പാലാ: പാലാരിവട്ടം പാലം അഴിമതി വിഷയത്തില്‍ അഴിമതി കാണിച്ചവര്‍ നിയമത്തിന്റെ മുമ്പില്വരണമെന്നും ഏത് അന്വേഷണത്തെയും യുഡിഎഫ് അന്നും ഇന്നും സ്വാഗതം ചെയ്തിട്ടുണ്ടെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇബ്രാഹിം കുഞ്ഞ് ഇതു പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണു കോടിയേരി ബാലകൃഷ്ണന് ശ്രമിക്കുന്നത്. പാലത്തിന്റെ 30 ശതമാനം നിര്‍മാണവും നടത്തിയത് എല്‍ഡിഎഫ് ഭരണകാലത്താണ്. നിര്‍മാണത്തില്‍ അപാകതയുണ്ടെങ്കില്‍ എന്തിനു തുറന്നു കൊടുത്തു എന്ന് അദ്ദേഹം ചോദിച്ചു. താന്‍ ആരെയും കുറ്റം പറയില്ലെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഏത് അന്വേഷണവും നേരിടാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പാലാരിവട്ടം പാലം അഴിമതി : അഴിമതി കാണിച്ചവര്‍ നിയമത്തിന്റെ മുമ്പില്വരണമെന്ന് ഉമ്മന്‍ ചാണ്ടി
