കത്തോലിക്കാ സഭയിലെ പൊതു നിലപാടിന് വിപരീതമായി സിനഡ് സംഘടിപ്പിക്കാൻ ഒരുങ്ങി ജർമൻ ബിഷപ്പുമാർ.
പുരോഹിതരുടെ വിവാഹം, ബ്രഹ്മചര്യം, നിലപാടുകൾ എന്നിവയെ സിനഡിൽ ചർച്ചാ വിഷയമാക്കാൻ ഒരുങ്ങുകയാണ് മെത്രാന്മാരുടെ നേതൃത്വ നിര. പുരോഹിതർക്ക് വിവാഹം അനുവദിക്കുക, സ്ത്രീകൾക്ക് പൗരോഹിത്യം അനുവദിക്കുക,സഭയിലെ ഓഫീസിലേക്കും ശുശ്രൂഷകൾക്കും സ്ത്രീകൾക്ക് പ്രവേശനം നൽകുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ ആയി സിനഡിൽ ഉന്നയിക്കുക.
അതേ സമയം വത്തിക്കാനിൽ നിന്നും മാർപാപ്പയിൽ നിന്നും ലഭിച്ചു വന്നിട്ടുള്ള സമീപ കാല നിദേശങ്ങൾ അവഗണിച്ചാണ് ഇത്തരമൊരു സിനഡിന് മെത്രാന്മാർ ഒരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. കർദിനാൾ റെയിൻഹാർഡ് മാർക്സ് സെപ്റ്റംബർ 12ന് വത്തിക്കാൻ തലവൻ ആയ കർദിനാൾ മാർക്സ് ഓവലൈറ്റിന് എഴുതിയ കത്തിൽ സിനഡ് പ്രക്രിയ ആസൂത്രണം ചെയ്തത് പോലെ തന്നെ തുടരുമെന്നും ഈ വിഷയങ്ങൾ പരിഗണിക്കുമെന്നും അറിയിച്ചു വത്തിക്കാന് കത്തയച്ചിരുന്നു.
ജർമനിയിലെ എണ്ണമറ്റ വിശ്വാസികൾക്ക് ഈ ചർച്ച ആവശ്യമാണെന്നും ഈ കത്തിലൂടെ അദ്ദേഹം വ്യക്തമാക്കി. ഈ പ്രക്രിയ മുഴുവൻ സഭക്കും ഗുണം ചെയ്യുമെന്നും മാർക്സ് അഭിപ്രായപ്പെട്ടു.
കത്തോലിക്കാ സഭയിലെ പൊതു നിലപാടിന് വിപരീതമായി സിനഡ് സംഘടിപ്പിക്കാൻ ഒരുങ്ങി ജർമൻ ബിഷപ്പുമാർ….
