വീടിനുള്ളിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഒരു വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം.തടസം നിന്ന മാതാവിനെ ആക്രമിച്ച ശേഷം അജ്ഞാതൻ രക്ഷപെട്ടു. മാച്ചന്തുരുത്ത് തേലക്കാട്ട് ജൂഡ്, ഡാലി ദമ്പതികളുടെ മകൾ തെരേസയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയത്. കുട്ടിയുടെ മാതാവ് ഡാലി അടുക്കളയിൽ ജോലി ചെയ്ത് കൊണ്ടിരുന്ന സമയത്ത് അപരിചിതനായ ഒരാൾ വന്ന് കുട്ടിയെ തട്ടി കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു.കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിച്ചെന്ന ഡാലി കുട്ടിയെ പിടിച്ചു വാങ്ങാൻ ശ്രമിച്ചപ്പോൾ ഡാലിയെയും കുഞ്ഞിനേയും തള്ളിയിട്ട് അക്രമി ഓടി രക്ഷപ്പെടുകയും ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. കറുത്ത പാന്റും മഞ്ഞ ഷർട്ടും ധരിച്ച കറുത്ത മധ്യവയസ്‌കൻ ആണ് അക്രമി എന്ന് ഡാലി പറഞ്ഞു. ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോളേക്കും അക്രമി രക്ഷപെട്ടിരുന്നു. സ്ഥലം സ്റ്റേഷനിൽ വിവരം അറിയിച്ചെങ്കിലും കാര്യം ആയ പുരോഗതിയൊന്നും ഉണ്ടായില്ലെന്ന് ആക്ഷേപം ഉണ്ട്. പിഞ്ചു കുഞ്ഞിനെ പട്ടാപ്പകൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം ഉണ്ടായത് അറിഞ്ഞതോടെ വീട്ടമ്മമാർ പരിഭ്രാന്തരായി.നാട്ടുകാർ അന്വേഷിച് ഇറങ്ങിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഇതേ സമയം പുതപ്പ് കച്ചവടക്കാരൻ ആയ അന്യ സംസ്ഥാന തൊഴിലാളിയെ സംശയാസ്പദമായി കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ യുവാവിനെ പോലീസിൽ ഏൽപ്പിച്ചു. പ്രതിക്ക് ആയുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് നാട്ടുകാർ
പിഞ്ചു കുഞ്ഞിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോകാൻ ശ്രമം. തടസം നിന്ന മാതാവിനെ ആക്രമിച്ച ശേഷം അജ്ഞാതൻ രക്ഷപെട്ടു. ..
