“പൗലോസ് അപ്പോസ്തലൻ സഭാ ശുശ്രൂഷകരോടു ഉദ്‌ബോധിപ്പിക്കുന്നത് ദൈവത്തോടും പ്രാർത്ഥനയോടും സമീപസ്ഥരായിരിക്കാനാണ്: മെത്രാൻമാർ തന്‍റെ വൈദീകരോടും സമീപസ്ഥരായിരിക്കുക, വൈദീകർ പരസ്പരം സമീപസ്ഥരായിരിക്കുക; ദൈവജനത്തോടു സമീപസ്ഥരായിരിക്കുക”
സെപ്റ്റംബർ 20 ആം തിയതി പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു.ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, ജര്‍മ്മന്‍, എന്നിങ്ങനെ യഥാക്രമം 7 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം #സാന്താ മാര്‍ത്താ എന്ന ഹാന്‍ഡിലില്‍ പങ്കുവച്ചു.