തിരുവനന്തപുരം : കൊച്ചി മരട് ഫ്ലാറ്റുകളിലെ താമസക്കാരെ സംരക്ഷിക്കാന്‍ നിയമപരമായി സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി. ഫ്ലാറ്റുകള്‍ പൊളിക്കാതിരിക്കാനുള്ള നിയമ സാദ്ധ്യത ആരാഞ്ഞ് വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫ്‌ളാറ്റുകള്‍ പൊളിക്കാതിരിക്കാന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും സുപ്രിംകോടതിയെ ബോധ്യപ്പെടുത്തിക്കൊണ്ടും കോടതിയുടെ അംഗീകാരത്തോടെയും ആയിരിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. മരടിലെ അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സുപ്രിംകോടതി അന്ത്യശാസനം നല്‍കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചത്.അതേസമയം, മരട് ഫ്ലാറ്റുകള്‍ പൊളിച്ചാലുള്ള പാരിസ്ഥിതിക പ്രശ്നത്തെ കുറിച്ച് പഠനം നടത്തണമെന്നാവശ്യപ്പെട്ട് മരട് സ്വദേശിയായ എന്‍.ജി അഭിലാഷ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി.പൊളിക്കുന്ന ഫ്ലാറ്റിന്റെ സമീപവാസിയെന്ന നിലയിലാണ് അഭിലാഷ് ഹര്‍ജി നല്‍കിയത്.
60 വര്‍ഷമായി തന്റെ കുടുംബം മരടില്‍ താമസിക്കുന്നവരാണെന്നും ഫ്ലാറ്റ് പൊളിക്കുന്നതു തന്റെ കുടുംബത്തെയും ഇവിടെ താമസിക്കുന്നവരെയും ബാധിക്കാനിടയുണ്ട് എന്നതും ചൂണ്ടിക്കാണിച്ചിരുന്നു ഹര്‍ജി. അതുകൊണ്ടു തന്നെ പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് ഉത്തരവിടണമെന്നായിരുന്നു ആവശ്യം.
മരട് ഫ്ളാറ്റ് പൊളിക്കുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയിലേക്ക്.ആഘാതപഠനം നടത്തണമെന്ന ഹര്‍ജി തള്ളി…
