കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമാണ അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎൽഎയ്ക്കെതിരേ ആരോപണം ആവർത്തിച്ചു പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ്. കരാറുകാരന് 8.25 കോടി രൂപ മുൻകൂർ നൽകാൻ മന്ത്രിയാണ് ഉത്തരവിട്ടതെന്നും റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണു തുക അനുവദിക്കാൻ ശിപാർശ ചെയ്തതെന്നുമാണു സൂരജ് ആവർത്തിച്ചത്.
റിമാൻഡ് കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്പോഴായിരുന്നു സൂരജിന്റെ പ്രതികരണം. മൂവാറ്റുപുഴ വിജിലൻസ് കോടതി അവധിയായതിനാൽ കൊച്ചിയിൽ നടക്കുന്ന ക്യാന്പ് സിറ്റിംഗിലാണു പ്രതികളെ എത്തിച്ചത്.
ജാമ്യാപേക്ഷയിൽ ഉന്നയിച്ച കാര്യങ്ങൾ സൂരജ് വീണ്ടും ആവർത്തിച്ചത് ഇബ്രാഹിംകുഞ്ഞിനു തിരിച്ചടിയാണ്.
ഇബ്രാഹിം കുഞ്ഞ് എം എൽ എ യ്ക്ക് എതിരെ ആരോപണം ഉന്നയിച്ചു ടി ഒ സൂരജ്
