മനുഷ്യനിലെ ദൈവീകംശത്തെ മാനിച്ച് മഹത്വം നൽകുന്നതാണ് യഥാർത്ഥ സുവിശേഷമെന്നും ഈ സുവിശേഷം നമ്മുടെ ജീവിതവെളിച്ചമാകണമെന്നും ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ പറഞ്ഞു.
ചങ്ങനാശ്ശേരി അതിരൂപത പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ബൈബിൾ അപ്പോസ്തലേറ്റ് – കുടുംബ കൂട്ടായ്മ വിഭാഗം സംഘടിപ്പിച്ച ദൈവവചന പ0ന ശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിരൂപത വികാരി ജനറാൾ പെ ബഹു.ഡോ. തോമസ് പാടിയത്ത് സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. വടവാതൂർ പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ ദൈവവചന വായന, വ്യാഖ്യാനം, പ്ശീത്താ ബൈബിളിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ആധികാരികമായ പ്രബോധനം നൽകി.
പ0ന ശിബിരത്തിന് അതിരൂപത ബൈബിൾ അപ്പോസ്തലേറ്റ് വിഭാഗം നേതൃത്വം കൊടുത്തു. തെരഞ്ഞെടുക്കപ്പെട്ട വൈദികരും, അല്മായരും, സന്യസ്തരും അടങ്ങുന്ന 100 പേരുടെ സമൂഹം പങ്കെടുത്തു.