും ഡിസിസി ഓഫീസിനു മുന്നിലുമാണു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണു പോസ്റ്റർ.
🗞🏵 *ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു ബിജെപി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ.* ഇക്കാര്യം സുരേന്ദ്രൻ പാർട്ടി നേതൃത്വത്തെ അറിയിച്ചതായാണു സൂചന. ബി. ഗോപാലകൃഷ്ണനും മത്സരിക്കാനില്ലെന്നു നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതോടെ കോന്നിയിൽ ശോഭാ സുരേന്ദ്രൻ സ്ഥാനാർഥിയാവാൻ സാധ്യതയേറി.
🗞🏵 *പാലാരിവട്ടം പാലം ഒക്ടോബർ 10 വരെ പൊളിക്കരുതെന്ന് ഹൈക്കോടതി വാക്കാൽ നിർദ്ദേശം നൽകി.* പാലം പൊളിക്കുന്നതിനെതിരേ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് കോടതി തീരുമാനം.
🗞🏵 *ട്രാൻസ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി നൽകിയ മറുപടി അർധസത്യങ്ങൾ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.* തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *കൊച്ചിൻ കോർപറേഷനു കീഴിലുള്ള പള്ളുരുത്തി അഗതിമന്ദിരത്തിൽ അന്തേവാസിയായ യുവതിയെയും അമ്മയെയും മർദിച്ച സൂപ്രണ്ട് അൻവർ ഹുസൈന് സസ്പെൻഷൻ.* കേസിൽ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണു സസ്പെൻഷൻ.
🗞🏵 *സമൂഹമാധ്യമങ്ങളിലെ ട്രോളുകൾക്കെതിരെ സുപ്രീംകോടതി.* സമൂഹമാധ്യമങ്ങൾ ദുരുപയോഗം തടയുന്നതിനു മാർഗനിർദേശങ്ങൾ രൂപീകരിച്ചു സത്യവാങ്മൂലം നൽകാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനു നിർദേശം നൽകി. ജസ്റ്റീസ് ദീപക് ഗുപ്ത, ജസ്റ്റീസ് അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണു നിർദേശം നൽകിയത്.
🗞🏵 *കൊച്ചിയിലെ അമൃത ആശുപത്രിയിൽ എംബിബിഎസ് വിദ്യാർഥിനി ജീവനൊടുക്കി.* ഡൽഹി സ്വദേശിനി ഇയോണയാണു കോളജ് കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കിയത്. രണ്ടാം വർഷം എംബിബിഎസ് വിദ്യാർഥിനിയാണ് ഇയോണ. ജീവനൊടുക്കുന്നതിലേക്കു നയിച്ച കാരണം വ്യക്തമല്ല.
🗞🏵 *മഞ്ചേശ്വരത്തെ ഉപതെരഞ്ഞെടുപ്പു സ്ഥാനാർഥി നിർണയത്തെ ചൊല്ലി മുസ്ലിം ലീഗിൽ പ്രതിഷേധം.* പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളുടെ വീടിനു മുന്പിൽ യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധം നടത്തി.
🗞🏵 *പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെതിരേ ടി.ഒ.സൂരജ് ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് ഹൈക്കോടതിയിൽ വിജിലൻസിന്റെ റിപ്പോർട്ട്.* മന്ത്രി ആവശ്യപ്പെട്ടിട്ടാണ് പാലം നിർമാണ കരാർ കമ്പനിയായ ആർഡിഎസ് പ്രോജക്ടിന് മുൻകൂർ പണം നൽകിയതെന്നായിരുന്നു സൂരജിന്റെ ജാമ്യാപേക്ഷയിലെ വാദം.
🗞🏵 *ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണ പരാതി നൽകിയ യുവതി പോലീസ് കസ്റ്റഡിയിൽ.* ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിലാണു ഉത്തർപ്രദേശ് പോലീസ് പരാതിക്കാരിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിലേക്കു പോകുന്ന വഴി പോലീസ് പരാതിക്കാരിയെ തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുത്തു എന്നാണു റിപ്പോർട്ട്.
🗞🏵 *മരടിലെ ഫ്ലാറ്റുകൾ ഒഴിയാൻ നഗരസഭ നൽകിയ നോട്ടീസിനെതിരേ ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി.* മരട് ഫ്ലാറ്റുമായി ബന്ധപ്പെട്ട് രാജ്യത്തെ ഒരു കോടതിയിലും ഹർജികൾ സ്വീകരിക്കരുതെന്ന സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. ഹർജിക്കാർക്ക് ആവശ്യമെങ്കിൽ സുപ്രീംകോടതിയെ തന്നെ സമീപിക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
🗞🏵 *അഞ്ചാഴ്ച പാർലമെന്റ് സസ്പെൻഡ് ചെയ്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസന്റെ നടപടി നിയമവിരുദ്ധമെന്ന് സുപ്രീം കോടതി.* ഭരണഘടനപരമായ നടപടികൾ നിർവഹിക്കാനുള്ള പാർലമെന്റിന്റെ അവകാശത്തെ ന്യായമായ കാരണങ്ങളില്ലാതെ തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് യുകെ പരമോന്നത കോടതി ബോറിസ് ജോൺസന്റെ നടപടി നിയമവിരുദ്ധമാണെന്ന് വിധിച്ചത്.
