വാർത്തകൾ

🗞🏵 *കേരളത്തിലെ ക്രിസ്ത്യൻ പെൺകുട്ടികളാണ് ഇസ്ലാമിക തീവ്രവാദികളുടെ ഏറ്റവും എളുപ്പത്തിൽ ഉള്ള ഇരകൾ എന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ശ്രീ ജോർജ്ജ് കുര്യൻ.* തൻറെ പക്കൽ നിലവിൽ രണ്ടു പരാതികളാണ് ലഭിച്ചിരിക്കുന്നത്. പ്രമാദമായ കോഴിക്കോട് സംഭവവും ഡൽഹിയിൽ 21 വയസ്സുള്ള മലയാളി ക്രിസ്ത്യൻ പെൺകുട്ടി തട്ടിക്കൊണ്ടു പെട്ട മറ്റൊരു സംഭവവും. കേരളത്തിൽനിന്ന് 21 പേരാണ് ഐഎസിൽ ചേർന്ന ഉള്ളതായി വിവരം ലഭിച്ചിരിക്കുന്നത് ഇതിൽ അഞ്ചുപേർ ക്രിസ്തുമതത്തിൽ നിന്ന് മതപരിവർത്തനം ചെയ്തവരാണ്.

🗞🏵 *നിർബന്ധിത മതംമാറ്റം ശ്രമത്തിൽ കാര്യക്ഷമമായ അന്വേഷണം വേണം :കെസിബിസി* ജാഗ്രതാസമിതി കോഴിക്കോട് ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ രണ്ടുമാസമായിട്ടും പോലീസ് നടപടി സ്വീകരിക്കാത്തത് ആശങ്കാജനകമാണ് പോലീസ് കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തുന്നത് സംസ്ഥാനത്ത് നിലനിൽക്കുന്ന നീതിന്യായ സംവിധാനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും സർക്കാരിൻറെ ഉത്തരവാദിത്തപ്പെട്ട നേതൃത്വവും പോലീസ് അധികാരികളും ഇക്കാര്യത്തിൽ കാര്യമായ അന്വേഷണം നടപടികൾക്കും നിർദ്ദേശം നൽകണം കെസിബിസി ജാഗ്രതാ സമിതി ആവശ്യപ്പെട്ടു.

🗞🏵 *പ്രമുഖ കമ്പനികളുടെ 13 വ്യാജ സ്മാർട് ഫോണുകളുമായി മഹാരാഷ്ട്ര ജൽഗാൻ സ്വദേശി രമേശ് മോത്തി റാമിനെ (51) നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.* ട്രെയിനിൽ കടത്താൻ ശ്രമിക്കുകയായിരുന്നു ഫോണുകൾ. മുംബൈയിൽ നിർമിച്ച ഫോണുകൾ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വിൽക്കാൻ കൊണ്ടുവന്നതാണെന്നു രമേശ് മോത്തി പൊലീസിനു മൊഴി നൽകി. ഒറ്റ നോട്ടത്തിൽ ഒറിജിനൽ എന്നു തോന്നും വിധമാണു ഫോണിന്റെ നിർമാണം.

🗞🏵 *വിദ്യാർഥിയോട് അപമര്യാദയായി പെരുമാറുന്ന ചിത്രം പ്രസിദ്ധീകരിച്ച ദി ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്ററെ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം.* ജാദവ്പൂർ സർവകലാശാലയിലെത്തിയ മന്ത്രി ഒരു വിദ്യാർഥിയുടെ ടീഷർട്ടിൽ പിടിച്ചുവലിക്കുന്ന ചിത്രവും വാർത്തയും പത്രത്തിന്റെ ആദ്യപേജിൽ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് എഡിറ്ററും തിരുവനന്തപുരം സ്വദേശിയുമായ ആർ രാജഗോപാലിന് മന്ത്രിയുടെ ഫോൺ വിളിയെത്തിയത്.

