കോട്ടയം: കിഫ്ബിയുടെ മറവിൽ സംസ്ഥാനത്ത് കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വൈദ്യുതി കൊണ്ടു വരുന്നതിനും പ്രസരണത്തിനുമായി നടപ്പാക്കുന്ന വന്‍കിട ട്രാന്‍ഗ്രിഡ് പദ്ധതിയുടെ മറവില്‍ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കിഫ്ബി വഴി നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ചതായിരുന്നു കെഎസ്ഇബി ട്രാന്‍സ്ഗ്രിഡ് പദ്ധതി. തുടക്കത്തില്‍ പതിനായിരം കോടിയുടെ പദ്ധതി നടപ്പിലാകാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും വ്യാപകമായ ആക്ഷേപങ്ങളെ തുടര്‍ന്ന് 4500 കോടി രൂപയുടെ ഒന്നാം ഘട്ട പ്രവര്‍ത്തികള്‍ ഇപ്പോള്‍ നടപ്പിലാക്കിയാല്‍ മതി എന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കോട്ടയം ലൈൻസ് പദ്ധതിയിലും കോലത്തുനാട് പദ്ധതിയിലുമാണ് വൻ അഴിമതി നടന്നത്. വർക്ക് ടെൻഡർ ചെയ്യുമ്പോഴുള്ള മാനദണ്ഡങ്ങൾ ഒന്നും തന്നെ സർക്കാർ പാലിച്ചില്ല- അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിന് ഇഷ്ടമുള്ള കമ്പനികൾക്കായി ടെൻഡർ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയ സർക്കാർ കിഫ്ബിക്ക് വേണ്ടി പുതിയ എൻജിനിയറെ വച്ചെന്നും 60 ശതമാനം അധിക തുകയ്ക്കാണ് കരാർ നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. കെഎസ്ഇബി നിയമങ്ങൾ കാറ്റിൽപ്പറത്തുകയായിരുന്നു സർക്കാരെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.എൽആൻഡ് ടി, സെറ്റെർലെറ്റ് കമ്പനികൾക്കാണ് ഇതുമായി ബന്ധപ്പെട്ട കരാർ നൽകിയത്. ഇതിൽ എൽആൻഡി കമ്പനിയുടെ മേന്മയേക്കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണെന്നും അദ്ദേഹം പരിഹാസ രൂപത്തിൽ പറഞ്ഞു. കെഎസ്ഇബിയ്ക്കു വേണ്ടി കരാർ ഒപ്പിട്ട ചീഫ് എൻജിനിയർ ഇപ്പോൾ ടെറാനസിൽ ആണെന്നു വ്യക്തമാക്കിയ ചെന്നിത്തല പവർ ഫൈനാൻസ് കോർപ്പറേഷനും അഴിമതിക്ക് കൂട്ട് നിന്നെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെയാണ് ഇതിനെല്ലാം സർക്കാർ പച്ചക്കൊടിക്കാട്ടിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
കെഎസ്ഇബി ട്രാന്‍സ്ഗ്രിഡ് പദ്ധതി യുടെ മറവില്‍ ഭരണപക്ഷം നടത്തിയത് കോടികളുടെ അഴിമതിയെന്ന് രമേശ് ചെന്നിത്തല…