🗞🏵 *നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിലെ സ്ഥാനാർയെച്ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷം.* ഡിസിസി പ്രസിഡന്റ് ബാബു ജോർജിനെ തള്ളി അടൂർ പ്രകാശ് എം.പി രംഗത്തെത്തി. കോന്നിയിൽ ജയിക്കാൻ ഈഴവ സ്ഥാനാർഥി തന്നെ വേണമെന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
🗞🏵 *ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യംവെച്ചു ലവ് ജിഹാദ് സംഘം കൂടുതല്‍ ശക്തമാകുന്നുവെന്ന ആരോപണം ശരിവെച്ച് പുതിയ റിപ്പോര്‍ട്ട്.* ഡല്‍ഹി ജീസസ് ആന്‍ഡ് മേരി കോളജിലെ ഇരുപത്തൊന്നു വയസുള്ള അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് ഏറ്റവും പുതിയ ഇര
🗞🏵 *ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളിലും ആഡംബര ഹോട്ടലുകളിലും നടന്ന സ്ഫോടനങ്ങളെക്കുറിച്ച് അന്വേഷണത്തിനായി അഞ്ചംഗ കമ്മീഷന് രൂപീകരിക്കാന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നിര്‍ദ്ദേശം.* നേരത്തെ അക്രമത്തിന മുന്നറിയിപ്പ് ലഭിച്ചിട്ടും നിസംഗത പുലര്‍ത്തിയ പോലീസിന്.
🍃🍃🍂🍃🍃🍂🍃🍃🍂🍃🍃
*ഇന്നത്തെ വചനം*
പ്രഭാതത്തില്‍ നഗരത്തിലേക്കു പോകുമ്പോള്‍ അവനു വിശന്നു.
വഴിയരികില്‍ ഒരു അത്തിവൃക്ഷം കണ്ട് അവന് അതിന്‍െറ അടുത്തെത്തി. എന്നാല്‍, അതില്‍ ഇലകളല്ലാതെ ഒന്നും കണ്ടില്ല. അവന് അതിനോടു പറഞ്ഞു: ഇനി ഒരിക്കലും നിന്നില്‍ ഫലങ്ങളുണ്ടാകാതിരിക്കട്ടെ. ആ നിമിഷം തന്നെ ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി.
ഇതുകണ്ട് ശിഷ്യന്മാര് അദ്ഭുതപ്പെട്ടു; ആ അത്തിവൃക്ഷം ഇത്രവേഗം ഉണങ്ങിപ്പോയതെങ്ങനെ എന്നു ചോദിച്ചു.
യേശു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ വിശ്വസിക്കുകയും സംശയിക്കാതിരിക്കുകയും ചെയ്താല്‍ അത്തിവൃക്ഷത്തോടു ഞാന്‍ ചെയ്തതു മാത്രമല്ല നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുക; ഈ മലയോട് ഇവിടെനിന്നു മാറി കടലില്‍ചെന്നു വീഴുക എന്നു നിങ്ങള്‍ പറഞ്ഞാല്‍ അതും സംഭവിക്കും.
വിശ്വാസത്തോടെ പ്രാര്‍ഥിക്കുന്നതെല്ലാം നിങ്ങള്‍ക്കു ലഭിക്കും.
മത്തായി 21 : 18-22
🍃🍃🍂🍃🍃🍂🍃🍃🍂🍃🍃
*വചന വിചിന്തനം*
‘ഈശോമിശിഹാ നിങ്ങളിലുണ്ട് എന്ന് നിങ്ങൾക്ക് ബോധ്യമായിട്ടില്ലേ?’ പ്രിയമുള്ളവരെ എന്താണു് വിശ്വാസം എന്നെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു കർത്താവ് എന്റെ കൂടെയുണ്ടെന്നുള്ള ഉറപ്പും ബോധ്യവുമാണ് വിശ്വാസം. ഈ കർത്താവ് എന്നെ ഒരിക്കലും കൈവിടുകയില്ല മരണത്തിന്റെ നിഴൽ വീണ തഴ് വരയിലൂടെയാണ് ഞാൻ നടക്കുന്നതെങ്കിലും കർത്താവ് എന്റെ കൂടെയുണ്ട്. സമുദ്രം പോലെ അഗാധമായ പ്രശ്നങ്ങളുടെ നടുവിലൂടെ കടന്നു പോകുമ്പോഴും കർത്താവ് എന്റെ കൂടെയുണ്ട്. അതിനാൽ ഏതു തരത്തിലുള്ള പ്രതിസന്ധികളെയും നേരിടാൻ എനിക്ക് സാധിക്കും. എന്റെ കർത്താവിന് അസാധ്യമായി യാതൊന്നുമില്ല.നമുക്കെതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനം കൊണ്ടുതറ പറ്റിക്കാൻ കഴിയുന്ന സർവ്വ ശക്തനായ ദൈവത്തിൽ നമ്മുക്ക് പൂർണ്ണമായി വിശ്വാസം അർപ്പിക്കാം. ഇങ്ങനെ ഒരു കർത്താവ് എന്റെ കൂടെയുള്ളപ്പോൾ എന്റെ ജീവിതത്തിൽ മലപോലെ വരുന്ന പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുവാൻ എനിക്ക് സാധിക്കുമെന്ന് നമ്മുക്ക് വിശ്വാസിക്കാം. കൂടെയുള്ള കർത്താവിന്റെ സാന്നിധ്യം തിരിച്ചറിയുവാൻ നമ്മുടെ ആന്തരിക നയനങ്ങൾ തുറന്നു തരണമെയെന്നു് നമ്മുക്ക് പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ആമേൻ…
🍃🍃🍂🍃🍃🍂🍃🍃🍂🍃🍃
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*