ദൈവം, അക്ഷീണം, നമ്മെ കാത്തിരിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.
ഞായറാഴ്ച (15/09/19) “ത്രികാലപ്രാര്‍ത്ഥന” (Angelus#) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ദൈവത്തിന് നമ്മോടുള കരുതലിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നത്.
“ദൈവം നമ്മെ കാത്തിരിക്കുന്നു:അവിടന്ന് തളരുന്നില്ല, നിരാശപ്പെടുന്നില്ല. എന്തെന്നാല്‍ നാം ഒരോരുത്തരുമാണ് പുനരാശ്ലേഷിക്കപ്പെട്ട ആ പുത്രന്‍, വീണ്ടും കണ്ടെത്തിയ ആ നാണയം, തലോടി വീണ്ടും തോളിലേറ്റിയ ആ ചെമ്മരിയാട്” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്
നമ്മെ കാത്തിരിക്കുന്ന ദൈവം!
