ഹൂസ്റ്റൺ: ടെക്സസിലെ ഹൂസ്റ്റൺ നഗരത്തിലുള്ള എൻആർജി സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ ഇന്ത്യൻ വംശജർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രസിഡന്റ് ട്രംപിനെയും ഉത്സാഹത്തിമിർപ്പോടെ വരവേറ്റു. ഹൗഡി മോഡി മെഗാ പരിപാടിക്ക് എത്തിയത് അരലക്ഷം ഇന്ത്യൻ വംശജരാണ്. നാനൂറോളം കലാകാരന്മാർ പങ്കെടുത്ത കലാവിരുന്നോടെയായിരുന്നു പരിപാടിയുടെ തുടക്കം.കൂപ്പൂകൈകളോടെയാണു മോദി സ്റ്റേജിൽ കയറിയത്. സദസിനു മുന്പിൽ കുന്പിട്ട അദ്ദേഹം ആവേശകരമായ സ്വീകരണത്തിനു നന്ദി പറഞ്ഞു. ഹൂസ്റ്റൺ നഗരത്തിന്റെ വികസനത്തിൽ ഇന്ത്യക്കാർ നിർണായക പങ്കാണു വഹിക്കുന്നതെന്നു മോദിയെ സ്വാഗതം ചെയ്ത ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടേണർ ചൂണ്ടിക്കാട്ടി. നഗരത്തിന്റെ താക്കോൽ അദ്ദേഹം മോദിക്കു കൈമാറി.ഹൂസ്റ്റണിൽ ഞങ്ങൾ 140 ഭാഷകളിലാണു ഹൗഡി(ഹൗ ഡുയുഡു) പറയുന്നത്. ഇന്നത്തെ പ്രഭാതത്തിൽ മോദിക്കും ഞങ്ങൾ ഹൗഡി പറയുന്നു. ഡെമോക്രാറ്റ്, റിപ്പബ്ളിക്കൻ പാർട്ടികളിൽപ്പെട്ട നിരവധി പ്രമുഖരും എൻആർജി സ്റ്റേഡിയത്തിലെത്തിയിരുന്നു. ഇവരിൽ ഗവർണർമാരും സെനറ്റർമാരും മേയർമാരും ഉൾപ്പെടുന്നു. ഡെമോക്രാറ്റ് പാർട്ടിക്കാരനായ സ്റ്റെനി ഹോയർ മോദിയെ സ്വാഗതം ചെയ്തു നടത്തിയ പ്രസംഗത്തിൽ മഹാത്മാ ഗാന്ധിയെയും ജവഹർലാൽ നെഹ്രുവിനെയും ഉദ്ധരിച്ചു
മോദിക്കും ട്രംപിനും ഉജ്ജ്വല വരവേല്‍പ്പ് നല്കി ‘ഹൗഡി മോദി’