🗞🏵 *കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ 2019 ല്‍ എഴുതിയ പരീക്ഷയുടെ ഉത്തരപേപ്പര്‍ ആക്രിക്കടയില്‍.* മലപ്പുറം കീഴ്ശേരിയിലെ ആക്രിക്കടയില്‍ ഗുഡ്സ് ഒാട്ടോറിക്ഷയില്‍ എത്തിച്ച ഉത്തരപേപ്പര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

🗞🏵 *തിരുവല്ല കുമ്പനാട്ട്, കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു.* പത്തനംതിട്ട ഇരവിപേരൂർ സ്വദേശികളാണ് മരിച്ച നാലുപേരും. ഒരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്.

🗞🏵 *വൈവിധ്യങ്ങളാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ അടിസ്ഥാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.* ഭാഷാ വൈവിധ്യം ഇന്ത്യന്‍ മൂഹത്തിന്‍റെ സ്വത്വമാണ് വെളിപ്പെടുത്തുന്നത്. ഹൗഡി മോഡി പരിപാടിയിലാണ് നാനാത്വത്തില്‍ ഏകത്വം മോദി ഊന്നിപ്പറഞ്ഞത്. 370ാം വകുപ്പ് എടുത്തു കളഞ്ഞത് കശ്മീരിന്‍റെ നന്‍മയ്ക്കാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

🗞🏵 *ഡി.ജി.പി ജേക്കബ് തോമസിനെ പൊതുമേഖലാസ്ഥാപനത്തിന്‍റെ തലപ്പത്ത് നിയമിക്കും.* ഉചിതമായ പൊതുമേഖലാസ്ഥാപനങ്ങള്‍ നിര്‍ദേശിക്കണമെന്നു ചൂണ്ടികാട്ടി ചീഫ് സെക്രട്ടറി ഫയല്‍ വ്യവസായ സെക്രട്ടറിക്ക് കൈമാറി. പദവിയില്‍ രണ്ടു ദിവസത്തിനകം തീരുമാനമാകും

🗞🏵 *വീട്ടമ്മയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.* കറ്റാനം ഇലിപ്പക്കുളം സുബിന മൻസിലിൽ സുനീഷ് സിദ്ദിഖ്(32) ആണ് അറസ്റ്റിലായത്. പീഡന ശേഷം പകർത്തിയ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി 50,000 രൂപ തട്ടിയെന്നു വീട്ടമ്മ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. ആലപ്പുഴ ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തി.

🗞🏵 *അരാംകോയുടെ എണ്ണക്കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ സൌദിയിലേക്കു കൂടൂതൽ സൈന്യത്തെ അയക്കുമെന്നു അമേരിക്ക.* എണ്ണക്കേന്ദ്രങ്ങളുടെ സുരക്ഷ ലക്ഷ്യമിട്ടാണ് തീരുമാനമെന്നു യു.എസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

🗞🏵 *പാലാ പോളിങ് ദിനത്തിലും പുകഞ്ഞുകത്തി കേരള കോൺഗ്രസിലെ തര്‍ക്കങ്ങള്‍.* കെ.എം മാണിയുടെ പിന്തുടർച്ച അവകാശം ജോസഫ് വിഭാഗത്തിനാണെന്ന ജോയ് എബ്രഹാമിന്റെ പ്രസ്താവനയാണ് വിവാദമായത്. ഇതിനെതിരെ പരാതിയുമായി ജോസ് കെ. മാണി യുഡിഎഫ് നേതൃത്വത്തെ സമീപിച്ചതിനു പിന്നാലെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ പി.ജെ.ജോസഫിനെ അതൃപ്തി അറിയിച്ചു.

🗞🏵 *ഭര്‍ത്താവുമായുള്ള വഴക്കിനിടെ ഇരട്ടക്കുട്ടികളെ അമ്മ കുളത്തിലെറിഞ്ഞു കൊന്നു.* പടിഞ്ഞാറന്‍ യുപിയിലെ മുസാഫര്‍നഗര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. 20 ആഴ്ചകള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് അമ്മയായ നസ്മ എന്ന യുവതി കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയത്.

