കോ​ട്ട​യം: പാ​ലാ​യി​ല്‍ എ​ന്‍​ഡി​എ- യു​ഡി​എ​ഫ് ധാ​ര​ണ​യു​ണ്ടെ​ന്നും എ​ന്‍​ഡി​എ യു​ഡി​എ​ഫി​ന് വോ​ട്ടു​മ​റി​ക്കു​മെ​ന്നും ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ര്‍​ഥി മാ​ണി സി.​കാ​പ്പ​ന്‍. ഓ​രോ ബൂത്തിലും 35 വോ​ട്ട്‌​വ​ച്ച്‌ യു​ഡി​എ​ഫി​ന് മ​റി​ച്ചു ന​ല്‍​കാ​നാ​ണ് ധാ​ര​ണ​യെ​ന്നും യു​ഡി​എ​ഫി​ന് പ​രാ​ജ​യ ഭീ​തി​യു​ണ്ടെ​ന്നു​മാ​ണ് കാ​പ്പ​ന്‍ ആ​രോ​പി​ച്ച​ത്.

എ​ന്നാ​ല്‍‌, ആ​രോ​പ​ണ​ങ്ങ​ള്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍‌​ഥി എ​ന്‍.​ഹ​രി ത​ള്ളി. കാ​പ്പ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും പ​രാ​ജ​യ ഭീ​തി​യേ​ത്തു​ട​ര്‍​ന്ന് കാ​പ്പ​ന്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​മെ​ടു​ക്കു​ക​യാ​ണെ​ന്നും ഹ​രി പ​റ​ഞ്ഞു.