ന്യൂഡൽഹി: കാഷ്മീർ വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കില്ലെന്ന് ആവർത്തിച്ച് ഇന്ത്യ. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീനാണ് നിലപാട് ആവർത്തിച്ചത്. ഇന്ത്യ ഈ വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കും ആരെങ്കിലും കരുതുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ഇനി വിഷയം യുഎന്നിൽ ഉന്നയിക്കപ്പെട്ടാൽ തന്നെ അതിന്മേൽ മറ്റ് രാജ്യങ്ങൾ എന്ത് നിലപാടെടുക്കുമെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം ആഗോളതലത്തിൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇന്ത്യയ്ക്ക് അറിയാമെന്നു പറഞ്ഞ സയിദ് അക്ബറുദീൻ സ്വയം തരംതാഴ്ത്തി കാര്യം നേടാനാണ് ചിലർ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. വിഷയത്തിൽ പാക്കിസ്ഥാനെടുക്കുന്ന നിലപാട് എന്തുമായിക്കൊള്ളട്ടെ അത് പ്രശ്നമേയല്ല. എന്നാൽ, അവർ ഭീകര പ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിച്ചവരാണ് എന്ന് വ്യക്തമാണ്- അദ്ദേഹം പറഞ്ഞു.നേരത്തെ, ജമ്മു കാഷ്മീർ വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും അറിയിച്ചിരുന്നു.
കാഷ്മീർ വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കില്ലെന്ന് ഇന്ത്യ….
