കൊ​ച്ചി: എ​റ​ണാ​കു​ളം പൊ​ന്നു​രു​ന്നി​യി​ലെ മെ​ഡോ​ൾ സ്കാ​നിം​ഗ് സെ​ന്‍റ​റി​ൽ തീ​പി​ടി​ത്തം. സ്ഥാ​പ​ന​ത്തി​ന്‍റെ ര​ണ്ടു നി​ല​ക​ൾ പൂ​ർ​ണ്ണ​മാ​യും ക​ത്തി ന​ശി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ര​ണ്ട് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.