🗞🏵 *പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് റിപ്പോര്‍ട്ടിലെ അഴിമതിക്കാരന്‍ താനല്ലെന്ന് പറഞ്ഞ് വി.കെ.ഇബ്രാഹിം കുഞ്ഞ് രംഗത്തെത്തി.* അഴിമതിക്കാരന്‍റെ പേര് കരാറുകാരന്‍ അറിയാമെങ്കില്‍ പറയട്ടെ എന്നും ചോദ്യം ചെയ്യലിന് ഹാജരാകും എന്നും പൊതുമരാമത്ത് മുന്‍മന്ത്രി വ്യക്തമാക്കി.

🗞🏵 *കോഴിക്കോട് എലത്തൂരിലെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍.* എലത്തൂര്‍ സ്വദേശികളായ റിഷാജ്, നാസിക്ക് എന്നിവരാണ് പിടിയിലായത്. അതിനിടെ പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് രാജേഷിന്‍റെ ഭാര്യ രജിഷ പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നാളെ ലഭിക്കും.

🗞🏵 *ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന എറണാകുളം നിയമസഭ സീറ്റ് ആരോടും ചോദിച്ചിട്ടില്ലെന്ന് കെ.വി.തോമസ്.* സോണിയ ഗാന്ധി വിളിപ്പിച്ചിട്ടാണ് ഡല്‍ഹിയില്‍ വന്നത്. തുറന്ന രാഷ്ട്രീയ ചര്‍ച്ച നടത്തി. ആര് മല്‍സരിച്ചാലും ജയമാണ് പ്രധാനമെന്നും കെ.വി. തോമസ് പറഞ്ഞു.

🗞🏵 *കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ ഉ​​ത്തേ​​ജ​​ക പാ​​ക്കേ​​ജ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ വ​​ഞ്ച​​ന​​യും ത​​ട്ടി​​പ്പു​​മാ​​ണെ​​ന്നു ധ​​ന​​മ​​ന്ത്രി തോ​​മ​​സ് ഐ​​സ​​ക്.* കോ​​ർ​​പ്പ​​റേ​​റ്റ് നി​​കു​​തി 22 ശ​​ത​​മാ​​നം ആ​​യി കു​​റ​​ച്ചെ​​ന്നു കേ​​ന്ദ്ര ധ​​ന​​മ​​ന്ത്രി പ​​റ​​യു​​ന്ന​​തു ശ​​രി​​യ​​ല്ല.

🗞🏵 *ഹ​​ണി ട്രാ​​പ്പ് ഓ​​പ്പ​​റേ​​ഷ​​നി​​ലൂ​​ടെ പ്ര​​​വാ​​​സി വ്യ​​വ​​സാ​​യി​​യി​​ൽ​​നി​​ന്നു പ​​ണം ത​​ട്ടി​​യെ​​ടു​​ക്കാ​​ൻ ശ്ര​​മി​​ച്ച കേ​​സി​​ൽ സ്ത്രീ​​യ​​ട​​ക്ക​​മു​​ള്ള നാ​​ലം​​ഗ​​സം​​ഘം പി​​​ടി​​​യി​​​ൽ.* ഖ​​​ത്ത​​​റി​​​ലു​​​ള്ള മ​​​ല​​​യാ​​​ളി വ്യ​​​വ​​​സാ​​​യി​​​യെ ഹ​​​ണി ട്രാ​​പ്പ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ വ​​​ഴി ത​​​ട്ടി​​​പ്പി​​നിര​​യാ​​ക്കി​​യ കേ​​സി​​ൽ മു​​​ഖ്യ​​​സൂ​​​ത്ര​​​ധാ​​​ര​​​ൻ പ​​​യ്യ​​​ന്നൂ​​​ർ വെ​​​ള്ളോ​​​രാ എ​​​ര​​​മം​​​കു​​​ട്ടൂ​​​ർ മു​​​ണ്ട​​​യോ​​​ട്ട് സ​​​വാ​​​ദ് (25), *തോ​​​പ്പും​​​പ​​​ടി ചാ​​​ലി​​​യ​​​ത്ത് മേ​​​രി വ​​​ർ​​​ഗീ​​​സ് (26),* ത​​​ളി​​​പ്പ​​​റ​​​ന്പ് പു​​​ൽ​​ക്കൂ​​​ൽ അ​​​സ്ക​​​ർ (25), ക​​​ണ്ണൂ​​​ർ ക​​​ട​​​ന്ന​​​പ്പ​​​ള്ളി ആ​​​ല​​​ക്കാ​​​ട് ഭാ​​​ഗം കു​​​ട്ടോ​​​ത്ത് വ​​​ള​​​പ്പി​​​ൽ മു​​​ഹ​​​മ്മ​​​ദ് ഷ​​​ഫീ​​​ഖ് (27) എ​​​ന്നി​​​വ​​​രെ​​യാ​​ണ് സെ​​​ൻ​​​ട്ര​​​ൽ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു​​ചെ​​​യ്ത​​​ത്.

