പാലാ:ആതുര സേവന രംഗത്തെ പാലാ രൂപതയുടെ അഭിമാന ഗോപുരമാകുന്ന ചേർപ്പുങ്കലിൽ ഉള്ള മാർ സ്ലീവാ മെഡിസിറ്റിയിൽ പാലാ രൂപതയിലെ യുവജനങ്ങൾ ഒത്തുചേരുന്നു.പാലാ രൂപതയിലെ എല്ലാ ഇടവകകളിലും നിന്നുള്ള യുവാക്കളും യുവതികളും ചേർപ്പുങ്കലിൽ ഉള്ള ആശുപത്രി സന്ദർശിക്കണം എന്നതാണ് ഓപ്പൺ ഹൗസ് വിസിറ്റ് കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ഇരുപത്തിരണ്ടാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് പതിനഞ്ചു വയസ്സു മുതൽ 30 വയസ്സ് വരെയുള്ള എല്ലാ യുവജനങ്ങളും യുവജന പ്രേഷിതത്വത്തിന് നേതൃത്വം നൽകുന്നവരും എത്തിച്ചേരണമെന്ന് പാലാ രൂപതാ സമിതി അറിയിച്ചിട്ടുണ്ട്. എസ് എം വൈ എം പാലാ രൂപതയുടെയും ജീസസ് യൂത്ത് പാലാ സോണിന്റെയും ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഈ ഉദ്യമത്തിലൂടെ അജപാലന രംഗത്ത് മാത്രമല്ല സാമൂഹ്യ സേവന രംഗങ്ങളിൽ പാലാ രൂപതയുടെ മികവിന്റെ ഉദാഹരണമായ മാർസ്ലീവാ മെഡിസിറ്റിയുടെ പ്രവർത്തനങ്ങളും നടത്തിപ്പും മനസിലാക്കുവാൻ യുവജനങ്ങൾക്ക് അവസരം ലഭിക്കും. യുവജനങ്ങളുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന വിവിധ കർമ്മപദ്ധതികളുടെ പ്രഖ്യാപനവും തദവസരത്തിൽ നടക്കുന്നതാണ്.
എസ് എം വൈ എം പാലാ രൂപതാ ഡയറക്ടർ ഫാ .സിറിൽ തയ്യിൽ ,ജോയിന്റ് ഡയറക്ടർ സി .ഷൈനി ഡി എസ് റ്റി .,പ്രസിഡന്റ് സെബാസ്റ്റ്യൻ തോട്ടത്തിൽ ,ജനറൽ സെക്രട്ടറി ദേവസ്യാച്ചൻ പുളിക്കൽ ,വൈസ് പ്രസിഡന്റ് റീതു കിഴക്കെവേലിക്കാത്ത് ,സെബാസ്റ്റ്യൻ ജോയി ,റോഷിനി ജോർജ് ,ജെറിൻ ബേബി ,ജിനു ജോസഫ് ,അഞ്ജുമോൾ ജോണി ,റിബിൻ ജോസ് ,ജോസഫ് സാവിയോ ,ആന്റോ ജോർജ് ,ബ്ര .തോമസ് പടിഞ്ഞാറേമുറിയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
മാർ സ്ലീവാ മെഡിസിറ്റിയില് യുവജനങ്ങൾക്കായുള്ള ഓപ്പൺ ഹൗസ് വിസിറ്റ് ഞായറാഴ്ച….
