പുൽപ്പള്ളി: മലബാറിന്റെ കോതമംഗലം എന്നറിയപ്പെടുന്ന സർവ്വ മത തീർത്ഥാടന കേന്ദ്രമായ ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ ബാവായുടെ 334-> മത് ഓർമ്മപ്പെരുന്നാൾ സെപ്റ്റംബർ 24 ന് തുടങ്ങി ഒക്ടോബർ 3ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ 8.30 ന് വിശുദ്ധ കുർബാനയും മദ്ധ്യസ്ഥ പ്രാർത്ഥനയും തുടർന്ന് ബൈബിൾ കൺവൻഷനും നടക്കും.സ ഗ്രദ ഫാമിലിയ ടിം നയിക്കുന്ന ധ്യാന ശുശ്രുഷകളിൽ ബ്രദർ ചെറിയാൻ കവലയ്ക്കൽ, മാർ ജോസഫ് പാംപ്ലാനി, റവ.ഡോ.മൈക്കിൾ കരിമറ്റം, റവ.ഫാ.കുര്യാക്കോസ് പുന്നോലിൽ എന്നിവർ വചനം പങ്ക് വയക്കും.ഫാ.റെജി പോൾ ചവർപ്പനാൽ, ഫാ. ടിജു വർഗ്ഗീസ് പൊൻപള്ളി, ഫാ.ജാൻസൺ എന്നിവരും വചന ശുശ്രുഷകളിൽ പങ്കാളികളാകും.ഫാ.ബേബി ഏലിയാസ് കാരക്കുന്നേൽ, ഫാ.ബേസിൽ പോൾ കര നിലത്ത്, ഫാ.ഗീവർഗ്ഗീസ് കാട്ടുചിറ ,ഫാ.യൽദോ വട്ടമറ്റം, ഫാ.ജയിംസ് വൻ മേലിൽ, റവ.ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ. ഷിൻസൺ മത്തോക്കിൽ, ഫാ.അബ്രഹാം വല്ലത്തുകാരൻ, ഫാ.ഗീവർഗ്ഗീസ് മേലേത്ത്, ഫാ.ജോർജ് തോമസ് പുല്യാട്ടേൽ ,എന്നിവർ വിവിധ ദിവസങ്ങളിൽ തിരുകർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും .ഒക്ടോബർ 1ന് രാവിലെ 8.30 ന് നടക്കുന്ന വിശുദ്ധ മുന്നിമ്മേൽ കുർബാനയ്ക്കും മധ്യസ്ഥ പ്രാർത്ഥനയും ഫാ.മത്തായിക്കുഞ്ഞ് ചാത്തനാട്ടു കുടി, റവ.ഡോ. ഷിബു കുറ്റിപറിച്ചേൽ, ഫാ.ഷൈജൻ മറുതല എന്നിവർ കാർമികത്വം വഹിക്കും. തുടർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് ,മുഖവൈകല്യ – മുച്ചി റി നി വാരണ ക്യാമ്പും രക്തദാന ക്യാമ്പും.2 ന് രാവിലെ 8.30 ന് വിശുദ്ധ മുന്നിൻമേൽ കുർബാനക്ക് അഭിന്ദ്യ കുര്യാക്കോസ് മോർ ക്ലീമിസ് മെത്രാപ്പോലിത്ത മുഖ്യകാർമികത്യം വഹിക്കം റവ. പൗലോസ് കോർ എപ്പിസ്ക്കോപ്പാ നാരകത്ത് പുത്തൻപുരയിൽ, ഫാ ബേബി പൗലോസ് ഓലിക്കൽ, എന്നിവർ സഹകാർമികത്വം വഹിക്കും തുടർന്ന് പൊതുസമ്മേളനവും ചാരിറ്റി ഫണ്ട് വിതരണവും നടക്കും.3 ന് രാവിലെ 8.30 ന് വിശുന്ന മൂന്നിൻമേൽ കുർബാനയക്ക് സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലിത്ത മുഖ്യകാർമികത്വം വഹിക്കും’ ഫാ.ജോസഫ് പരത്തു വയലി.ൽ ,ഫാ സിനു ചാക്കോ തെക്കെ തോട്ടത്തിൽ എന്നിവർ സഹകാർമികത്വം വഹിക്കും.12.30 ന് പെരുന്നാൾ റാസ യും തുടർന്ന് നേർച്ച ഭക്ഷണത്തോടെ പെരുന്നാൾ സമാപിക്കും.