🗞🏵 *എ​​​ൻ​​​ജി​​​നി​​​യ​​റിം​​ഗ് പ​​​രീ​​​ക്ഷ​​​യി​​​ല്‍ തോ​​​റ്റ വി​​​ദ്യാ​​​ര്‍​ഥി​​​യെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി കെ.​​ടി. ജ​​​ലീ​​​ല്‍ ഇ​​​ട​​​പെ​​​ട്ട് വി​​​ജ​​​യി​​​പ്പി​​​ച്ച സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.* സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ച​​​ട്ട​​​ങ്ങ​​​ള്‍​ക്കു വി​​​രു​​​ദ്ധ​​​മാ​​​യ ന​​​ട​​​പ​​​ടി​​​യും സ​​​ത്യ പ്ര​​​തി​​​ജ്ഞാ​​​ലം​​​ഘ​​​ന​​​വു​​​മാ​​​ണ് മ​​​ന്ത്രി​​​യു​​​ടെ ഭാ​​​ഗ​​​ത്തു നി​​​ന്നു​​​ണ്ടാ​​​യ​​​തെ​​ന്ന് അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.

🗞🏵 *ഇ​ന്ത്യ​യു​മാ​യി യു​ദ്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ടാ​ൽ പാ​ക്കി​സ്ഥാ​ൻ ഭൂ​മു​ഖ​ത്തു​നി​ന്നു തു​ട​ച്ചു​നീ​ക്ക​പ്പെ​ടു​മെ​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ജി. ​കി​ഷ​ൻ റെ​ഡ്ഡി.* ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കാ​ക്കി​ന​ഡ​യി​ൽ ഞാ​യ​റാ​ഴ്ച ഒ​രു ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.

🗞🏵 *ഡ​ൽ​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ർ ജ​യ്നി​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണം.* സ​ര​സ്വ​തി വി​ഹാ​റി​ലെ വീ​ട്ടി​ൽ ക​ള്ള​ൻ ക​യ​റി​യ​താ​യി ജ​യ്ൻ ഞാ​യ​റാ​ഴ്ച പ​രാ​തി​പ്പെ​ട്ടു.

🗞🏵 *ചൈ​ന​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ട്ര​ക്ക് ജ​ന​ക്കൂ​ട്ട​ത്തി​ലേ​ക്കു പാ​ഞ്ഞു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​ത്തു​പേ​ർ മ​രി​ച്ചു.* 16 പേ​ർ​ക്കു പ​രി​ക്കേ​റ്റു.

🗞🏵 *ഇ​ന്തൊ​നേ​ഷ്യ​യി​ലെ ബി​ഹ​യി​ൽ ഭൂ​ച​ല​നം.* തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബി​ഹ​യി​ൽ റി​ക്ട​ർ സ്കെ​യി​ലി​ൽ 5.1 തീ​വ്ര​ത​യു​ള്ള ഭൂ​ച​ല​ന​മാ​ണു​ണ്ടാ​യ​ത്. എ​ന്നാ​ൽ സുനാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടി​ല്ല.

🗞🏵 *പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മാ​ണി സി.​കാ​പ്പ​ന്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.* കാ​നാ​ട്ടു​പാ​റ ഗ​വ.​പോ​ളി​ടെ​ക്‌​നി​ക്ക് കോ​ളേ​ജി​ലെ 119-ാം ബൂ​ത്തി​ല്‍ ആ​ദ്യ വോ​ട്ട​റാ​യാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഭാ​ര്യ ആ​ലീ​സ്,മ​ക്ക​ളാ​യ ടീ​ന,ദീ​പ എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം വോ​ട്ട് ചെ​യ്യാ​നെ​ത്തി​യി​രു​ന്നു.

