ഇസ്താംബുൾ: തുർക്കിയിലെ ഇസ്താംബുളിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം. നിരവധി പേർക്ക് പരിക്കേറ്റു. തുസ്ല വ്യവസായിക മേഖലയിൽ വ്യാഴാഴ്ച്ചയാണ് സ്ഫോടനമുണ്ടായത്.തീ ഫാക്ടറിയുടെ പാർക്കിംഗ് മേഖലയിലേക്ക് പടർന്നു. നിരവധി വാഹനങ്ങൾ കത്തിനശിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷം തീ നിയന്ത്രണ വിധേയമാക്കിയെന്ന് അഗ്നിശമനസേന അറിയിച്ചു.തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.
കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം: നിരവധി പേർക്ക് പരിക്ക്…
