തിരുവനന്തപുരം : ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് ആൻഡ് വർക്ക്‌ അക്കൗണ്ടൻസി (കോസ്റ്റ് ആൻഡ് മാനേജ്മെൻറ് അക്കൗണ്ടൻസി ). കമ്പനി സെക്രട്ടറിഷിപ്പ് എന്നി കോഴ്‌സുകൾ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കോളര്ഷിപ്പിനായി സംസ്ഥാനന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. Www.minoritywelfare.kerala.gov.in ൽ ഓൺലൈൻ ആയി അപേക്ഷിക്കാം. അവസാന തിയതി ഒക്ടോബർ 21.വിവരങ്ങൾക്ക്: 0471 2302090, 2300524