🗞🏵 *നൂ​റു ശ​ത​മാ​നം വി​ജ​യ​പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് ടോം ​പു​ലി​ക്കു​ന്നേ​ൽ.* കൂ​വ​ത്തോ​ട് ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ​രാ​ശ​രി​യേ​ക്കാ​ൾ ഉ​യ​ർ​ന്ന പോ​ളിം​ഗ് ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

🗞🏵 *പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്ക് നൂ​റ് ശ​ത​മാ​നം വി​ജ​യം ഉ​റ​പ്പെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജോ​സ് കെ. ​മാ​ണി.* വ​ന്പി​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ക്കും. ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യോ​ടൊ​പ്പ​മു​ള്ള​വ​ർ ഒ​രേ മ​ന​സോ​ടെ​യാ​ണ്. മു​ന്ന​ണി​യി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

🗞🏵 *മു​ൻ​പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി. ​ചി​ദം​ബ​ര​ത്തെ സ​ന്ദ​ർ​ശി​ച്ചു.* തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തി​ഹാ​ർ ജ​യി​ലി​ലെ​ത്തി​യാ​ണ് ഇ​രു​വ​രും ചി​ദം​ബ​ര​ത്തെ ക​ണ്ട​ത്.

🗞🏵 *178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ട്രാ​വ​ൽ ഏ​ജ​ൻ​സി​യാ​യ തോ​മ​സ് കു​ക്ക് പൂ​ട്ടി.* 25 കോ​ടി ഡോ​ള​ർ (ഏ​ക​ദേ​ശം 18,000 കോ​ടി രൂ​പ) ബാ​ധ്യ​ത​യു​ള്ള ക​ന്പ​നി​യെ പി​ടി​ച്ചു​നി​ർ​ത്താ​നു​ള്ള അ​വ​സാ​ന​ശ്ര​മ​വും പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണു നി​ശ്ച​ല​മാ​യ​ത്. റോ​യ​ൽ ബാ​ങ്ക് ഓ​ഫ് സ്കോ​ട്ട്ല​ൻ​ഡു​മാ​യും ലോ​യി​ഡ്സ് ബാ​ങ്കു​മാ​യും ക​ന്പ​നി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ബാ​ങ്കു​ക​ൾ ബാ​ധ്യ​ത ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല.

🗞🏵 *രാ​ജ്യ​ത്ത് വീ​ണ്ടും ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം.* ജാ​ർ​ഖ​ണ്ഡി​ലെ ഖു​ന്തി ജി​ല്ല​യി​ൽ ജ​ൽ​ത​ന്ദു സു​വാ​രി​യി​ലാ​ണ് സം​ഭ​വം. പ​ശു​വി​നെ ക​ശാ​പ്പ് ചെ​യ്തു​വെ​ന്ന് ആ​രോ​പി​ച്ച് ആ​ൾ​ക്കൂ​ട്ടം യു​വാ​വി​നെ ത​ല്ലി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ​ശു​വി​നെ ക​ശാ​പ്പ് ചെ​യ്തെ​ന്ന് ആ​രോ​പി​ച്ച് ഒ​രു സം​ഘം ആ​ളു​ക​ൾ ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

🗞🏵 *ഹൂ​സ്റ്റ​ണി​ലെ ഹൗ​ഡി മോ​ദി പ​രി​പാ​ടി​ക്കെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു നേ​രെ പ്ര​തി​ഷേ​ധം.* സ്റ്റേ​ഡി​യ​ത്തി​നു പു​റ​ത്ത് അ​ല​യ​ൻ​സ് ഫോ​ർ ജ​സ്റ്റീ​സ് ആ​ന്‍റ് അ​ക്കൗ​ണ്ട​ബി​ലി​റ്റി എ​ന്ന ബാ​ന​റി​നു കീ​ഴി​ൽ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത നേ​തൃ​ത്വ​ത്തി​ലാ​ണു പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ന്ന​ത്.

