തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ അസഭ്യം പറഞ്ഞ ബൈക്ക് യാത്രക്കാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുഖ്യമന്ത്രി കടന്നുപോകുന്നതിനായി വാഹനഗതാഗതം നിയന്ത്രിച്ചതില്‍ അസ്ഥസ്ഥനായാണ് യുവാവിന്റെ അസഭ്യവര്‍ഷം.തിങ്കളാഴ്ച തൃശൂര്‍-ഗുരുവായൂര്‍ പാതയിലെ പുഴയ്ക്കലിലായിരുന്നു സംഭവം. ചിറ്റിലപ്പിള്ളി അമ്ബിഴപ്പിള്ളി ആന്‍സണ്‍ വടക്കനാണ് അറസ്റ്റിലായത്.
ഗതാഗതം നിയന്ത്രിച്ചതില്‍ അസ്വസ്ഥനായ യുവാവ് ആദ്യം എസിപി വി കെ രാജുവിനോട് കയര്‍ത്തു സംസാരിച്ചിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയുടെ വാഹനം എത്തിയപ്പോള്‍ എല്ലാവരും കേള്‍ക്കേ യുവാവ് ഉറക്കേ വാഹനങ്ങള്‍ക്ക് നേരെ അസഭ്യം പറഞ്ഞു. ഇതോടെ എസിപി വി കെ രാജു എത്തി ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തെങ്കിലും എസിപിയുടെ കൈ തട്ടിമാറ്റി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് യുവാവ് രക്ഷപ്പെട്ടു. തുടര്‍ന്ന് വയര്‍ലെസിലൂടെ നിര്‍ദേശം നല്‍കി ശോഭ സിറ്റിക്കു സമീപത്തു വച്ച്‌ പോലീസ് സംഘം ബൈക്ക് തടഞ്ഞു. ബലപ്രയോഗത്തിലൂടെയാണ് പോലീസ് യുവാവിനെ കീഴ്‌പ്പെടുത്തിയത്.കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയിതിന് യുവാവിനെതിരെ പോലീസ് കേസെടുത്തു.