കൊച്ചി: അസാധാരണ മിഷൻ മാസാചരണത്തിനായുള്ള ഒരുക്കങ്ങൾ അർത്ഥപൂർണമാക്കാൻ ‘ഇ.എം.എം’ (എക്‌സ്ട്രാഓർഡിനറി മിഷൻ മൻത്) വീഡിയോ സീരീസുമായി ‘ഫിയാത്ത് മിഷൻ’. ‘മാമോദീസ സ്വീകരിച്ചവരെല്ലാം മിഷനറിയായി പോകണം,’ എന്ന ആപ്തവാക്യവുമായി ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്ത മാസാചരണത്തെക്കുറിച്ച് അനായാസം വ്യക്തമാക്കുന്ന മൂന്ന് മിനിറ്റ് വീഡിയോകളാണ് ഫിയാത്ത് മിഷൻ പുറത്തിറക്കിയിരിക്കുന്നത്. ഒക്‌ടോബർ ഒന്നു മുതൽ 31വരെയാണ് സഭ അസാധാരണ മിഷൻ മാസമായി ആചരിക്കുന്നത്.
അറിയാം, പ~ിക്കാം, പ്രവർത്തിക്കാം എന്നീ ഘടകങ്ങൾ ഉൾക്കൊള്ളുംവിധമുള്ള അഞ്ച് എപ്പിസോഡുകളായാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. അസാധാരണ മിഷൻ മാസത്തിന്റെ മനോഹാരിതയും സവിശേഷതകളുമാണ് ആദ്യ രണ്ട് എപ്പിസോഡുകൾ പ്രതിപാദിക്കുന്നത്. ലോഗോയെയും അതിന്റെ സവിശേഷതകളുമാണ് മൂന്നാമത്തെ എപ്പിസോഡ്. മിഷനറിയാവാൻ വേണ്ട് നാല് കാര്യങ്ങളാണ് നാലാമത്തെ എപ്പിസോഡിൽ അവതരിപ്പിച്ചിരിക്കുന്നത്. മിഷൻ പ്രവർത്തനങ്ങൾ എന്ത്? എങ്ങിനെ? എവിടെ? എന്നിവയെല്ലാം വ്യക്തമാക്കുന്നതാണ് അഞ്ചാമത്തെ എപ്പിസോഡ്. ഫിയാത്ത് മിഷൻ ഒരുക്കിയ വീഡിയോകൾ fiatmission/emm oct2019 എന്ന യൂ ടൂബ് ലിങ്കിൽ ലഭ്യമാണ്.
ലോകസുവിശേഷവത്ക്കരണം ലക്ഷ്യംവെച്ചുകൊണ്ടുള്ള കത്തോലിക്കാ സഭയിലെ അൽമായ മുന്നേറ്റമാണ് ‘ഫിയാത്ത് മിഷൻ’. ഇന്ത്യയിലും വിദേശത്തുമുള്ള പ്രത്യേകിച്ച് പ്രാദേശിക ഭാഷകളിൽ ബൈബിൾ തയാറാക്കി നൽകുക എന്നതാണ് പ്രധാന ദൗത്യം. അസാധാരണ മിഷൻ മാസത്തിൽ മിഷൻ അവബോധം വർധിപ്പിക്കാൻ മിഷൻ ധ്യാനങ്ങൾ, മിഷൻ മധ്യസ്ഥപ്രാർത്ഥനകൾ, അഖണ്ഡജ പമാലകൾ, മിഷൻ ഔട്ട്‌റിച്ച് പ്രാഗ്രാമുകൾ, മിഷൻ എക്‌സിബിഷൻസ് തിടങ്ങിയ കർമപരിപാടികളും ഫിയാത്ത് നടപ്പാക്കുന്നുണ്ട്. മിഷൻ മാസത്തോടനുബന്ധിച്ച് സൗജന്യമായി മിഷൻ എക്‌സിബിഷൻ നടത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9961550000