🗞🏵 *ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന ആ​ക്ര​മ​ണം ന​ട​ത്തി​യ പാ​ക്കി​സ്ഥാ​നി​ലെ ബാ​ല​ക്കോ​ട്ട് വീ​ണ്ടും ഭീ​ക​ര ക്യാ​ന്പു​ക​ൾ സ​ജീ​വ​മാ​കു​ന്നു​വെ​ന്ന് ക​ര​സേ​ന മേ​ധാ​വി ബി​പി​ൻ റാ​വ​ത്ത്.* അ​ടു​ത്തി​ടെ​യാ​ണ് ബാ​ല​ക്കോ​ട്ട് വീ​ണ്ടും സ​ജീ​വ​മാ​യ​ത്. ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത് ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ബാ​ല​ക്കോ​ട്ടെ ഭീ​ക​ര ക്യാ​ന്പു​ക​ൾ ത​ക​ർ​ന്നി​രു​ന്നു​വെ​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

🗞🏵 *പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഹൗ​ഡി മോ​ദി പ​രി​പാ​ടി​യി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​നെ പു​ക​ഴ്ത്തി ഡെ​മോ​ക്രാ​റ്റ് നേ​താ​വ് സ്റ്റെ​നി ഹോ​യ​ർ.* നെ​ഹ്റു​വി​നെ പ​ര​സ്യ​മാ​യി ആ​ക്ര​മി​ക്കു​ന്ന മോ​ദി​യെ വേ​ദി​യി​ൽ നി​ർ​ത്തി​യാ​യി​രു​ന്നു ഹോ​യ​റി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ. നെ​ഹ്റു​വി​ന്‍റെ നി​ല​പാ​ടു​ക​ളും ജ​നാ​ധി​പ​ത്യ​ത്തി​നു ന​ൽ​കി​യ സം​ഭാ​വ​ന​ക​ളും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു.

🗞🏵 *2021ലെ ​സെ​ൻ​സ​സി​ന് മൊ​ബൈ​ൽ ആ​പ്പ് ഉ​പ​യോ​ഗി​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ.* പേ​പ്പ​ർ സെ​ൻ​സ​സി​ൽ​നി​ന്നും ഡി​ജി​റ്റ​ൽ സെ​ൻ​സ​സി​ലേ​യ്ക്ക് രാജ്യം മാ​റു​ക​യാ​ണെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

🗞🏵 *അ​മേ​രി​ക്ക​യി​ലെ വേ​ദി​യി​ൽ ഡോ​ണ​ൾ​ഡ് ട്രം​പി​നാ​യി വോ​ട്ട​ഭ്യ​ർ​ഥി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ർ​ശി​ച്ചു കോ​ണ്‍​ഗ്ര​സ്.* മ​റ്റൊ​രു രാ​ജ്യ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ടി​ല്ലെ​ന്ന, ഇ​ന്ത്യ ഭീ​ർ​ഘ​കാ​ല​മാ​യി തു​ട​ർ​ന്നു​വ​രു​ന്ന വി​ദേ​ശ​ന​യ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണു മോ​ദി ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ന​ന്ദ് ശ​ർ​മ ചൂ​ണ്ടി​ക്കാ​ട്ടി.

🗞🏵 *മ​ര​ട് ഫ്ളാ​റ്റ് കേ​സി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സി​നു സു​പ്രീം കോ​ട​തി​യു​ടെ ശാ​സ​ന.* കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണു കാ​ട്ടു​ന്ന​തെ​ന്നും ക്ര​മ​വി​രു​ദ്ധ​മാ​യി എ​ന്തെ​ങ്കി​ലും ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ ഉ​ത്ത​ര​വാ​ദി ചീ​ഫ് സെ​ക്ര​ട്ട​റി ആ​യി​രി​ക്കു​മെ​ന്നും ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര പ​റ​ഞ്ഞു. കേ​സ് വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

