പെൺകുട്ടിയെ പീഡിപ്പിച്ചു ഭീഷണിപ്പെടുത്തി നിർവന്ധിത മതപരിവർത്തനത്തിനു ശ്രമിച്ച സംഭവത്തിൽ പ്രതിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നടുവണ്ണൂർ സ്വദേശി ആയ മുഹമ്മദ്‌ ജാസിമിന്റെ അപേക്ഷയാണ് കോടതി തള്ളിയത്. ഉടൻ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ കീഴടങ്ങണം എന്നാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. മുഹമ്മദ്‌ ജാസിമിന്റെ നടുവണ്ണൂരിലുള്ള വീട്ടിലും ബന്ധു വീടുകളിലും നിരീക്ഷണം തുടരുകയാണെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും സിറ്റി പോലീസ് കമ്മീഷണർ എ വി ജോർജ് പറഞ്ഞു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ജാസിമിനെതിരെ കേസ്.
മുൻ‌കൂർ ജാമ്യ ഹർജി കോടതിയിൽ എത്തിയപ്പോൾ ജാമ്യം അനുവദിക്കരുതെന്ന് കോടതി ശക്തമായ നിലപാട് എടുത്തിരുന്നതായും കമ്മീഷണർ അറിയിച്ചു. അതേ സമയം മത പരിവർത്തനത്തിനു നിർവന്തിച്ചതിനു പിന്നാലെ പെൺകുട്ടിയെ പ്രതി ഉൾപ്പെട്ട സംഘo തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചിരുന്നു. ഇവരെ പിടികൂടാൻ പ്രത്യേക സംഘത്തെ സംഭവ സ്ഥലത്തേക്ക് അയച്ചെങ്കിലും പിടികൂടാൻ ആയില്ല.
അതേ സമയം പെൺകുട്ടിക്ക് യുവാവിനോട് പ്രണയം ഉണ്ടെന്ന് പ്രചരിപ്പിച്ചതും ചില പോലീസ് കേന്ദ്രങ്ങൾ ആണെന്ന് ഇപ്പോൾ ആരോപണം ഉയർന്നു വരുന്നുണ്ട്. കേസ് കോടതിയിൽ എത്തിയാൽ പ്രതിക്ക്‌ രക്ഷപ്പെടാനുള്ള പഴുതുകൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പ്രചരണം. എന്നാൽ പ്രണയം ഉണ്ടെങ്കിൽ പെൺകുട്ടി മതം മാറി യുവാവിനൊപ്പം പോകുമെന്നായിരുന്നു ബന്ധുക്കൾ ചൂണ്ടിക്കാട്ടിയത്. കേസ് അട്ടിമറിക്കാൻ ചില പോലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ദേശിയ അന്വേഷണ ഏജൻസിയും കേന്ദ്ര ഇന്റലിജൻസ് ബ്യുറോയും പെൺകുട്ടിയുടെ മൊഴിയെടുത്തിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.