ഡല്‍ഹി: കുട്ടികളെ കശ്മീരില്‍ തടവിലാക്കുന്നു എന്ന പരാതിയില്‍ വിശദീകരണം തേടി സുപ്രീം കോടതി. കശ്മീരിലെ ജുവനൈല്‍ ജസ്റ്റിസ് പാനലിനോട് ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ട കോടതി പക്ഷേ, അവിടെ ഹൈക്കോടതിയെ സമീപിക്കാനാവാത്ത സാഹചര്യമുണ്ടെന്ന ആരോപണം തള്ളി. ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദം ശരിയല്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.കുട്ടികളെ തടവില്‍ പാര്‍പ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച്‌ ബാലാവകാശ പ്രവര്‍ത്തകര്‍ ഇനാക്ഷി ഗാംഗുലിയും ശാന്ത സിന്‍ഹയും നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി വീണ്ടും പരിഗണിക്കുകയായിരുന്നു കോടതി.
എന്നാല്‍, കുട്ടികളുമായി ബന്ധപ്പെട്ട ഹര്‍ജിയായതിനാല്‍ അധികൃതരോടു വിശദീകരണം തേടുകയാണെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.