🗞🏵 *മ​ര​ട് ഫ്ളാ​റ്റ് കേ​സി​ൽ സു​പ്രീം​കോ​ട​തി അ​ന്തി​മ വി​ധി അ​നു​സ​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നു മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ.* ചീ​ഫ് സെ​ക്ര​ട്ട​റി​യെ സു​പ്രീം​കോ​ട​തി​യി​ൽ വി​ളി​ച്ചു​വ​രു​ത്തി ശാ​സി​ച്ച​തി​നോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

🗞🏵 *മാ​ന​ഭം​ഗ​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ക്ക​പ്പെ​ട്ടു ജ​യി​ലി​ൽ ക​ഴി​യു​ന്ന വി​വാ​ദ ആ​ൾ​ദൈ​വം ആ​ശാ​റാം ബാ​പ്പു​വി​ന്‍റെ ഹ​ർ​ജി ജോ​ധ്പു​ർ ഹൈക്കോടതി ത​ള്ളി.* ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യ്ക്കെ​തി​രെ ആ​ശാ​റാം ബാ​പ്പു ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് കോ​ട​തി ത​ള്ളി​യ​ത്.

🗞🏵 *ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശത്ത് പരക്കെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.* ഗുജറാത്ത് തീരത്തിന് മുകളിലായി അറബിക്കടലിൽ തീവ്ര ന്യൂനമർദം രൂപം കൊണ്ടതാണ് ശക്തമായ മഴയ്ക്ക് സാധ്യത തെളിയുന്നത്.

🗞🏵 *ജ​മ്മു കാ​ഷ്മീ​രി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള ഭീ​ക​ര​രു​ടെ പ​ദ്ധ​തി നി​ർ​വീ​ര്യ​മാ​ക്കി സൈ​ന്യം.* 40 കി​ലോ സ്ഫോ​ട​ക വ​സ്തു​ക​ളാ​ണ് സു​ര​ക്ഷ സൈ​ന്യം കാ​ഷ്മീ​രി​ലെ ക​ഠു​വാ​യി​ൽ​നി​ന്നും പി​ടി​കൂ​ടി​യ​ത്.

🗞🏵 *വ​ട്ടി​യൂ​ർ​ക്കാ​വ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ വി​.കെ. പ്ര​ശാ​ന്ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും.* സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം പ്ര​ശാ​ന്തി​നെ ഒ​ന്നാ​മ​താ​യും തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​.കെ. മ​ധു​വി​നെ ര​ണ്ടാ​മ​താ​യും ഉ​ൾ​പ്പെ​ടു​ത്തി​കൊ​ണ്ടു​ള്ള സ്ഥാ​നാ​ർ​ഥി പ​ട്ടി​ക അം​ഗീ​ക​രി​ച്ചു. മേ​യ​റാ​യി പ്ര​ശാ​ന്തും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി മ​ധു​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​തെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് ജി​ല്ലാ സെ​ക്ര​ട്ട​റി​യേറ്റ്.

🗞🏵 *ലവ് ജിഹാദ് സംഘം വീണ്ടും സജീവമാകുന്നു* ഒരു വർഷത്തിനിടെ മതപരിവർത്തനത്തിന് ഇരയായത് 52 ക്രിസ്ത്യൻ പെൺകുട്ടികൾ. അടുത്തിടെ കോഴിക്കോട് ഹോസ്പിറ്റലില്‍ മാത്രം മതപരിവര്‍ത്തനത്തിന് ഇരായത് 6 ക്രൈസ്തവ വിശ്വാസികളായ നേഴ്സുമാര്‍. മാതാപിതാക്കളും യുവജനങ്ങളും അതീവ ജാഗ്രത പുലർത്തുക.

