കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശശിയുടെ മകൾ ശാലു ആണ് മത മൗലീക വാദികളുടെ കെണിയിൽ പെട്ട് ജീവനൊടുക്കിയത്. മകളുടെ മരണ കാരണം ലൗജിഹാദ് ആണെന്നും മകളെ മതം മാറ്റാൻ ശ്രമിച്ചതിനൊപ്പം ലഹരിമരുന്നിന്റെ വിതരണത്തിനായി ഉപയോഗിച്ചതായി കാണിച്ചു നൽകിയ പരാതി അവഗണിച്ചതായും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. കരുനാഗപ്പള്ളി സ്വദേശി ആയ സനൽ എന്ന മുസ്ലിം യുവാവ് ആണ് പ്രണയം നടിച്ചു പെൺകുട്ടിയെ മതം മാറാൻ നിർവന്തിക്കുകയും ലഹരിമരുന്നിന്റെ വിതരണത്തിനായി പെൺകുട്ടിയെ ഉപയോഗിക്കുകയും ചെയ്തത്. ക്ഷേത്രത്തിലെ ഉത്സവത്തിന് താലം എടുത്തതിനു സനൽ പെൺകുട്ടിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തതായി ശശി പറഞ്ഞു. മകളുടെ ശരീരത്തിൽ മുറിവുണ്ടാക്കി സനൽ അയാളുടെ പേര് എഴുതിച്ചെന്നും വീട്ടിൽ നിന്നും സ്വർണവും പണവും മോഷ്ടിക്കാൻ പെൺകുട്ടിയെ പ്രേരിപ്പിക്കുകയും ചെയ്തതായി കാണിച്ചു നൽകിയ പരാതിയിൽ യാതൊരു നടപടിയും അധികൃതർ എടുത്തില്ലെന്നും തന്റെ മകളുടെ മരണത്തിൻറെ ഉത്തരവാദി സനൽ ആണെന്നും തന്റെ മകൾ ലൗ ജിഹാദിന് ഇരയാണെന്നും ശശി പറഞ്ഞു. പോക്‌സോ ഉൾപ്പെടുത്തി കേസ് എടുക്കാം ആയിരുന്നെങ്കിലും പോലീസ് അതിനു തയ്യാറായില്ല എന്നും ആക്ഷേപം ഉയരുന്നു.. കൊല്ലം ജില്ല കേന്ദ്രീകരിച് പ്രവര്ത്തിച്ചു വരുന്ന മതമൗലികവാദികളുടെ അഴിഞ്ഞാട്ടം ആണ് ഈ സംഭവം സൂചിപ്പിക്കുന്നതെന്നാണ് പൊതു ജനാഭിപ്രായം.