പാല : പാലാ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണം അവസാന ദിവസങ്ങളിലേക്ക് . പരസ്യപ്രചാരണം അവസാനിക്കാന്‍ ഇനി നാല് ദിവസം കൂടി . മുഖ്യമന്ത്രി പിണറായി വിജയനും എ.കെ. ആന്‍റണിയും ഇന്ന് മണ്ഡലത്തിലെത്തും.
മുന്‍നിര നേതാക്കളെ എത്തിച്ച്‌ പ്രചാരണം കൊഴുപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. ഒരു ദിവസം മൂന്ന് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. 20ന് വൈകിട്ട് പാലായില്‍ നടക്കുന്ന യോഗത്തോടെയാണ് മുഖ്യമന്ത്രിയുടെ പ്രചരണ പരിപാടികളുടെ സമാപനം.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായതുപോലെ ഭരണവിരുദ്ധ വികാരം പാലായിലും ഉണ്ടാകും എന്ന പ്രതീക്ഷയാണ് യുഡിഎഫിനുള്ളത്. വൈകിട്ട് നടക്കുന്ന പൊതുയോഗത്തില്‍ എ.കെ.ആന്റണി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. പി.ജെ. ജോസഫും എത്തും.