🗞🏵 *പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പരമാധ്യക്ഷൻ പാത്രിയർക്കീസ് മാർ ഗീവർഗീസ് മൂന്നാമനെ അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാന ഭരണകേന്ദ്രമായ ലോസ് ആഞ്ചലസ് സിറ്റി ഹാളില്‍ ആദരിച്ചു.*

🗞🏵 *കുപ്രസിദ്ധമായ മതനിന്ദ നിയമത്തിനെതിരെ സ്വരമുയര്‍ത്തി സ്വിറ്റ്സര്‍ലന്‍ഡിന്റെ തലസ്ഥാനമായ ജനീവയിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തിനു മുന്നില്‍ പാക്കിസ്ഥാനി ക്രൈസ്തവര്‍ സംഘടിച്ചു. ആഗോള തലത്തില്‍ തന്നെ.*

🎗🎗🎗🎗🎗🎗🎗🎗🎗🎗🎗

*ഇന്നത്തെ വചനം*

നിങ്ങള്‍ അവരെ ഭയപ്പെടേണ്ടാ, എന്തെന്നാല്‍, മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല.
അന്‌ധകാരത്തില്‍ നിങ്ങളോടു ഞാന്‍ പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചത്‌ പുരമുകളില്‍നിന്നു ഘോഷിക്കുവിന്‍.
ശരീരത്തെ കൊല്ലുകയും ആത്‌മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, മറിച്ച്‌, ആത്‌മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍.
ഒരു നാണയത്തുട്ടിനു രണ്ടു കുരുവികള്‍ വില്‍ക്കപ്പെടുന്നില്ലേ? നിങ്ങളുടെ പിതാവിന്‍െറ അറിവുകൂടാതെ അവയിലൊന്നുപോലും നിലംപതിക്കുകയില്ല.
നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു.
അതിനാല്‍, ഭയപ്പെടേണ്ടാ. നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണല്ലോ.
മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവിന്‍െറ മുമ്പില്‍ ഞാനും ഏറ്റുപറയും.
മനുഷ്യരുടെ മുമ്പില്‍ എന്നെതള്ളിപ്പറയുന്നവനെ എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവിന്‍െറ മുമ്പില്‍ ഞാനും തള്ളിപ്പറയും.
മത്തായി 10 : 26-33
🎗🎗🎗🎗🎗🎗🎗🎗🎗🎗🎗

*വചന വിചിന്തനം*
നിര്‍ഭയം സാക്ഷ്യം നല്‍കുക

ഭയപ്പെടേണ്ട എന്നാണ് യേശുവിന്റെ ആഹ്വാനം (10:26). കാരണം, എല്ലാം അറിയുന്നവന്‍ നിന്റെ പിതാവാണ് (10:29). ദൈവം നിന്റെ പിതാവായതിനാല്‍ നീ ആരെയും ഒന്നിനേയും ഭയപ്പെടേണ്ട എന്ന ഉറപ്പാണ്‌ ഈശോ നല്‍കുന്നത്.

ദൈവം പിതാവായി കൂടെയുണ്ട് എന്ന് അനുഭവിക്കാന്‍ നമുക്കാകണം. എത്രമാത്രം പ്രതിസന്ധികള്‍ ഉണ്ടായാലും ഭയപ്പെടേണ്ട എന്നാണ് ഈശോയുടെ വാക്ക്. ഇന്നത്തെ വചനഭാഗത്ത്‌ മൂന്നു പ്രാവശ്യമാണ് ‘ഭയപ്പെടേണ്ട’ എന്ന വാക്ക് ആവര്‍ത്തിക്കുന്നത് (26, 28, 31). ബൈബിളില്‍ ആകെ 365 പ്രാവശ്യത്തില്‍ അധികം ‘ഭയപ്പെടേണ്ട’ എന്ന് ആവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ അര്‍ത്ഥം, നമ്മള്‍ ഏതു സാഹചര്യത്തിലും ഭയപ്പെടേണ്ട എന്നു തന്നെയാണ്. പരാജയപ്പെട്ടുവെന്ന് തോന്നുമ്പോഴും, ഒറ്റപ്പെട്ടുവെന്ന് ഉറപ്പിക്കുമ്പോഴും, എല്ലാം തകര്‍ന്നുവെന്ന നിലവിളി ചുറ്റും ഉയരുമ്പോഴും ഈശോയുടെ വചനം മനസിലേയ്ക്ക് വരട്ടെ – ഭയപ്പെടേണ്ട!
🎗🎗🎗🎗🎗🎗🎗🎗🎗🎗🎗
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*